ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

Views : 1633

 

അങ്ങനെ അവന്റെ ജന്മദിനത്തിന്റെ  അന്ന് തിരുവോണം നാളിൽ അവർ എത്തി. അവൻ അവരെ കണ്ടപാടെ അവരുടെ അടുത്തു പോയി അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. അവർ അവനെ സമാധാനിപ്പിച്ചു ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് അവനോട് പറഞ്ഞു. നിനക്കുള്ള സമ്മാനം മുകളിലത്തെ മുറിയിൽ നിനക്കായി ഒരുക്കിവെച്ചിട്ടുണ്ട് എന്ന്. അവൻ ആകാംക്ഷയോടെ മുകളിലെ  മുറിയിലേക്ക് ഓടി. അവിടെ വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് ഒരു സുന്ദരി പെൺകുട്ടി എതിർവശതൊട്ടു നോക്കി ഇരിക്കുന്നു. അവനു  ആ കുട്ടിയെ കണ്ടപ്പോൾ അനുരാധയെ പോലെ തോന്നി. അവൻ വേഗം ചെന്ന് അവളുടെ മുൻപിലേക്ക് പോയി നിന്നു. അവനു സന്തോഷം സഹിക്കാൻ കഴിഞ്ഞിരുന്നില്ല. അവന്റെ നയനങ്ങളിൽ നിന്ന് കണ്ണുനീർ പോഴിഞ്ഞു കൊണ്ടേയിരുന്നു.

 

അവൻ അവളുടെ നിറുകയിൽ ഒരു ചുംബനവും കൊടുത്തു അവളുടെ കയ്യും പിടിച്ച് അച്ഛന്റെയും അമ്മയുടെയും മുൻപിലേക്ക് ഓടി. ഇവൾ എങ്ങനെ ഇവിടെ വന്നു. എപ്പോൾ ആണ് ഇവളെ ഇവിടെ കൊണ്ടുവന്നത്. ഇതാണല്ലേ അച്ഛൻ പറഞ്ഞ ജന്മദിന  സമ്മാനം.

 

അവർ ഒരുമിച്ചു പറഞ്ഞു. ഇതാണ് നിനക്കുള്ള ഞങ്ങളുടെ ഓണസമ്മാനം. ഞങ്ങൾ ഇവളുടെ വീട്ടിൽ ചെന്ന് നിനക്കുവേണ്ടി പെണ്ണ് ആലോചിച്ചു. നിന്നെ സമാധാനിപ്പിക്കാൻ വേണ്ടി ഇവളെ കൊണ്ടു പോന്നു. ഇതുകേട്ടപ്പോൾ അവൻ  സന്തോഷത്തോടെ അച്ഛനും അമ്മയ്ക്കും മുത്തങ്ങൾ നൽകി. അനുരാധയും നന്ദനും അച്ഛനുമമ്മയും വീട്ടുകാരും എല്ലാവരും കൂടി അവന്റെ മുപ്പതാം ജന്മദിനവും ഓണവും കെങ്കേമം  ആയി ആഘോഷിച്ചു. എന്നിട്ട് അവർ കേക്കും കട്ട് ചെയ്ത് അങ്ങോട്ടുമിങ്ങോട്ടും എല്ലാവർക്കും കൊടുത്തു. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ അവരുടെ വിവാഹവും നടത്തി കൊടുത്തു.പിന്നീടുള്ള ജീവിതം അവർ ഒരുമിച്ചു സന്തോഷത്തോടെ മുൻപോട്ടു പോയിക്കൊണ്ടിരുന്നു. വേർപിരിക്കാൻ ആകാത്ത വിതം. അതുപോലെ അവരുടെ ബിസിനസിലെ  വളർച്ചയും…

ശുഭം

Recent Stories

The Author

ശ്രുതി സുജീഷ്

105 Comments

  1. നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com