Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

“ട്രാഫിക്…..ട്രാഫിക്……ട്രാഫിക്….””

 

ഇതേ സമയം DHL വിമാനത്തിൻ്റെ TCAS സ്ക്രീനിലും റഷ്യൻ വിമാനത്തെ കാണിക്കാൻ തുടങ്ങി… ഫസ്റ്റ് ഓഫീസർ ഉടൻ തന്നെ സീറ്റിലേക്ക് വന്നിരുന്നു ….

 

(( രണ്ട് വിമാനങ്ങൾ ഒരേ ഉയരത്തിൽ കൂട്ടി ഇടിക്കും എന്ന രീതിയിൽ വന്നാൽ TCAS സിസ്റ്റം ഏതെങ്കിലും ഒരു വിമാനതോട് ഡിസെൻ്റ് ചെയ്യാൻ അതായത് താഴ്ന്നു പറക്കാൻ ആവശ്യപ്പെടുകയും മറ്റേ വിമാനത്തോട് ക്ലൈമ്പ് ചെയ്യാൻ അതായത് ഉയർന്നു പറക്കാൻ ആവശ്യപ്പെടുകയും ചെയ്യും.. ഇത് വഴി അപകടം ഒഴിവാക്കാം…))

 

രണ്ടാമത്തെ സ്ക്രീനിലേക്ക് നോക്കിയ പീറ്റർ നീൽസൻ അവസാനം അപകടം കണ്ടു… അദ്ദേഹം ഉടൻ തന്നെ റഷ്യൻ വിമാനത്തിൻ്റെ പൈലറ്റിനെ കോണ്ടാക്ട് ചെയ്യുകയും 360 എന്ന ഫ്ലൈറ്റ് ലെവലിൽ നിന്ന് 350 യിലേക്ക് ഡിസൻ്റ് അതായത് താഴ്ന്നു പറക്കാൻ ആവശ്യപ്പെട്ടു…

 

റഷ്യൻ വിമാനത്തിൻ്റെ ക്യാപ്റ്റൻ ഉടൻ തന്നെ ഓട്ടോ പൈലറ്റ് ഒഴിവാക്കി വിമാനത്തിൻ്റെ കണ്ട്രോൾ വീണ്ടെടുത്ത് വിമാനം താഴ്ത്താൻ ആരംഭിച്ചു…

 

എന്നാല് ഉടൻ തന്നെ അദ്ദേഹത്തിൻ്റെ TCAS സിസ്റ്റം അദ്ദേഹത്തോട് ക്ലൈമ്പ് അഥവാ വിമാനം ഉയർത്താൻ ആവശ്യപ്പെട്ടു…

 

കൺട്രോളർ വിമാനം താഴ്ത്താനും TCAS സിസ്റ്റം വിമാനം ഉയർത്താനും ആവശ്യപ്പെട്ടു… ക്യാപ്റ്റൻ TCAS സിസ്റ്റത്തെ അവഗണിച്ച് കൺട്രോളർ പറഞ്ഞ പോലെ വിമാനം താഴ്ത്താൻ ആരംഭിച്ചു…

 

പീറ്റർ റഷ്യൻ വിമാനത്തിൻ്റെ പൈലറ്റുമാരോട് താഴ്ന്നു പറക്കാൻ ആവശ്യപ്പെട്ടതോടെ അപകടം ഒഴിവായി എന്ന് കരുതി മറ്റ് വിമാനങ്ങൾ നിയന്ത്രിക്കാൻ പോയി…

 

എന്നാല് യഥാർത്ഥത്തിൽ ആകാശത്തിൽ നടക്കുന്നത് മറ്റൊന്നായിരുന്നു… DHL വിമാനത്തിൻ്റെ TCAS സിസ്റ്റം അവരോട് വിമാനം താഴ്ത്താൻ ആവശ്യപ്പെട്ടു.. അവർ വിമാനം ഉടൻ തന്നെ താഴ്ത്താൻ ആരംഭിച്ചു… റഷ്യൻ വിമാനത്തിൻ്റെ TCAS സിസ്റ്റം അവരോട് വിമാനം ഉയർത്താൻ ആവശ്യപ്പെട്ടു.. യഥാർത്ഥത്തിൽ രണ്ട് പൈലറ്റുമാരും TCAS സിസ്റ്റം പറയുന്ന പോലെ അനുസരിച്ചാൽ അപകടം ഒഴിവാകുമായിരുന്നു… എന്നാല് TCAS സിസ്റ്റത്തിൽ വാണിങ് ഉണ്ടെന്ന് അറിയാതെ അപകടം ഒഴിവാക്കാൻ പീറ്റർ റഷ്യൻ വിമാനത്തിനോട് താഴ്ന്നു പറക്കാൻ ആവശ്യപ്പെട്ടു.. പൈലറ്റ് ഇത് അനുസരിക്കുകയും ചെയ്തു.. ചുരുക്കി പറഞാൽ രണ്ട് വിമാനങ്ങളും ഇപ്പൊൾ താഴുകയാണ്.. അതിനർത്ഥം അപകടം ഒരിക്കലും തിരുത്താൻ ആവാത്ത വണ്ണം വലുതാവുകയാണ്….

 

നിമിഷ നേരംകൊണ്ട് കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിൽ വലിയ ശബ്ദത്തോടെ ആകാശത്തിൽ തീഗോളം പ്രത്യക്ഷപ്പെട്ടു…

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.