Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

Views : 3301

Mayday : ആകാശത്തിൽ നേർക്കുനേർ

Author : Elsa2244

 

2002 ജൂലായ് മാസം, ജർമ്മനിയിൽ.. രാത്രിയുടെ മധ്യത്തിൽ, റഷ്യയിൽ നിന്ന് കുട്ടികളെയും കൊണ്ട് ഹോളിഡേയുടെ ഭാഗമായി സ്പെയിനിലേക്ക് പോകുകയായിരുന്നു ആദ്യ വിമാനം.. എന്നാൽ കോക്ക്‌പിറ്റിൽ ഉണ്ടായിരുന്ന പൈലറ്റുമാർക്ക് തങ്ങളുടെ നേരെ പറന്നടുക്കുന്ന വലിയ വെളിച്ചം എന്താണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല..

 

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്… ഇത്രയും വിശാലമായ എയർ റൂട്ടിൽ എങ്ങനെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഇത്ര വലിയ അപകടം ഉണ്ടായി എന്ന സംശയം ലോകം മുഴുവൻ പടർന്നു.. അപകട കാരണം, ടെക്നോളജിയിൽ വന്ന പിഴവാണോ.. അതോ.. മനുഷ്യൻ്റെ തന്നെ പിഴവോ….!!

🌀🌀🌀🌀🌀🌀🌀

 

2002 ജൂൺമാസം, വെസ്റ്റേൺ റഷ്യയിലെ ഉഫ സിറ്റി.. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ആണ് ഉഫ സിറ്റിയിലെ പ്രധാന താമസക്കാർ… യുനെസ്കോ സംഘടിപ്പിച്ച ഒരു ഹോളിഡേ ടൂർ പ്രോഗ്രാമിന് വേണ്ടി തയ്യാറാവുകയായിരുന്നു സിറ്റിയിലെ ഏറ്റവും പ്രകൽഭരായ ടീനേജ് വിദ്യാർത്ഥികൾ.. സ്പെയിനിലേക്ക് ആയിരുന്നു ആ യാത്ര.. കലാപരമായും കായികപരമായും ഉഫ സിറ്റിയിലെ ഏറ്റവും പ്രകൽഭർ എന്ന പേര് നേടിയ വിദ്യാർത്ഥികൾ ആയിരുന്നു ഈ ടൂർ പ്രോഗ്രാമിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടത്…

 

4വയസ്സുള്ളപ്പോൾ മുതൽ ചിത്ര രചന അഭ്യസിക്കുന്ന കിരിൽ ഡിക്ടാരിയോ അക്കൂട്ടത്തിൽ ഒരാൾ ആയിരുന്നു.. 2002 ൽ ഈ യാത്രക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ കിരിലിന് 14 വയസായിരുന്നു പ്രായം.. ഈ പ്രായത്തിനു ഇടക്ക് തന്നെ അവൻ രണ്ട് പബ്ലിക് എക്സിബിഷൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു..

 

യുനെസ്കോ സംഘടിപ്പിച്ച ടൂർ പരിപാടിയിൽ പങ്കെടുക്കാൻ കിരിൽ അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് അവനെ ഈ യാത്രക്ക് പോകാൻ അനുവദിച്ചത് എന്ന് പിന്നീട് നടന്ന അഭിമുഖത്തിൽ അവൻ്റെ അമ്മ പറഞ്ഞിരുന്നു …. ഒൻപതാം ക്ലാസ് പഠനം പൂർത്തിയാക്കി നിൽക്കുന്ന കിരിലിനു ഈ സമ്മർ വെക്കേഷൻ പുതിയ ഒരു ഉണർവ്വ് നൽകും എന്ന് ആ മാതാവ് കരുതി..

Recent Stories

The Author

Elsa2244

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. 💔💔💔💔💔💔💔

  2. Good one, different approach

  3. 😥😥😥😥

  4. ക്യാപ്റ്റൻ 007

    🥺😢😢😥

  5. ക്യാപ്റ്റൻ 007

    🥺😢😢😢

  6. Fate is inevitable
    Nice one

  7. 😢😢😢🙏🏻🙏🏻🙏🏻

  8. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund😢.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com