ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

Views : 1633

 

അവൻ വീടൊക്കെ അന്വേഷിച്ച് കണ്ടുപിടിച്ച് വീട്ടിൽ ചെന്നു. അവിടെ ഒരാൾ ഉള്ളിൽ നിന്നും വന്നു. ഒരു ആരോഗ്യ ദൃഢഗാത്രൻ ആയ ഒരാൾ. അയാൾ വീടിന്റെ ഉമ്മറത്തേക്ക് വന്നു ഗൗരവ ഭാവത്തിൽ ചോദിച്ചു ആരാ? . എന്തിനാണ് വന്നത്?. അവൻ കുറച്ച് ശങ്കയോടെ പറഞ്ഞു. രാവുണ്ണി ആശാൻ ഉണ്ടോ. കളരി പഠിക്കാൻ വന്നതാണ്. അയാൾക്ക് പെട്ടെന്ന് ദേഷ്യം വന്നു. ഇവിടെ ഒരു കളരിയും പഠിപ്പിക്കുന്നില്ല എന്ന് ആക്രോശിച്ചു അവനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. പക്ഷേ അവന്റെ കണ്ണുകൾ രാധയ്ക്കു വേണ്ടി പരതുകയായിരുന്നു അവിടെയെങ്ങും അവൻ അവളെ കണ്ടില്ല. നിരാശ ആണ് അവന് ഉണ്ടായത്. അവൻ  അവിടെനിന്ന് മടങ്ങി.

 

പിന്നീട് അവൻ അമ്പലത്തിൽ പോകുന്നത് പതിവാക്കി അനുരാധയെ കാണുവാൻ വേണ്ടി മാത്രം. പക്ഷേ അവളെ കുറച്ചുനാളത്തേക്ക് അമ്പലത്തിൽ കണ്ടില്ല. അപ്പോഴും അവൻ അമ്പലത്തിൽ പോയി കൊണ്ടേയിരുന്നു അവളെ കാണുവാൻ വേണ്ടി.

 

അങ്ങനെ അമ്പലത്തിലെ ഉത്സവത്തിന് അവളെ അവനു കാണുവാൻ സാധിച്ചു. നന്ദനു  അത് വളരെയധികം സന്തോഷം ഉണ്ടാക്കി. എന്തെന്നാൽ അമ്പലത്തിലെ ഉത്സവത്തിന് ഗാനാലാപനം അനുരാധയുടെ വക ഉണ്ടായിരുന്നു. എല്ലാവരും അവളുടെ സ്വരമാധുര്യത്തിൽ അലിഞ്ഞുപോയി. അത്രയ്ക്ക് സുന്ദരമായിരുന്നു ആ ഗാനം.

 

നന്ദൻ ആ ഗാനം കഴിഞ്ഞതും ആളുകൾ പിരിഞ്ഞു പോയതും ഒന്നും അറിഞ്ഞില്ല. കുറേനേരം കഴിഞ്ഞ് അമ്മാവൻ അന്വേഷിച്ച് വന്നപ്പോഴാണ് അമ്പലപ്പറമ്പിൽ തന്നെ ഇരിക്കുന്ന നന്ദനെ കണ്ടത്. പിന്നെ അവർ വീട്ടിലേക്ക് ഒരുമിച്ച് പോയി. അവന്റെ അമ്മാവൻ നരേന്ദ്രൻ അവനോട് കാര്യങ്ങൾ തിരക്കി. അവൻ അവന്റെ കാര്യങ്ങളെല്ലാം അമ്മാവനോട് പറഞ്ഞു.

 

അമ്മാവൻ പറഞ്ഞു… അവൾ ആ രാമനുണ്ണിയുടെ മകളാണ്. നാണമില്ലേ ആ വീട്ടിലെ പെണ്ണിന്റെ പിന്നാലെ പോകാൻ. നീ നിന്റെ സ്റ്റാറ്റസിൽ ഉള്ള ഒരു പെണ്ണിനെ പറ്റി ചിന്തിച്ചാൽ മതി നിന്റെ അച്ഛനും അമ്മയും  ഇത്  അറിഞ്ഞാൽ എന്താണ് നടക്കുക എന്ന് അറിയില്ല. അവർ എന്നെയാണ് വഴക്കുപറയുക. നിന്റെ കമ്പനിയിലെ കാര്യങ്ങൾ ഞാൻ നോക്കുന്നെന്നേ ഉള്ളു.  എല്ലാം നിന്നെ ഏൽപ്പിക്കാനാണ് അച്ഛന്റെ  തീരുമാനം. അതു നീ മറക്കണ്ട. നിന്റെ പ്ലാനിങ് ഒന്നും നടക്കാൻ പോകുന്നില്ല.

Recent Stories

The Author

ശ്രുതി സുജീഷ്

105 Comments

  1. നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com