ഞാൻ ആഗ്നേയ [ആഗ്നേയ] 164

കൊണ്ടുവരുന്ന ചെറിയ വരുമാനം കൊണ്ട് സന്തോഷത്തോടെ ഞങ്ങൾ ആ വീട്ടിൽ കഴിഞ്ഞു പോന്നു. ഞാൻ നാലാം ക്ലാസിൽ പടിക്കുന്ന സമയം പനിയായി ക്ലാസിൽ പോകാതിരുന്ന ഒരു ദിവസം വൈകിട്ട് അച്ചൻ നിർത്താതെ ശർദ്ധിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന കണ്ടു. അമ്മ കരഞ്ഞു കൊണ്ട് അച്ചനെ ആശുപത്രിയിൽ കൊണ്ടുപോയി. രാത്രി കരഞ്ഞ് കൊണ്ട് അമ്മ വന്ന് വരാന്തയിൽ വീഴുന്നതും പിറ്റെ ദിവസം വെള്ളയിൽ പൊതിഞ്ഞ് കൊണ്ടുവന്ന അച്ചന്റെ ശരീരവുമാണ് ഓർമ്മയിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്. ഒരു കുപ്പി വിഷത്തിൽ അച്ചൻ ഞങ്ങളെ വിട്ടു പോയി. അച്ചൻ പോയ ശേഷം അമ്മ ജോലിക്ക് പോയി തുടങ്ങി അതോടെ ഞാൻ ഒറ്റപ്പെടുകയായിരുന്നു. അതുവരെ എന്തിനും ഏതിനും അമ്മ കൂടെ ഉണ്ടായിരുന്നു. ജോലിക്ക് പോക്കും വീട്ടിലെ ജോലികളും എല്ലാം കൂടെ അമ്മയ്ക്ക് എന്തിനും ഏതിനും ദേഷ്യം. ചേട്ടനും  അകന്നു പോയതു പോലെ . പടിച്ച സ്കൂളുകളിലാെക്കെ ആരോടും അതികം കുട്ടുകൂടാതെ പുസ്തകങ്ങളുടെ ലോകത്തേക്ക് ഒതുങ്ങി കൂടാൻ ഞാൻ ഇഷ്ടപ്പെട്ടു. എന്റെ ലോകം എന്നിലേക്ക് ചുരുങ്ങി.

പത്താം ക്ലാസ്സ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് മനുവിനെ പരിജയപ്പെടുന്നത്. സൗഹൃതം പ്രണയത്തിലേക്ക് വഴി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. ഫോൺ വിളികളിലൂടെയും വഴിയിൽ എവിടെയെങ്കിലും വച്ച് ഒരു നോക്കു കാണുന്നതിലുടെയും പ്രണയം വളർന്നു. മൂന്ന് വർഷം അങ്ങനെ കടന്നുപോയി. ഒരോ കാരണങ്ങൾ ഉണ്ടാക്കി ഒന്നു കാണാനായി വഴിയിലും മറ്റും വന്ന് നിന്നിരുന്ന ആളുടെ വരവ് കുറഞ്ഞു ഫോൺ വിളി കുറഞ്ഞു. ഒരു ദിവസം അപ്രതീക്ഷിതമായി എത്തിയ മനുവിന്റെ ഫോൺ കോൾ എന്നെ തളർത്തുന്നതായിരുന്നു. അവന്റെ വിവാഹ നിശ്ചയം ആണെന്നും എന്റെ കാര്യം വീട്ടിൽ പറഞ്ഞെങ്കിലും അമ്മ സമ്മതിക്കുന്നില്ല എന്നും അവന്റ വായിൽ നിന്നു തന്നെ കേട്ടപ്പോൾ ലോകം മുഴുവൻ എന്റെ ചുറ്റിനും കറങ്ങുന്നതായി എനിക്ക് തോന്നി.
ഉള്ളിലെ സങ്കടം കടിച്ചമർത്തി വീട്ടുകാരുടെ ഇഷ്ടം നടക്കട്ടെ അവരെ വേദനിപ്പിച്ച് നമുക്ക് ഒരു ജീവിതം വേണ്ട എന്നു പറഞ്ഞ് ഒപ്പിച്ചപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു. പിന്നീട് എന്നും രാത്രിയിൽ എന്റെ തലയിണ കണ്ണീരിൽ കുതിരുമായിരുന്നു. അങ്ങനെ ഒരു രാത്രിയിൽ അമ്മയെ ഒരു മകൾ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഞാൻ കണ്ടു അതോടെ ഞാൻ തകർന്നു പോയി എന്നു തന്നെ പറയാം. ജീവിതത്തെ വെറുക്കാൻ തുടങ്ങിയ നിമിഷം ആയിരുന്നു അത്.

