ഞാൻ ആഗ്നേയ [ആഗ്നേയ] 164

ഞാൻ ആഗ്നേയ

Njan Agneya | Author : Agneya

 

ഞാൻ ആഗ്നേയ . തീയിൽ കുരുത്തവൾ , സർവ്വതിനേയും കത്തിച്ച് ചാമ്പലാക്കുന്ന അഗ്നി. എന്നാൽ അഗ്നിയെ ഇല്ലാതാക്കാൻ ജലത്തിന് ആകും ……………………………….’ഞാൻ ആദ്യമായാണ് എഴുതുന്നതെട്ടോ. തെറ്റു കുറ്റങ്ങൾ ക്ഷമിക്കുമല്ലോ. ഞാനൊരു എഴുത്തുകാരി ഒന്നും അല്ല ഇതിലെ കഥകളൊക്കെ വായിച് വായിച്ച് ഒരു ശ്രമം നടത്തി നോക്കിയതാണ്. എന്റെ മനസ്സിൽ തോന്നിയ കുറച്ചു വാക്കുകൾ ഇവിടെ കുറിക്കുന്നു എന്നു മാത്രം. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ ലഭിച്ചതിനു ശേഷം ഇനിയും നിങ്ങളെ വെറുപ്പിക്കാൻ വരണോ വേണ്ടയോ എന്ന് തീരുമാനിക്കാം ………

അടുത്തു കിടക്കുന്ന അമ്മ ഉറക്കമായി എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാൻ സാവധാനം എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി. കയ്യിൽ ഭദ്രമായി വച്ചിരുന്ന ചെറിയ കുപ്പി മുറുകെ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. അച്ചൻ പോയ വഴിയിലൂടെ തന്നെ അച്ചന്റെ അടുക്കലേക്ക് എത്താനുള്ള ആവേശമായിരുന്നു എനിക്കപ്പോൾ . മരണത്തിനും ജീവിതത്തിനുമിടയിലെ ആ നിമിഷങ്ങളിലെ എന്റ മാനസികാവസ്ഥ എന്താണെന്ന് അറിയാൻ സാധിക്കുന്നേയില്ല. ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഒരു വശത്ത് ആരോടൊക്കെയോ ഉള്ള വാശി മറുവശത്ത് . കുറച്ചു സമയത്തെ മനസ്സിലെ വടം വലിയ്ക്ക് ശേഷം വാശി തന്നെ ജയിച്ചു. മരണം തൊട്ടു മുൻപിൽ കാണുകയായിരുന്നു. കയ്യിൽ കരുതിയ വിഷകുപ്പിയുടെ മൂടി കണ്ണടച്ച് വിറയ്ക്കുന്ന കൈകളോടെ തുറന്നു…………..

പെട്ടെന്നാണ് ഫോൺ അടിക്കുന്ന സൗണ്ട് കേട്ടത് കണ്ണു തുറന്ന് നോക്കിയപ്പോൾ തൊട്ടരികിൽ ഭർത്താവും കുഞ്ഞും ഉറങ്ങുന്നു. കണ്ടതെല്ലാം സ്വപ്നം ആയിരുന്നെന്ന് മനസിനെ പറഞ്ഞു മനസിലാക്കാൻ കുറച്ച് സമയം വേണ്ടി വന്നു. ഫോൺ എടുത്ത് അലാറം ഓഫ് ചെയ്ത് മോനെ കെട്ടിപ്പിടിച്ചു കിടന്നു. കണ്ട സ്വപ്നം മനസിലേക്ക് ഓടിയെത്തി. ഒരിക്കൽ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളല്ലേ സ്വപ്നത്തിൽ കണ്ടത്. ഇനിയും ആലോചിച്ചിരുന്ന് സമയം കളയാനില്ലാത്തതിനാൽ എഴുന്നേറ്റ് ജോലികളിലേക്ക് കടന്നു.

