നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5178

ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ പൊന്നു അവളുടെ അച്ഛായുടെ മടിയിൽ നിന്നും ഇറങ്ങി എന്റെ അടുത്തേക് ഓടി വന്നു.. കൂടെ ഏട്ടനും… അന്നൊരിക്കൽ എന്നെ ചേർത്ത് നിർത്തി നടന്ന പോലെ… എന്നെ എന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ കൂടെ നിന്ന പോലെ… ഇന്നും ആ കൈകൾ എന്നെ ചേർത്ത് പിടിച്ചു …

 

ഞങൾ ആ വലിയ സദസ്സിൽ നിന്നും പുറത്തേക് നടന്നു…

 

അവസാനിച്ചു…

 

ജീവിതം ജീവിച്ചു തന്നെ തീർക്കണം… നമുക്ക് ഇഷ്ട്ടപ്പെട്ട വഴി കിട്ടിയില്ലെങ്കിൽ.. കിട്ടുന്ന വഴി നമ്മുടെ ഇഷ്ട്ടത്തിനനുസരിച് മാറ്റുവാൻ നോക്കുക…

 

ഒരു കാര്യം കൂടി പറയുന്നു… നമ്മളെല്ലാം സ്നേഹിച്ചവളുടെ അനിയത്തിയെ കെട്ടിയപ്പോഴും… സ്നേഹിച്ചവളുടെ മകളെ കെട്ടിയപ്പോഴും എഴുന്നേറ്റ് നിന്ന് കൈ അടിച്ചവർ ആണ്… അത് കൊണ്ട് തന്നെ അത് പോലെ തന്നെ ഇതിനെയും കാണുക…

ചില തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക ❤❤❤

നിങ്ങൾക് ഇഷ്ട്ടപ്പെടുമോ എന്നൊന്നും അറിയില്ല… എന്നാലും.. ബെർതെ ഓരോന്ന് എഴുതുന്നത് അല്ലെ ??

 

By

 

നൗഫു