? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

എല്ലാരുംകൂടിയൊരു ആരവവും.

നമ്പർ മേടിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ആഗ്നസിനോട് ചോദിച്ചുപിന്നീട് മേടിക്കാമെന്നുള്ള പ്രതീക്ഷയോടെ ഞാൻ ബൈ പറഞ്ഞിട്ട് മുണ്ടുംമടക്കിക്കുത്തി ഇറങ്ങിനടന്നു. സർവ കിളിയും പോയിരുന്നതിനാലാവണം വന്നവഴിക്കല്ല പോയത്. കുറച്ചു നടന്നപ്പോഴാണ് അത് മനസ്സിലായത്. പോയ വഴിയേ തിരിച്ചു വന്നു.

“””നിന്നോട് ഞാനാ ഫോട്ടോ കണ്ടപ്പഴേ പറഞ്ഞില്ലേ ആഗീ അയാളൊരു കോഴിയാണെന്ന്. അപ്പൊ നീയല്ലേ തർക്കിച്ചത് ??? ഇപ്പൊ ചോദിക്കേണ്ടപോലെ ചോദിച്ചപ്പോ ആളുടെ തനിക്കൊണംപുറത്തുവന്നത് കണ്ടോ ??? വലി, കുടി തുടങ്ങി എല്ലാമുണ്ട്. ആ വരുന്നവഴിയേയുള്ള പെണ്ണുങ്ങളുടെ നേർക്കുള്ള നോട്ടം കണ്ടാത്തന്നെയറിയാം നല്ലസ്സല് കോഴിയാണെന്ന്. ഹോ ഈ ഡയാനേടെ നേരെയുള്ള ചിരി നീയും കണ്ടതല്ലേ. എന്തായാലും അയാളുടെ ഫാമിലിക്കും താൽപര്യമില്ല. അതുകൊണ്ട് അക്കാര്യത്തിൽ തീരുമാനമായില്ലേ… ഇതാ ഞാൻ സംസാരിക്കാമെന്ന് പറഞ്ഞത്. ഹോ അയാളെങ്ങാനും ചേട്ടാന്ന് വിളിക്കേണ്ടി വന്നരുന്നെ. ഹോ എനിക്കാലോചിക്കാൻ കൂടി വയ്യ….”””

ഇതാ ആഗ്നസിന്റെ സൗണ്ടല്ലേ ??? ഞാൻ വെട്ടിത്തിരിഞ്ഞു നോക്കി. പക്ഷേ എന്റെ നോട്ടംചെന്നത് അവളുടെ അടുത്തുനിന്ന വേറൊരുത്തിയിലായിരുന്നു. ഫോട്ടോസ്റ്റാറ്റ് അടിച്ചപോലെ അവളെപ്പോലെതന്നെയൊരു രൂപം. പക്ഷേ വേഷത്തിലും ഭാവത്തിലുമൊക്കെ അടിമുടി മാറ്റം. ഏത് രൂപമാണോ ഞാൻ മനസ്സിൽ കണ്ടത്, അതേ വേഷം. ഒരു തൂവെള്ള ചുരിദാറിൽ മേക്കപ്പൊ ആഭരണങ്ങളോ ഇടാതെതന്നെ അതിസുന്ദരിയായിരുന്നു അവൾ. ഞാൻ കണ്ണിമക്കാകെ അവളെത്തന്നെ നോക്കിനിന്നു. അവളുടെ അനിയത്തിയോ മറ്റോ ആവണം. പക്ഷേ ഇത്രക്ക് സാദൃശ്യമോ ??? ഇത്രക്ക് സൗന്ദര്യമോ ???. ഞാൻ നോക്കിനിൽക്കുന്നത് കണ്ടിട്ടാവണം, ആദ്യമൊന്നു ചമ്മിയെങ്കിലും അവളോട്ട് സംസാരിക്കുകയായിരുന്ന ആഗ്നസിനെ വിട്ട് ചിരിച്ചുകൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു. എന്നെക്കണ്ടതും അവളുടെ പിറകെ ആഗ്നസും വരുന്നത് കണ്ടു.

“””ഹലോ മാക്സിൻ… ഞാൻ ആഗ്നസ്. ആഗ്നസ് ഫെർണാണ്ടസ്… !!!””” (അവൾ ഷേക്ക് ഹാന്റിനായി കൈ നീട്ടിയപ്പോൾ നടുങ്ങിയത് ഞാനായിരുന്നു.)

“””അപ്പൊ ഇതാരാ… ???””” (ഞാൻ ഞെട്ടലോടെ മറ്റേ ഫ്രീക്കത്തിയുടെ നേർക്ക് കൈചൂണ്ടി. എന്റെ ശബ്ദവും വിരലുകളും വിറച്ചിരുന്നു. )

“””ഹലോ… ഞാനിവളുടെ ട്വിൻസിസ്റ്ററാണ്. ആൻസ്റ്റീന…”””

ആ ജീൻസുദാരി ഷേക്ക് ഹാന്റിനായി കൈ നീട്ടിയതും വെട്ടിയിട്ട വാഴപോലെ ഞാൻ ബോധംകെട്ടു വീണതും ഒപ്പമായിരുന്നു.

 

ബോധം തെളിയുമ്പോൾ മുഖത്തടിക്കുന്ന വെയിലായിരുന്നു ആദ്യം കാഴ്‍ച മറച്ചത്. കുറച്ചു സമയത്തേക്ക് എവിടെയാണെന്ന് മനസ്സിലായില്ല. വെയിലിൽനിന്ന് മുഖം മറയ്ക്കാനായി കയ്യെടുത്തപ്പോഴേക്കും ആരുടെയോ കയ്യ് ആ വെയിലിനെ മറച്ചിരുന്നു. കൂട്ടത്തിൽ ആരുടെയോ ശബ്ദവും.

“””ആനി ഹീ ഈസ് ഓക്കേ…. നോ നീഡ് റ്റു കോൾ. ആംബുലൻസ് വിളിക്കണ്ടാ… ബി. പി കുറഞ്ഞതാവും”””

അതവളുടെ ശബ്ദമല്ലേ.. ??? ഒറ്റ സെക്കന്റുകൊണ്ട് ആ ശബ്ദമെന്റെ ആറാമിന്ദ്രിയം തിരിച്ചറിഞ്ഞു. കൊള്ളാമെടാ മോനെ… എന്റെയാ ഇന്ദ്രിയത്തെ ഞാൻ മനസ്സറിഞ്ഞൊന്നു പുകഴ്ത്തി.

ഉവ്വ അല്ലേലും പെണ്ണുങ്ങളുടെ കാര്യത്തിലല്ലേ നിനക്കീ ഉത്സാഹമുള്ളു ??? വേറെന്തെങ്കിലും കാര്യത്തിൽ നിനക്കിതിരി ഉത്സാഹമുണ്ടായിരുന്നെങ്കിൽ നീയിപ്പോ അംബാനിയായിരുന്നേനേലോടാ !!!

ഞാനെന്റെ ഇന്ദ്രിയത്തെ പുകഴ്ത്തിയത് തലച്ചോറിന് അത്ര ഇഷ്ടപ്പെട്ടില്ല.

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.