ഭർത്താവും മകനും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമാണ് എന്റേത്. ഭർത്താവും മോനും വീട്ടുപണിയും കുറച്ച് ചെടികളും വായനയും ഒക്കെയായി ഒരു കുഞ്ഞു സ്വർഗത്തിലാണ് എന്റെ ജീവിതം . രാവിലെ ചേട്ടൻ ജോലിക്ക് പോയി കഴിഞ്ഞാൽ ഈ വീട്ടിൽ ഞാനും മോനും ഒറ്റയ്ക്ക്, എന്റെ വീട്ടുജോലികളും മോന്റെ കളിചിരികളും വാശിയുമൊക്കെയായി സമയം പോകുന്നതറിയില്ല. അവൻ ഉറങ്ങുമ്പോഴാണ് ഞാൻ ഒറ്റപ്പെട്ടു പോകുന്നത് പോലെ തോന്നുന്നത് , ഉള്ളിൽ കനലായി എരിയുന്ന ഓർമ്മകൾക്ക് തീ പിടിക്കുന്നത് ഈ സമയത്താണ് . കണ്ണീർ കൊണ്ട് ആ തീ കെടുത്തുമ്പാേഴേക്കും അവൻ ഉണരുകയും ചെയ്യും.

അന്നും പതിവു പോലെ മോൻ ഉറങ്ങിയ സമയത്താണ് രാവിലെ കണ്ട സ്വപ്നം വീണ്ടും മനസിലേക്ക് ഓടി എത്തിയത്. അച്ചനും അമ്മയും ചേട്ടനും അപ്പാപ്പനും അമ്മാമ്മയും ചേർന്ന കുടുംബമായിരുന്നു എന്റേത്. അച്ചൻ പണിക്ക് പോയി

84 Comments

  1. ꧁༺ജിന്ന്༻꧂

    ആഗ്നേയ,
    മൂന്ന് പേജിൽ തീർത്ത മനോഹരം ആയ ഒരു ചെറു കഥ.വളരെ അധികം ഇഷ്ടപ്പെട്ടു.നല്ല നല്ല കഥകളും ആയി വീണ്ടും കാണും എന്ന് പ്രീതിഷിക്കുന്നു.
    Thanks&Regards

    1. നന്ദി. തീർച്ചയായും വീണ്ടും കാണാം.

  2. Page kuravaanenkilum ushaaaraaayikunnooooo❤❤❤

    1. നന്ദി???

  3. കുറഞ്ഞ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു.. ഇനിയും എഴുതുക.. ആശംസകൾ??

    1. നന്ദി

  4. Oru vishayam ethrem cheriya kadhayiloode vishayathinte poornatha kaividaathe parayan sadhikkuka eannal athu oru valiya kaaryam thanne aanu…

    Kooduthal kadhakalkkayi kathirikkunnu….

    ♥️♥️♥️

    1. നന്ദി

  5. ❤️❤️❤️

    1. ☺️☺️☺️

  6. ആരാ മനസ്സിലായില്ല

    പോരാ നന്നാക്കാനുണ്ട് എന്നൊക്കെ പറഞ്ഞാൽ ഞാൻ വലിയൊരു ദുരന്തമായിപ്പോകും. കാരണം വളരെ നന്നായിരുന്നു.

    ///വീണ്ടും വിധി എന്നെ നോക്കി ചിരിക്കുകയായിരുന്നു///എല്ലാം പ്രവചനാതീതമാണ്. വിധിയെന്തെന്ന് ആർക്കും മുൻകൂട്ടി കാണാനാവില്ലല്ലോ.

    ഇവിടുള്ള മികച്ച കഥാകൃത്തുക്കൾ പോലും ഈ കഥയെ സ്വീകരിച്ചു എങ്കിൽ അത് ഒരിക്കലും മോശമാവാൻ വഴിയില്ലല്ലോ.❤️❤️❤️❤️

    1. മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ…..
      നന്ദി

  7. പേജില്‍ alla കാര്യം eghuthna അക്ഷരങ്ങളിൽ ആണ്‌ എന്ന്‌ തെളിയിച്ച എഴുത്തുകാരി ആഗ്നേയ. 3 പേജ് ഉള്ളു പക്ഷേ അതിലും അപ്പുറത്ത് ആണ്‌ അത് thanna feel. Pine love life fully failure aaya ആള്‌ ee comment തരുന്നത്. എല്ലാം സംഭവിക്കുന്നത് നല്ലതിന് athrae thanae
    Eniyum ഒരുപാട്‌ eghuthanam, സമയം കണ്ടെത്തി eghuthanam
    ഒരുപാട് ഒരുപാട്
    സ്നേഹത്തോടെ
    ദാവീദ്

    1. നന്ദി. തീർച്ചയായും എഴുതാൻ ശ്രമിക്കുന്നതാണ്.

