Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

പുറകിൽ ഇടതുവശത്തായി ഇരുന്നിരുന്നത് പൈലറ്റ് മുരാട്ട് ആയിരുന്നു.. യഥാർത്ഥത്തിൽ ഇദ്ദേഹമാണ് ഫസ്റ്റ് ഓഫീസർ.. എന്നാല് ഗൃഗോവിയോർ അദ്ദേഹത്തിൻ്റെ സീറ്റിൽ ഇരിക്കുന്നതിനാൽ മുരാട്ട് അന്നെ ദിവസം ഔദ്യോഗികമായി ഡ്യൂട്ടിയിൽ ആയിരുന്നില്ല… എന്നാല് ഉടൻ തന്നെ അദ്ദേഹം ക്യാപ്റ്റൻ ആയി പ്രൊമോട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾക്ക് കോക്പിറ്റിൽ വലിയ സ്ഥാനമുണ്ട്…

 

ഇവരെ കൂടാതെ കോക്പിറ്റിൽ വളരെ അധികം പരിചയസമ്പന്നനായ ഒരു ഫ്ലൈറ്റ് എഞ്ചിനീയറും ഒരു നാവിഗേറ്ററും ഉണ്ടായിരുന്നു..

??????????

 

രാത്രി 11 മണിക്ക് ഏതാനും മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ, ബാഷ്‌ക്കീരിയൻ എയർലൈൻ ഫ്ലൈറ്റ് 2937 മോസ്കോ എയർപോർട്ടിലെ റൺവേയിൽ നിന്ന് ആകാശത്തിലേക്ക് കുതിച്ചുയർന്നു…

 

എല്ലാ മോഡേൺ എയർക്രാഫ്റ്റുകളിലും കാണുന്ന പോലെ ഈ വിമാനത്തിലും കൊളീഷൻ (കൂട്ടിമുട്ടൽ/ ഗർഷണം) ഒഴിവാക്കാൻ വേണ്ടിയുള്ള ടെക്നോളജി ഉപകരണം ഘടിപ്പിച്ചിരുന്നു… TCAS അഥവാ ട്രാഫിക് കൊലീഷൻ അവോയ്ഡിങ് സിസ്റ്റം എന്നാണ് ഇതിൻ്റെ പേര്… എല്ലാ കൊമേഴ്സ്യൽ വിമാനങ്ങളും ഒരു ട്രാൻസ്പോണ്ടർ ഉപകരണം നിർബന്ധമായും ഘടിപ്പിച്ചിരിക്കും.. ഈ ഉപകരണം കൃത്യമായ റേഡിയോ തരംഗങ്ങൾ എപ്പോഴും വിക്ഷേപണം ചെയ്തുകൊണ്ടിരിക്കും.. ഇതുവഴി വിമാനം ഏതാണെന്നും അതിൻ്റെ ഗതി ദിശ വേഗം എന്നിവയും കണ്ടെത്താൻ സാധിക്കും.. TCAS ഇത് നിരീക്ഷിക്കുകയും ചുറ്റുമുള്ള ദിശകളിൽ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് ഉണ്ടോ അപകട സാധ്യത ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും.. ഒരു പക്ഷെ അങ്ങനെ ഉണ്ടെങ്കിൽ TCAS ഉടൻ തന്നെ പൈലറ്റിനോട് കൂട്ടിമുട്ടൽ ഒഴിവാക്കാൻ എന്ത് ആക്ഷൻ ആണ് എടുക്കേണ്ടത് എന്ന് നിർദ്ദേശിക്കും… ഒരു പക്ഷെ എയർ ട്രാഫിക് കണ്ട്രോളർക്ക് പൈലറ്റിനെ കൃത്യമായി സഹായിക്കാൻ സാധിച്ചില്ല എങ്കിൽ TCAS മാത്രമായിരിക്കും പൈലറ്റിൻ്റെ അവസാന പിടിവള്ളി…

?????????

 

100 കണക്കിന് മൈലുകൾക്ക് അപ്പുറം ഇറ്റലിയിലെ ബർഗാമോ എയർപോർട്ടിൽ ഒരു ബോയിംഗ് 757 വിമാനം റൺവേയിൽ അവസാന ഘട്ട പരിശോധനകൾ നടത്തുകയായിരുന്നു… DHL എന്ന ഇൻ്റർനാഷണൽ ചരക്ക് കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്ന വിമാനം ആയിരുന്നു അത്… ബെൽജിയത്തിൽ ഉള്ള അവരുടെ യൂറോപ്പിയൻ ബേസിലേക്ക് ആയിരുന്നു ഈ വിമാനം പറക്കാൻ ചാർട്ട് ചെയ്തത്.. സതേൺ ജർമ്മനിയിൽ എത്തുമ്പോൾ റഷ്യൻ വിമാനം ഇറ്റലിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൻ്റെ സഞ്ചാരപാതക്ക് കുറുകെ ആണ് പറക്കുക…

 

ബോയിംഗ് വിമാനത്തിൽ ആകെ യാത്രക്കാർ രണ്ട് പൈലറ്റുമാർ മാത്രമാണ്.. ബ്രിട്ടൺ സ്വദേശിയായ ക്യാപ്റ്റൻ പോൾ ഫിലിപ്പും കനേഡിയൻ സ്വദേശിയായ ഫസ്റ്റ് ഓഫീസർ ബ്രാൻഡ് കാമ്പ്യോണിയും..

11 മണി കഴിഞ്ഞ് ഏകദേശം 6 മിനിറ്റ് പിന്നിട്ടപ്പോൾ ബോയിംഗ് വിമാനം റൺവേയിൽ നിന്നു പറന്നുയർന്നു…

?????????

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.