നീ പോയാൽ നിന്റെ അനിയൻ [നൗഫു] 5250

നീ പോയാൽ നിന്റെ അനിയൻ

Nee Poyal Nite Aniyan | Author : Nafu

 

സുഹൃത്തുക്കളെ നിങ്ങളിൽ പലരും ഈ കഥ വായിച്ചിട്ടുണ്ടാവും.. ഒന്ന് എഡിറ്റ്‌ ചെയ്തു രണ്ടു പാർട്ടും കൂടെ ഒരുമിച്ചു ഇട്ടതാണ്.. അല്ലാതെ ഞാൻ ഇന്ന് എഴുതിയത് അല്ലെ ??..

 

ഇതിന്റെ സെക്കൻഡ് പാർട്ട്‌ എന്റെ ഐഡിയിൽ അല്ല.. പിന്നെ കുറച്ചു എഡിറ്റിങ് കൂടെ ഉണ്ടായിരുന്നു.

IMG-20210521-WA0003

 

 

 

തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്…

 

സമയം നോക്കിയപ്പോൾ എട്ടു മണി….

 

ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ…

 

വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി…

 

പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല…

 

ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു…

 

പെട്ടെന്ന് തന്നെ ഞാൻ എഴുന്നേറ്റ് മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് ഓടി…

 

പുറത്ത് ഒരാൾ കൂട്ടം ഉണ്ട്…

 

കുടുംബത്തിലെയും അയൽപ്പക്കത്തെയും ഒരുപാട് പേർ…

 

ഞാൻ മാത്രമേ ആ സമയം അവിടെ ഇല്ലാത്തതൊള്ളൂ…

 

എന്റെ കൃഷ്ണ ഞാനെന്താണ് കാണുന്നത്…

 

എന്റെ രാഹുലേട്ടൻ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് അവിടെ രാഹുലേട്ടന്റെ വീടിനു മുമ്പിൽ നിൽക്കുന്നു…

 

രാഘവമ്മാവൻ രാഹുലെട്ടനെ എന്തെക്കെയോ പറയുന്നുണ്ട്… സുജാതമ്മായി ഒന്നും മിണ്ടാതെ തൂണിൽ ചാരി നിൽക്കുന്നു…

 

എന്റെ കാലുകൾ വിറക്കാൻ തുടങ്ങി… വിറയൽ താഴത്ത് നിന്നും മുകളിലേക്ക് അരിച്ചു കയറാൻ തുടങ്ങി…

 

അമ്മേ….

 

എന്ന് വിളിച്ചു കൊണ്ട് ഞാൻ അവിടെ മോഹാലസ്യ പെട്ടു വീണു …

 

ഉണരുമ്പോൾ ഞാൻ എന്റെ ബെഡിൽ കിടക്കുകയായിരുന്നു…

 

റൂമിൽ ആ സമയം ആരും തന്നെ ഇല്ല…

 

കുറച്ചു കഴിഞ്ഞു ബെഡിൽ നിന്നും മെല്ലെ എഴുന്നേറ്റ് പോയി എന്റെ ജനൽ വഴി പുറത്തേക് നോക്കി…

176 Comments

  1. Kollaam❕❤️

Comments are closed.