    1. നന്ദി???

  8. ഡി കുരങ്ങി, (ഞാൻ അവളെ കൊരങ്ങി എന്നും അവൾ എന്നെ കുറുക്കൻ എന്നുമാണ് ഇപ്പോളും എപ്പോളും വിളിക്കുന്നെ).
    ഞാൻ എന്തുട്ടാടി പറയണ്ടേ?. ഇത് ആദ്യം വായിച്ചത് ഞാൻ അല്ലേ?. അപ്പോ മുതൽ എൻ്റെ അഭിപ്രായങ്ങൾ നിനക്ക് അറിയാവുന്നത് അല്ലേ?. ഈ കഥ സൈറ്റിൽ വന്നത് മുതൽ എൻ്റെ സന്തോഷം നിനക്ക് അറിഞ്ഞുടെ. കൂടുതൽ ഒന്നും പറയാനില്ല മുത്തേ? സന്തോഷം സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഡാ കുറുക്കാ നിന്റെ Support ഒന്നു കൊണ്ടു മാത്രമല്ലേ ഞാൻ എഴുതി നോക്കിയത് ഇവിടെ ഇത്രയും പേരുടെ Support കിട്ടിയപ്പോൾ ഞാൻ Happy അതിന്റെ credit നിനക്കല്ലേ

  9. മൂന്നു പേജിൽ നല്ല ഒരു കഥ എഴുതി . നന്നായിട്ടുണ്ട് പുതിയ കഥകളുമായി വീണ്ടും വരിക ????

    1. നന്ദി. തീർച്ചയായും വരുന്നതാണ്.

  10. നല്ല ഒരു കഥ.ചുരുങ്ങിയ പേജിൽ ഒരു ജീവിതം എഴുതി കാണിച്ചു.ഇനിയും ഇതുപോലുള്ള നല്ല കഥകളും ആയി വരുക.
    ❤️❤️❤️

    1. നന്ദി. വൈകാതെ വരാൻ ശ്രമിക്കാം

  11. മൂന്ന്‌ പേജില്‍ ഒതുക്കിയ നല്ലൊരു കഥ അല്ല ജീവിതം… ❤️

    ഇഷ്ടമായി….

    ഇനിയും നല്ല കഥകളുമായി വരണം… ?❤️??

    1. നന്ദി. തീർച്ചയായും വരും

  12. ༆കർണ്ണൻ࿐

    ആഗ്നേയ,
    പ്രശ്നങ്ങളിലെ വലുപ്പചെറുപ്പത്തിൽ പ്രസക്തി ഇല്ല അവയിൽ നിന്ന് ഒളിച്ചോടാതെ നേരിടാനുള്ള മനഃശക്തി ഉണ്ടെങ്കിൽ തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നഷ്ടങ്ങളുടെ കോളം ശൂന്യമായിരിക്കും.
    എഴുത്ത് തുടരുക ❤️

    ༆കർണ്ണൻ࿐

    1. നന്ദി. സത്യമാണ് അത്

  13. നല്ല കഥയാണ് ട്ടോ ആഗ്നേയ തുടർന്നും പ്രതീക്ഷിക്കുന്നു ????