മരണം എന്ന മൂന്നക്ഷരത്തെ തേടി അലയാൻ തുടങ്ങിയ ദിനങ്ങൾ. അവസാനം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിനായി തയ്യാറെടുത്തു. എന്നാൽ അതും വിജയിച്ചില്ല വെള്ളം കുടിക്കാനായി എഴുന്നേറ്റു വന്ന ചേട്ടൻ എന്റെ എല്ലാ പ്ലാനിംഗും പൊളിച്ച് കയ്യിൽ തന്നു .ഞാനും വെള്ളം കുടിക്കാനായി എത്തിയതാണെന്നും പറഞ്ഞ് എങ്ങനെയോ അവിടുന്ന് തടി തപ്പി. പിന്നീട് എല്ലാവരോടും വെറുപ്പായിരുന്നു. ഒന്നിനോടും ഒരു ആത്മാർത്ഥത പുലർത്താൻ സാധിക്കാത്ത ദിനങ്ങൾ . ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയി  പലതും മറക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു.അവിചാരിതമായി ഫേസ്ബുക്കിൽ എത്തിച്ചേർന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് ഞാൻ അസപ്റ്റ് ചെയ്തു. ആരാണെന്നോ എന്താണെന്നോ അറിയില്ല. അറിയാവുന്നത് ഒരു പേര് മാത്രം ആകാശ് . പതിയെ പരിജയപ്പെട്ടു വിശേഷങ്ങൾ തിരക്കി തുടങ്ങിയ സൗഹൃദം . സന്തോഷങ്ങളിലും ദു:ഖങ്ങളിലും അവൻ കൂട്ടായി . അവൻ എന്നോട് ഇഷ്ടം തുറന്ന് പറയുമ്പോഴും എനിക്ക് വെറുപ്പായിരുന്നു എന്നാൽ ഞാനും ഇഷ്ടമാണെന്നു പറഞ്ഞു ആരോടെക്കെയോ ഉള്ള ദേഷ്യം തീർക്കാനായി . പതിയെ അവൻ എന്നെ മാറ്റിയെടുത്തു എന്നു വേണം പറയാൻ ഞാൻ അറിയാതെ തന്നെ അവനെ സ്നേഹിച്ചു പോവുകയായിരുന്നു. അവൻ അവന്റെ വീടിനെയും വീട്ടുകാരെയും പറ്റി പറഞ്ഞപ്പോൾ, എനിക്ക് അവനെ സ്വപ്നം കാണാനുള്ള

84 Comments

  1. ഹാപ്പി ബിർത്തഡേ ❤

  2. ജന്മദിനാശംസകൾ ആഗ്നേയ ??????????‍♀️?‍♀️??

    1. ആഗ്നേയ

      Tnk you

  3. ജന്മദിനാശംസകൾ ആഗ്നേയ..
    ?????????

    1. ആഗ്നേയ

      Tnk you

  4. സന്തോഷ ജന്മദിനം കുട്ടിക്ക് ??❤️

    1. ആഗ്നേയ

      Tnk you❤❤❤

  5. സന്തോഷ ജന്മദിനം കുട്ടിക്ക് ❤️❤️❤️❤️❤️❤️❤️❤️???

  6. മൂന്ന് പേജിൽ കഥ എഴുത്തിയിട്ട് എന്താ കാര്യം വെറുതെ വായിക്കുന്നവരുടെ സമയം കളയാൻ അല്ലാതെ/

    Harley quinn കൊടുക്കുന്ന കടുത്ത പ്രമോഷൻ കണ്ടാണ് ഇവിടെ കഥ വായിക്കാൻ കേറിയത് വന്ന് നോക്കിയപ്പോ വെറും 3 പേജ് ഇതിന് മുൻപ് 3 പേജിൽ ഉള്ള പല കഥകളും വായിച്ചിട്ട് എനിക്കുണ്ടായ തോന്നൽ ആണ് ആദ്യത്തെ 2 വഴികളിൽ ഉള്ളത്…

    അത് കൊണ്ട് തന്നെ ഇത് വായിക്കണോ എന്ന് സംശയം വന്നു അഭിപ്രായം നോക്കാൻ കമന്റ്‌ ബോക്സ്‌ കേറിയപ്പോൽ ആണെങ്കിൽ പ്രെമുഖ കഥാകൃത്തുക്കൽ മാത്രം…
    പിന്നെ ഒന്നും നോക്കിയില്ല ഫുൾ അങ്ങ് വായിച്ചു 5മിനുട്ട് കൊണ്ട് വായിച്ച് തീർന്നെങ്കിലും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി…

    നമ്മുടെ സ്നേഹം വേണ്ട എന്ന് വച്ച് പോകുന്നവർക്ക് വേണ്ടി ജീവിതം പാഴാക്കണോ..
    ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിക്കാർ ഉള്ള ചോദ്യം പക്ഷെ പറഞ്ഞിട്ടെന്താ ഒരു ഗ്യാപ് കിട്ടിയാൽ മനസ്സ് പഴയത് തന്നെ ഓർമിപികും ?

    മറ്റുള്ളവരുടെ നഷ്ടങ്ങൾ വെച്ച് നോക്കുമ്പോൾ എന്റെ നഷ്ടങ്ങൾ ഒന്നുമല്ലായിരിക്കാം..
    ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിൽ ഒന്നാണ് ബാല്യം അത് നഷ്ടപ്പെട്ടു എന്ന് പറയുന്നത് തന്നെ അവളുടെ ജീവിതം എത്ര മോശം ആണെന്ന് കാണിക്കുന്നു….

