Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

 

ഇതേ സമയം റഷ്യൻ വിമാനവും DHL വിമാനവും നേർക്കുനേർ ഏകദേശം മണിക്കൂറിൽ 800 മൈൽ വേഗത്തിൽ സഞ്ചരിക്കുകയാണ്… യാത്രക്കാർക്കും പൈലറ്റുമാർക്കും പീറ്ററിനും അറിയില്ലായിരുന്നു… ഇരു വിമാനങ്ങളും പരസ്പരം കേവലം രണ്ടര മിനിറ്റ് മാത്രം അകലെ ആണെന്ന്…….!!!!!!!

??????????

 

DHL വിമാനം ഇപ്പൊൾ സ്വിറ്റ്സർലൻഡ് ബോർഡറിലൂടെ ആണ് സഞ്ചരിക്കുന്നത്.. നിർഭാഗ്യവശാൽ റഷ്യൻ വിമാനവും ഇതേ റൂട്ടിലേക്ക് ആണ് സഞ്ചരിക്കുന്നത്… അതും ഒരേ ഉയരത്തിൽ….

 

ഇതേ സമയം ജർമ്മനിയിൽ ഉള്ള മറ്റൊരു എയർട്രാഫിക് കണ്ട്രോൾ ടവറിലെ ഉദ്യോഗസ്ഥൻ തൻ്റെ റഡാർ സ്ക്രീനിൽ ഈ അപകടം മനസ്സിലാക്കി.. അദ്ദേഹം ഉടൻ തന്നെ തൻ്റെ ഫോൺ എടുത്ത് പീറ്ററിനെ അപകടം അറിയിക്കാൻ കോൾ ചെയ്തു.. എന്നാല് പീറ്ററിൻ്റെ ടെലിഫോൺ ലൈൻ നിശ്ചലം ആയതിനാൽ അദ്ദേഹത്തിന് ഈ സന്ദേശം ലഭിച്ചില്ല …

 

ഇൻ്റർനാഷണൽ ട്രാഫിക് നിയമപ്രകാരം അദ്ദേഹത്തിന് പൈലറ്റുമാരോട് നേരിട്ട് സംസാരിക്കാൻ സാധിക്കില്ല…

 

പെട്ടന്ന് റഷ്യൻ വിമാനത്തിൻ്റെ TCAS സ്ക്രീനിൽ DHL വിമാനത്തിൻ്റെ വാണിംഗ് സിഗ്നൽ പ്രത്യക്ഷമായി…

 

എന്നാല് പീറ്റർ നീൽസൻ അപ്പോഴും മറ്റൊരു വിമാനത്തിനെ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്.. അദ്ദേഹം ഈ അപകടം നിർഭാഗ്യവശാൽ കണ്ടില്ല…

 

DHL വിമാനത്തിൽ ഇതേ സമയം പൈലറ്റുമാർ വളരെ ശാന്തമായ അവസ്ഥയിൽ ആയിരുന്നു.. തങ്ങളുടെ വിമാനം എതിർ ദിശയിൽ ഉള്ള മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാൻ പോവുകയാണ് എന്ന് അവർക്ക് ഇപ്പോഴും അറിയില്ല.. അവരുടെ TCAS സിസ്റ്റം ഇതുവരെയും വാണിങ് ഒന്നും നൽകിയതും ഇല്ല … അതിനാൽ തന്നെ ക്യാപ്റ്റനെ തനിച്ചാക്കി ഫസ്റ്റ് ഓഫീസർ വാഷ് റൂം ഉപയോഗിക്കാൻ ആയി പോയി…

 

റഷ്യൻ വിമാനത്തിൻ്റെ റഡാർ സ്ക്രീനിൽ DHL വിമാനം തങ്ങൾക്ക് നേരെ ആണ് വരുന്നത് എന്ന് കാണിച്ചുകൊണ്ട് ഇരുന്നു… പൈലറ്റുമാർ ആശങ്കപ്പെടാൻ ആരംഭിച്ചു.. എന്നാല് അവർക്ക് അപ്പോഴും ഇരു വിമാനങ്ങളും ഒരേ ഉയരത്തിൽ ആണോ പറക്കുന്നത് എന്ന് ഉറപ്പില്ലായിരുന്നു…

 

DHL വിമാനം തങ്ങൾക്ക് കീഴെ ആയിരിക്കും പറക്കുക എന്ന് അവർ ആശ്വസിച്ചു… എന്നാല് ആ വിശ്വാസത്തിന് നിമിഷങ്ങൾ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ… ഉടൻ തന്നെ റഷ്യൻ വിമാനത്തിൻ്റെ TCAS കമ്പ്യൂട്ടർ ശബ്ദിക്കാൻ ആരംഭിച്ചു…

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.