    1. നന്ദി. തീർച്ചയായും

  14. രാഹുൽ പിവി

    വാക്കുകൾ ഒളിപ്പിച്ച കടംകഥയാണ് പുസ്തകം എന്നാണ് പറയുന്നത്.ഈ 3 പേജ് കഥയേയും ഒരുതരത്തിൽ പുസ്തകം എന്നും പറയാം.ആദ്യ കഥ ആണെന്ന പറയില്ല.നല്ല എഴുത്ത് ആയിരുന്നു.ജീവിതത്തിൽ പ്രശ്നങ്ങൾ വന്നപ്പോ അപ്രതീക്ഷിതമായി കടന്നു വന്ന ആ സുഹൃത്ത് ആണ് ഇതിലെ നായകൻ എന്ന് ഞാൻ പറയും.ഒരു താങ്ങായി നിന്ന് അവളെ തളരാതെ കാത്തത് അവനാണ്. ഇനിയും എഴുതുക ❤️

    1. നന്ദി. ശരിയാണ് പറഞ്ഞത് എവിടെ നിന്നോ വന്ന് അവളുടെ പ്രശ്നങ്ങളിൽ കൂട്ടായി നിന്നു എവിടേക്കോ മറഞ്ഞു.

  15. Entha paraya.. oru hridhyam thannal സ്വീകരിക്കുമോ❤️

    1. സ്വീകരിച്ചിരിക്കുന്നു.

  16. നന്നായിട്ടുണ്ട് ,,,

    അനുഭവങ്ങള്‍ തിരിച്ചറിവുകള്‍ അല്ലേ തരുന്നത് ,,
    ചിന്താഗതികള്‍ കാലത്തിനനുസരിച്ച് മാറുകയും ചെയ്യും

    1. നന്ദി

  17. വിഷ്ണു?

    വളരെ നന്നായിട്ടുണ്ട്..❤️?
    ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.

    സ്നേഹത്തോടെ❤️

    1. നന്ദി.

  18. ചാണക്യൻ

    ഒരുപാട് ഇഷ്ട്ടമായി സഹോ.. തുടർന്നും എഴുതുക ???

    1. നന്ദി. തീർച്ചയായും എഴുതുന്നതാണ്.

  19. കൊള്ളാം..

    നന്നായിട്ടുണ്ട് ❤️

    1. Thank you???

  20. ചേച്ചി ???

  21. അദ്വൈത്

    ആരംഭം മുതൽ അവസാനം വരെ എത്ര എത്ര ലെയറുകൾ ഉള്ള കഥപോലെ തോന്നും; ്്്് വായനക്കാരെ എൻഗേജ് ചെയ്യിക്കുന്ന നല്ല തികവാർന്ന എഴുത്ത്. // കണ്ണീർ കൊണ്ട് ആ തീ കെടുത്തുമ്പാേഴേക്കും അവൻ ഉണരുകയും ചെയ്യും.//ഈ കഥയിൽ ഒരുപാട് ഇഷ്ടപ്പെട്ട വരികൾകളാണിത്, പ്രത്യേകിച്ച് ഈ വരിയുടെ തൊട്ടു മുമ്പുള്ള വരിയോടു കൂട്ടിച്ചേർത്തു വായിക്കുമ്പോൾ.

    1. പ്രോത്സഹനത്തിന് വളരെയധികം നന്ദി ….

  22. ആഗ്നേയ..
    /// നമ്മുടെ സ്നേഹം വേണ്ട എന്ന് വച്ച് പോകുന്നവർക്ക് വേണ്ടി ജീവിതം പാഴാക്കണോ ?///
    ഈ ഒരു ചോദ്യം പലരും സ്വയം ചോദിച്ചിരുന്നു എങ്കിൽ അവർ ഒക്കെ സുഖമായി ജീവിച്ചേനെ ഒരുപക്ഷെ. ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടാൽ അവിടെ സന്തോഷം/ സമാധാനം ഉണ്ടാകും എന്ന് ഇത് വായിച്ചു കഴിഞ്ഞപ്പോൾ തോന്നി..
    ഇനിയും എഴുതുക.
    വിത്ത് ലവ് ?

    1. വിലപ്പെട്ട വാക്കുകൾക്ക് നന്ദി. തുടർന്നും പ്രോത്സാഹനങ്ങൾ പ്രതീക്ഷിക്കുന്നു???

Comments are closed.