    ഇനി അധികം ഒന്നും പറയുന്നില്ല ചേച്ചി പൊളിച്ചു…

    ഇനി അടുത്ത കഥയും ആയി ഉടനെ വരണം.

    സ്നേഹപൂർവ്വം,
    Alfy

    1. നന്ദി. മനസ്സ് അങ്ങനയാണ് മാഷേ എത്രയോക്കെ നമ്മൾ വെണ്ടന്ന് വച്ചാലും പഴയതെല്ലാം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും.

    2. Alfy നീ എന്നെ പേടിപ്പിച്ചല്ലോ?. ഞാൻ അങ്ങു ഇല്ലാണ്ടായി ?? thanks alfy❤️❤️❤️?

  7. മൂന്ന് പേജ്…ഒരു ജീവിതം…. മനോഹരം അഗ്നെയ….?

    1. നന്ദി

  8. ആഗ്നേയ നല്ല പേര് .
    കഥയെ കുറിച്ച് പറയുമ്പോൾ ജീവിതം ഒരു ഓർമ്മ പോലെ എഴുതിയ രീതി different ആയിട്ടുള്ള approach ആയിരുന്നു.
    ആൻഡ് hats off to that.
    ഒരിക്കലും എല്ലാം ആർക്കും കൈ വിട്ടു പോവില്ല life will always find a way to give you what you deserve .
    എന്ന് പറയാതെ പറഞ്ഞു.
    ലോകം വീണുപോയവരുടേതല്ല വീണിടത്തു നിന്ന് എഴുന്നേറ്റവരുടേതാണ്.
    ❤❤❤
    സ്നേഹപൂർവ്വം
    Achilies…

    1. നന്ദി

  9. ഖുറേഷി അബ്രഹാം

    മൂന്ന് പേജിൽ ഒരു ജീവിതം. അതും മനോഹരമായി അവതരിപ്പിച്ചു. നഷ്ട്ട പെടുന്നത് എല്ലാം പുതിയതായി മറ്റെന്തോ ഒന്ന് കിട്ടാൻ വേണ്ടിയുള്ളതിനാണ്.

    വീണ്ടും കഥ യെഴുതുക ഇതിലും മനോഹരമായി ആശംസകൾ

    1. നന്ദി

  10. വെറും മൂന്ന് പേജിൽ കുറെയേറെ വരച്ചു ചേർത്തു.. ഇഷ്ടപ്പെട്ടു ബ്രോ… തുടരൂ… ഇനിയുമേറേ എഴുതാണാവട്ടെ. ♥️♥️♥️

    1. നന്ദി

  11. ചില ജീവിത നേർക്കാഴ്ചകൾ… തുടരൂ കൂട്ടെ ❤️❤️

    1. നന്ദി.

  12. ഒരു “തീ” കാണുന്നു. ഇനിയും എഴുതൂ saho. ❤️❤️❤️

    1. നന്ദി. എഴുതാം സഹോ .

  13. വളരെ മനോഹരമായിട്ടുണ്ട് ഇനിയും എഴുതുക

    1. നന്ദി

  14. ഒരു കഥയായി തോന്നിയില്ല, അനുഭവങ്ങളുടെ തീക്ഷണതയിൽ എഴുതിയ കുറിപ്പ് പോലെ. പല നേർ ജീവിതങ്ങളും കയ്‌പേറിയ വഴിയിലൂടെ കടന്നു പോകുന്നു.
    നന്നായി എഴുതി, ഇനിയും തീക്ഷണതയുള്ള എഴുത്തുമായി വരട്ടെ… ആശംസകൾ…

    1. നന്ദി ജ്വാല

  15. എന്റമ്മേ അന്യായം.3 പേജിൽ ഒരു ജീവിതം.ഒരേ പൊളി.ഇനിയും എഴുത്??

    1. നന്ദി.

  16. Story ആണെന്ന് thonnilla.. റിയൽ ലൈഫ് പോലെ തോന്നി… നൈസ്… പലരുടേം ജീവിതം ഇതേ poleya… ആഗ്രഹിച്ച കിട്ടിയില്ലേ കിട്ടിയത് തൃപ്തി പെടുക ❤️

    1. നന്ദി. നമുക്ക് ചുറ്റും ഇതുപോലെ പലരുമുണ്ട്.

  17. ആഗ്നേയ??? ഒരു വലിയ ചെറുകഥ…
    ജീവിതത്തിൽ ഏതെങ്കിലും ഒരു പോയിന്റിൽ എങ്കിലും തീയുടെ ചൂട് അറിയാത്തവർ വിരളമായിരിക്കും…പക്ഷെ ആ തീ കെടുത്താനുള്ള ജലം നമ്മളെ ചുറ്റി പറ്റി തന്നെയുണ്ടാവും…അത് മനസ്സിലാക്കുന്നതിലാണ് വിജയം…
    ഒത്തിരി ഇഷ്ടപ്പെട്ടു…

    1. നന്ദി.

Comments are closed.