Mayday : ആകാശത്തിൽ നേർക്കുനേർ [Elsa2244] 79

14 വയസുള്ള കിറിൽ എന്ന ആർട്ടിസ്റിൻ്റെയും 12 വയസുള്ള അലീന എന്ന അത്‌ലറ്റിൻ്റെയും കല്ലറകൾ ഇതിൽ ഉൾപ്പെടുന്നു….

 

തൻ്റെ കുടുംബത്തെ മുഴുവൻ നഷ്ടമായ വിറ്റാലി.. അവർക്ക് വേണ്ടി ഒരു പ്രത്യേക സ്മാരകം തന്നെ പണിതു… രാവും പകലും അദ്ദേഹം ആ സ്മാരകത്തിന് ചുറ്റും നടന്നു.. അടക്കാനാവാത്ത കണ്ണീരോടെ….

പകയോടെ….

??????????

 

അടുത്ത 3 ആഴ്ചകളോളം സ്വിറ്റ്സലൻഡിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ ജീവനക്കാർ കുറവായിരുന്നു.. എല്ലാവരും ആ അപകടത്തിൻ്റെ ഷോക്കിൽ ആയിരുന്നു.. പീറ്റർ നീൽസൻ പിന്നീട് ഒരിക്കലും ഒരു കൺട്രോളർ ആയി ജോലി ചെയ്തിട്ടില്ല ….

 

സ്വന്തം ജീവിതത്തിൽ അങ്ങനെ ഒരു സംഭവം നടന്നാൽ ഒരിക്കലും ഒരാൾക്കും തിരിച്ചു വരാൻ സാധിക്കില്ല…

?????????

 

ഒട്ടും വൈകാതെ തന്നെ അന്വേഷണം ആരംഭിച്ചു.. തെളിഞ്ഞ ആകാശത്ത്, ആധുനിക സംവിധാനങ്ങൾ എല്ലാം ഉള്ള രണ്ട് മോഡേൺ എയർ ക്രാഫ്റ്റ് തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുമ്പോൾ തീർച്ചയായും അവിടെ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ഉണ്ടാവും…

 

എല്ലാവരുടെയും കണ്ണുകൾ ആദ്യം പോയത് റഷ്യക്കാരുടെ നേരെ ആണ്…

 

റഷ്യൻ പൈലറ്റുമാർ കൺട്രോളറുടെ വാക്കുകൾ അവഗണിച്ചു.. അല്ലെങ്കിൽ റഷ്യക്കാർക്ക് അടിയന്തിര സമയത്ത് കൺട്രോളർ ഇംഗ്ലീഷിൽ കൈമാറിയ വിവരങ്ങൾ മനസിലായി കാണില്ല എന്നിങ്ങനെ നിരവധി സംശയങ്ങൾ പല മേഖലകളിൽ നിന്ന് ഉടലെടുത്തു…

 

എന്നാല് സോവിയറ്റ് കാലം മുതൽക്കേ റഷ്യൻ പൈലറ്റുമാർ നല്ല രീതിയിൽ പരിശീലനം നേടുന്നവർ ആണെന്ന് ഒരു കൂട്ടർ വാദിച്ചു.. മാത്രമല്ല അപകടത്തിൽ പെട്ട പൈലറ്റുമാരുടെ സഹ പ്രവര്ത്തകര് അവർക്ക് വേണ്ട രീതിയിൽ ഇംഗ്ലീഷ് അറിയാം എന്നും സാക്ഷ്യപ്പെടുത്തി…

 

അങ്ങനെയെങ്കിൽ ആരെ ഈ അപകടത്തിന് കാരണക്കാരൻ ആക്കും… മീഡിയകളുടെ ശ്രദ്ധ അടുത്തതായി പോയത് എയർ ട്രാഫിക് കൺട്രോളർ പീറ്റർ നീൽസനിൻ്റെ മേലേക്ക് ആണ്.. അദ്ദേഹം ആണ് അപകട ദിവസം ഈ രണ്ട് വിമാനങ്ങളെയും നിയന്ത്രിച്ചിരുന്നത്…

 

മീഡിയ ഈ വിഷയത്തെ വളരെ മോശമായി ചിത്രീകരിച്ചു.. കുറ്റം തെളിയുന്നതിന് മുന്നേ അവർ പീറ്ററിനെ കുറ്റക്കാരൻ ആക്കി ചിരീകരിച്ചു… പീറ്ററിൻ്റെ പിഴവാണ് അപകടകാരണം എന്ന് മീഡിയ ചാനൽ ന്യൂസുകൾ വഴി വരുത്തി തീർത്തു…

8 Comments

  1. ഇതിന് ഒരു കമന്റ്‌ ഇടാൻ കഴിയുന്നില്ല…. ???????

  2. Good one, different approach

  3. ????

  4. ക്യാപ്റ്റൻ 007

    ????

  5. ക്യാപ്റ്റൻ 007

    ????

  6. Fate is inevitable
    Nice one

  7. Mayday series kandittundo? Athil oru episode ee accident ne pattiyanu kanikkunath. Kandittu thanne orupad divasam ithine Patti oruth irunnu poyitund?.

    Aa same impact author nu ivide present cheyyan sadhichittund.

Comments are closed.