Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

12 വയസുള്ള അലീന ആയിരുന്നു കൂട്ടത്തിലെ മറ്റൊരു വിദ്യാർഥിനി.. ഈ പ്രായത്തിനിടക്ക് തന്നെ നിരവധി ജിംനാസ്റ്റ്റിക്ക് മത്സരങ്ങളിൽ അവൾ കിരീടം നേടിയിരുന്നു..

 

പഠനത്തിലും മറ്റ് കായിക മത്സരങ്ങളിലും ഉയർന്ന താല്പര്യം കാണിച്ച തൻ്റെ മകൾ ഈ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള ടൂർ പ്രോഗ്രാമിൽ പങ്കെടുക്കുന്നത് അലീനയുടെ അമ്മക്കും ഇഷ്ടമുള്ള കാര്യം ആയിരുന്നു.. യാത്രക്ക് മുൻപ് അവൾക്ക് വേണ്ടി പുതിയ വസ്ത്രങ്ങൾ വാങ്ങിയതും മറ്റ് അവശ്യ സാധനങ്ങൾ വാങ്ങിയതും ഒരുമിച്ച് ബാഗ് പാക്ക് ചെയ്തതും എല്ലാം ആ അമ്മ ഇന്നും ഓർക്കുന്നു…

????????????

 

തിരഞ്ഞെടുക്കപ്പെട്ട 46 കുട്ടികളും കുറച്ച് അധ്യാപികമാർ എന്നിവർ അടങ്ങുന്ന സംഘം ഉഫയിൽ നിന്ന് മോസ്കോയിലേക്ക് ഒരു ലോക്കൽ ട്രയിനിൽ യാത്ര തിരിച്ചു.. അവിടെ നിന്നാണ് അവരുടെ വെക്കേഷൻ്റെ ഭാഗമായുള്ള ബാർസലോണയിലേക്ക് ഉള്ള വിമാനം അവർക്ക് കയറേണ്ടത്..

 

എന്നാല് മോസ്കോയിൽ എത്തിയതും കാര്യങ്ങൾ വിചാരിച്ച പോലെ അല്ല നടന്നത്… പ്രോഗ്രാം ഓർഗനൈസ് ചെയ്ത ഏജൻസി കുട്ടികളെ തെറ്റായ വിമാന താവളതിലേക്ക് കൊണ്ടുപോവുകയും അവരുടെ യഥാർത്ഥ വിമാനം നഷ്ടമാവുകയും ചെയ്തു.. കാര്യങ്ങളാകെ തകിടം മറിഞതോടെ ഏജൻസി ഉടൻ പരിഹാര ശ്രമങ്ങൾ ആരംഭിക്കാൻ തുടങ്ങി.. ഈ സമയം വിദ്യാർത്ഥികൾ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ കാഴ്ചകൾ കാണാനായി നടന്നു…

 

രണ്ട് ദിവസത്തിന് ശേഷമാണ് അവർക്ക് അടുത്ത വിമാനം ചാർട്ട് ചെയ്ത് കിട്ടിയത്.. അങ്ങനെ അവസാനം കുട്ടികൾ തങ്ങളുടെ ഹോളിഡേ ആഘോഷത്തിനുള്ള ആദ്യ പടിയിലേക്ക് കടക്കാൻ ഒരുങ്ങി.. മോസ്കോയിൽ നിന്ന് ബാർസലോണയിലേക്ക് ഉള്ള വിമാനം കയറാൻ അവർ തയ്യാറായി..

???????

 

ജൂലായ് 1 2002, റഷ്യയിൽ നിന്നുള്ള 46 വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ ഹോളിഡേ ട്രിപ്പിൻ്റെ ഭാഗമായി മോസ്കോയിൽ നിന്ന് ബാർസലോണയിലേക്ക് ഉള്ള വിമാനത്തിൽ ബോർഡ് ചെയ്തു.. എന്നാല് വിമാനത്തിൽ ഉണ്ടായിരുന്ന ഒരു അമ്മയും കുട്ടികളും സ്കൂൾ കുട്ടികളുടെ കൂട്ടത്തിൽ പെട്ടവർ ആയിരുന്നില്ല.. അവർ ബാർസലോണയിൽ ഉള്ള ആർക്കിടെക്ട് ആയ തൻ്റെ ഭർത്താവിനെ കാണാനും മറ്റൊരു പ്രോജക്ട് പൂർത്തിയാക്കാനും വേണ്ടി പോകുന്നവർ ആയിരുന്നു..

?????????

 

വിമാനത്തിൻ്റെ കോക്പിറ്റിൽ 5 റഷ്യൻ പൈലറ്റുമാർ ആയിരുന്നു ഉണ്ടായിരുന്നത്.. 30 വർഷത്തെ പ്രവർത്തി പരിചയം ഉള്ള അലക്സാണ്ടർ ഗ്രോസ് ആയിരുന്നു വിമാനത്തിൻ്റെ ക്യാപ്റ്റൻ…

ഒലെഡ് ഗൃഗോവിയോർ ആയിരുന്നു ആ യാത്രയിൽ വിമാനത്തിൻ്റെ ഫസ്റ്റ് ഓഫീസർ കൂടാതെ ഇദ്ദേഹം ഇതേ എയർ ലൈൻ കമ്പനിയുടെ ചീഫ് പൈലറ്റ് കൂടിയാണ്… ക്യാപ്റ്റൻ ഗ്രോസ്സ് ആണ് വിമാനത്തിലെ ഇൻ കമാൻഡ് ഓഫീസർ, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ഗൃഗോവിയോറിൻ്റെ ജോലി.. എന്നാല് രണ്ട് പേരും പരിചയ സമ്പന്നർ ആയതിനാൽ ആരാണ് യഥാർത്ഥ കമാൻഡിങ് ഓഫീസർ എന്ന ഒരു സാഹചര്യം കോക്പിറ്റിൽ ഉണ്ടായിരുന്നു…

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.