ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

Views : 1628

രാധ: എനിക്ക് എന്റെ ചേട്ടന്മാരെ പേടിയാണ്. അവരെ പേടിച്ചാണ് ഞാൻ പാട്ടു പഠിക്കാൻ വീട്ടിൽ നിന്നും മാറി നിന്നത്. എപ്പോഴും എന്നെയും എന്റെ തൊട്ടു മൂത്ത ചേച്ചിയെയും അവരുടെ കൂടെ ചെല്ലുവാൻ  നിർബന്ധിച്ചു കൊണ്ടിരിക്കും. നല്ല ജോലി വാങ്ങി തരാം എന്ന് പറഞ്ഞു. ഇപ്പോൾ അത് സാധിക്കാതെ ആയപ്പോൾ എന്നെ പാടാൻ വിട്ടു കുറച്ചു കാശ് സംഘടിപ്പിക്കാൻ നടക്കുകയാണ് രണ്ടുപേരും. 

നന്ദൻ: അപ്പോൾ ഈ ചേട്ടന്മാരുടെ ഭാര്യമാരോ?

 

രാധ: അവരെ എതിർത്താൽ ചേച്ചിമാരെ എന്നല്ല ഞങ്ങളെയും വെച്ചേക്കില്ല. എന്നും എവിടെനിന്നെങ്കിലും മദ്യം അകത്താക്കി ആണ് അവരുടെ വരവ്. അത് അകത്തു ചെന്നാൽ ഇപ്പോൾ കാണുന്ന പോലെ ആകില്ല. വളരെ മോശമായാണ് എല്ലാവരോടും പെരുമാറുക പിന്നെ. അച്ഛന്റെയും വീട്ടിലെ കാര്യങ്ങൾക്കും കാശ് അത്യാവശ്യമാണ്. അതുകൊണ്ട് ഞാൻ കുറച്ചു കുട്ടികൾക്ക് സംഗീതം ട്യൂഷൻ നൽകുന്നുണ്ട്. അതിന്റെ വിഹിതം ചോദിച്ചാണ് ഇപ്പോൾ നടപ്പ്.

 

നന്ദൻ അവന്റെ മനസ്സിലെ കാര്യം പറയാൻ ഉറച്ചു വഴിയിലൊന്നു നിന്നു.

 

രാധ: എന്താണ് നിന്നത്.

 

നന്ദൻ: എന്റെ പേര് നന്ദഗോപാൽ വർമ്മ. ഞാൻ പുത്തൻപുരയ്ക്കൽ വീട്ടിൽ മഹേന്ദ്രവർമ്മ യുടെയും ദേവയാനി യുടെയും ഒരേയൊരു മകനാണ്. എനിക്ക് കുട്ടിയെ വളരെയധികം ഇഷ്ടമാണ്. ആദ്യം കണ്ടപ്പോൾ തന്നെ അടുപ്പം തോന്നിയിരുന്നു. പക്ഷേ അത് ഏതു തരത്തിൽ എന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു മനസ്സിലായി. പ്രണയം അതാണ് എനിക്ക് ഇപ്പോൾ നിന്നോട് ഉള്ളത്. എനിക്ക് നിന്നെ ഇഷ്ടമാണ്. എന്താണ് നിന്റെ അഭിപ്രായം.

 

രാധ: (കുറച്ചു ഭയത്തോടെ…) എന്താണ് പറയുന്നത്?. ഞാൻ കേട്ടിട്ടുണ്ട് നിങ്ങളുടെ വീട്ടുകാരെ പറ്റി. എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്തതാണ് അത്. അതുകൊണ്ട് ഇങ്ങനെയൊന്നും എന്നോട് പറയരുത്. അത് ചിലപ്പോൾ പ്രായത്തിലെ തോന്നലുകൾ ആകാം. എനിക്ക് അങ്ങനെ ഒരു മോഹം ഒന്നുമില്ല.

 

പിന്നെ അവനു  എന്തു പറയണമെന്ന് അറിയില്ലായിരുന്നു. അവർ പിന്നീട് ഒന്നും മിണ്ടാതെ കുറെ നടന്നു. ഏങ്ങനെയെങ്ങിലും  വീടെത്തണം എന്ന് അവൾ പ്രാർത്ഥിച്ചു. അങ്ങനെ അവളുടെ വീടിനു സമീപത്ത് എത്തിയപ്പോൾ അവൾ പറഞ്ഞു നന്ദി. ഇനി ഞാൻ പൊയ്ക്കോളാം. നിങ്ങൾ പൊയ്ക്കൊളു. അതും പറഞ്ഞ് അവൾ മുഖം തിരിച്ച് വീടിനുള്ളിലേക്ക് പോയി.

Recent Stories

The Author

ശ്രുതി സുജീഷ്

105 Comments

  1. നല്ല ഒരു കഥ ഹാപ്പി എൻഡിങ് ആക്കി പെട്ടന്നു അവസാനിപ്പിച്ചു അല്ലെ ചേച്ചി. കുറച്ചൂടെ എഴുതാൻ ഉണ്ടാരുന്ന പോലെ ഒരു തോന്നൽ. കിട്ടിയ അല്പം സമയം കൊണ്ട് ഇത്ര നന്നായി എഴുതിയില്ലേ. ഇനിയും സമയം പോലെ കഥകൾ എഴുതുക ☺️✍🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com