? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

എനിക്കൊരു സസ്പെൻസുവെച്ചിട്ടുണ്ടെന്നു പറഞ്ഞത് ഇതായിരുന്നോ ??. അവളെ എങ്ങനെ പരിചയപ്പെടുത്തുമെന്നതായിരുന്നു എന്റെപേടി.

“””ഹായ്…””” (ഫ്രീക്കത്തി കൈപൊക്കിക്കാട്ടി)

“””ഹാ ആരിത്… ലിൻസിമോളോ ??? ബാ ബാ കേറിയിരി…””” (അതെന്റെ കാർന്നോപ്പടിയുടെ സൗണ്ടായിരുന്നു. “””ലിൻസിയോ ?? അങ്ങേർക്ക് ആളുമാറിയോ ?? ലിൻസിയല്ല, ആൻസ്റ്റീന.””” ഞാൻ മനസ്സിൽ തിരുത്തിയെങ്കിലും ഒന്നും മിണ്ടിയില്ല. ഇങ്ങേര് ചമ്മുന്നതൊന്നു കാണട്ടെ. )

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അവരിരുവരും തിണ്ണയിലേക്ക്കേറി ഇരിപ്പുറപ്പിച്ചു. കാർന്നോത്തിയും കാർന്നൊപ്പടിയും അവരോട് വിശേഷങ്ങൾ തിരക്കുന്നതും അവർ മറുപടി പറയുന്നതുമെല്ലാം ഞെട്ടലോടെ ഞാൻ നോക്കിനിന്നു. അവർക്ക് മുൻപരിചയമുണ്ടെന്നത് എനിക്കുവല്ലാത്തൊരു ഷോക്കായിരുന്നു. അതിനെക്കാളേറെ എന്നെ ഞെട്ടിച്ചത് അവളെന്നെ നോക്കുന്നുപോലുമില്ലെന്നതായിരുന്നു. അബദ്ധത്തിലെങ്ങാനും എന്റെ നേരെ നോക്കേണ്ടിവന്നാൽ അപ്പഴേ മുഖം മാറ്റുന്നു. അമ്മക്ക് അച്ഛനവരെ ഏതോ ഒരാളുടെ മകളെന്ന് പറഞ്ഞു പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. പക്ഷേ അത് ഞാൻ കേട്ടിട്ടുള്ള പേരുകളോ സ്ഥലങ്ങളോ ആയിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലുമുള്ള മനസ്സിലാവസ്ഥയിലായിരുന്നില്ല ഞാനപ്പോൾ.

“””ഒന്നും മനസ്സിലായില്ലാല്ലേ… ടാ നീ ഭൂലോക ഊടായിപ്പാണെങ്കിലെ…ആ കാര്യത്തിൽ നിന്റെ തന്തയാ ഞാൻ…””” (ചായ കുടിക്കാമെന്ന് പറഞ്ഞ് അമ്മയവരെ അകത്തേക്ക് വിളിച്ചുകൊണ്ട് പോയപ്പോൾ എന്റെയടുത്തെത്തിയ കാർന്നോപ്പടിയുടെ മാസ്സ് ഡയലോഗ്. ഞാൻ ഒന്നും മനസ്സിലാവാതെ കണ്ണുംതള്ളി ഞാനങ്ങേരെ നോക്കി.)

“””എടാ… നീയല്ല, നിന്റപ്പുറത്തുള്ളവനെവരെ പണിയാൻവിടാനെനിക്കറിയാം. നമ്മടെ കോലഞ്ചേരിക്കാരൻ കറിയാച്ചന്റെ കേറോഫിലീ ജോലി കണ്ടുപിടിച്ചത് അവളല്ല, ഞാനാ … പിന്നെ പേര് ആഗിയെന്നല്ല, അവളുടെ പേര് ലിൻസി. ഇളയവള് നാൻസി. അവളുമാരുടെ അപ്പന്റെ കയ്യീന്നാ നമ്മളീ വീട് മേടിച്ചത്. . പറഞ്ഞപോലെ ഓള് നഴ്‌സാ… പക്ഷേ കാനഡയിലല്ല, ഓസ്‌ട്രേലിയയില്. !!!””””

ഒന്നും മിണ്ടാനുണ്ടായിരുന്നില്ല. കാനഡയും അച്ചയത്തിയുമൊക്കെയൊരു പുകമറ മാത്രമായിരുന്നുവെന്ന തിരിച്ചറിവ്. എല്ലാം ചതിയായിരുന്നുവെന്ന ബോധോദയം. മനസ്സിലുള്ളിലൊളിപ്പിച്ച മാലാഖ ചെകുത്താനായി മാറുന്ന ഭയാനകമായ അവസ്ഥ. ഒന്നും മിണ്ടിയില്ല. കണ്ണൊക്കെ നിറഞ്ഞു. ശെരിക്കും അപ്പോഴാണ് അവളെ ഞാനെത്ര സ്നേഹിച്ചിരുന്നുവെന്നെനിക്കു മനസ്സിലായതും. അവളുടെ ശമ്പളംകൊണ്ടു ജീവിക്കാനിരുന്ന ഞാൻ ജോലിക്കു പോകാൻ തീരുമാനിച്ചതുപോലും അവളെ നഷ്ടപ്പെടരുതെന്ന ചിന്തയോടെയായിരുന്നുവെന്ന തിരിച്ചറിവ്.

പറഞ്ഞു നിൽക്കുമ്പോഴേക്കും അവളുടെ കാറിനു പുറകിലായി എയർപോർട്ടിൽ പോകാനുള്ള വണ്ടിവന്നുനിന്നു. വണ്ടികണ്ടതും ഞാൻ സർട്ടിഫിക്കറ്റുകളും ടിക്കറ്റുമെല്ലാം വെച്ചിരുന്ന ബാഗുമെടുത്തു പുറത്തേക്ക് നടന്നു. ബാക്കിയുള്ള ബാഗെല്ലാം നേരത്തേ റോഡിൽ കൊണ്ടുപോയി വെച്ചിരുന്നതിനാൽ ഒരുബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ എന്റെയപോക്ക് അപ്പനൊരു ഞെട്ടലായിരുന്നു. പുള്ളി തമാശയായിട്ടാണോ ഉദ്ദേശിച്ചതെന്നറിയില്ല, പക്ഷേ അതെന്നെ എത്രമാത്രം വേദനിപ്പിച്ചെന്നു മനസ്സിലായത് അപ്പോഴായിരിക്കും. എന്തോ പറയാനാഞ്ഞിട്ട്, വേണ്ടാന്നു വെച്ച് പുള്ളി തിണ്ണയിൽതന്നെ നിന്നു.

അവനിറങ്ങിയോന്നും ചോദിച്ചു പുറത്തേക്കിറങ്ങിയ ഫ്രീക്കത്തിയും പുള്ളിയോടെന്തോ സംസാരിക്കുന്നത് കണ്ടു. ബാഗെല്ലാം ഞാനും ഡ്രൈവറും കൂടി ഡിക്കിയിലും കാറിന്റെ പിൻസീറ്റിലുമായി കയറ്റി. പോരുമ്പോൾ ആരുമെന്റെയൊപ്പം വരരുതെന്ന് കരുതിതന്നെയാണ് പിൻസീറ്റിലും ബാഗ് കയറ്റിയത്. ഡ്രൈവർക്ക് മനസ്സിലായില്ലെങ്കിലും അവർക്കെല്ലാം മനസ്സിലായി. ഒന്നുമറിയാത്ത അമ്മ “””നിങ്ങള് അവന്റെകൂടെ പോണില്ലേ”””യെന്നു ചോദിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ കാറിൽ കയറിയത്. പിന്നെ രണ്ടെണ്ണം പറയാതെപോയാൽ ശെരിയാവില്ലെന്നു കണ്ട് പുറത്തേക്കിറങ്ങി.

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.