? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

“””ഹുറെ…””” സന്തോഷംകൊണ്ട് കട്ടിലിൽ കിടന്നൊന്നു ചാടിപ്പോയി. അവൾ മെസേജ് കണ്ടിരിക്കുന്നു. “”ഇറ്റ്‌സ് ഓക്കേ””” എന്നൊരു മറുപടിയും. അതും ഇപ്പൊ ഓൺലൈനും കാണിക്കുന്നു. മതി. ഇനി ഇതിൽപ്പിടിച്ചു കേറും ഞാൻ. ഒരു ചിരിക്കുന്ന സ്മൈലിയങ്ങോട്ടു വിട്ടു. ഒന്നുരണ്ടു സെക്കന്റുകഴിഞ്ഞാണ് റീഡായത്. അപ്പുറത്ത് ടൈപ്പിംഗ് കാണിച്ചപ്പോൾ ഞാനനുഭവിച്ച ടെൻഷൻ. ഹോ ഭാര്യയുടെ പ്രസവത്തിന് ലേബർറൂമിനു മുമ്പിൽനിൽക്കുന്ന ഭർത്താക്കന്മാർക്ക് പോലും ഉണ്ടായിട്ടുണ്ടാവില്ല.

 

“””എന്താമാഷേ ഉറക്കമൊന്നുമില്ലേ.. ???””” (അവളുടെ ചോദ്യം. എന്റെ ചുണ്ടിലൊരു ചിരിവിരിഞ്ഞു. ഇര കുടുങ്ങുമ്പോൾ വേട്ടക്കാരനുണ്ടാവുന്ന സംതൃപ്തി. ഐഡിയ ഏറ്റതിലുള്ള സന്തോഷം. )

“””ഇല്ല. ഉറക്കം മുഴുവൻ പോയിരിക്കുവല്ലേ…””” (ഞാൻ നേരെ സംഗതിയിലേക്ക് വന്നു.)

അവൾ അതെന്താണെന്ന് ചിന്തിക്കുന്ന മട്ടിലൊരു സ്മൈലിയിങ്ങോട്ടുവിട്ടു.

“””തന്നെപ്പോലൊരു സുന്ദരിയെയാണല്ലോ വേണ്ടാന്നു പറഞ്ഞു പോന്നതെന്നു ചിന്തിക്കുമ്പോഴൊരു വിഷമം…””” (ഞാൻ തനി കോഴിയായി. )

പക്ഷേ അതിബുദ്ധിമതിയെന്നു ഞാൻ വിചാരിച്ച നമ്മുടെ അച്ചായത്തി ആ ഒറ്റ ഡയലോഗിൽ മൂക്കുംകുത്തി വീഴുന്നതിനാണ് പിന്നെ സുക്കറണ്ണന്റെ വാട്സാപ്പ് സാക്ഷ്യം വഹിച്ചത്. ചിരിക്കുന്നൊരു സ്മൈലി മറുപടിവിട്ട അച്ചായത്തിയെ ഒടിച്ചുമടക്കിയെടുക്കാൻ ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. അതിനിടയിൽ എന്റെ ‘നിരപരാധിത്വം’ സമ്പൂർണ്ണമായും ഞാനവളുടെ മുന്നിൽ നിരത്തി.

കുറച്ചു തല്ലിപ്പൊളിയും തരികിടയുമൊക്കെയുണ്ടെങ്കിലും ഫ്രീക്കത്തിയെ ഒഴിവാക്കാനാണ് ഞാനിത്രക്ക് കൂതറയായി അഭിനയിച്ചതെന്നും വീട്ടുകാരുടെ എതിർപ്പ് പറഞ്ഞതെന്നുമൊക്കെ ഞാനങ്ങു വിശ്വസിപ്പിച്ചു. “””എങ്കിൽപ്പിന്നെ വീട്ടുകാരെയും വിളിച്ചുകൊണ്ട് ആലോചനയുമായി വാ… ഫ്രീക്കത്തിയോടും വീട്ടുകാരോടും ഞാൻ പറയാ”””മെന്നവള് പറഞ്ഞപ്പോഴാണ് പണി പാളിയത്. ജോലീം കൂലീമില്ലാത്ത പെണ്ണുകെട്ടാൻ വീട്ടുകാര് സമ്മതിക്കില്ലെന്ന് തുറന്നു സമ്മതിക്കേണ്ടി വന്നു.

കുറച്ചുദിവസത്തേ ആലോചനക്ക് ശേഷമാണ് അവളൊരു ഐഡിയയുമായി വന്നത്. അവളുടെ നാട്ടിൽ, ഐ മീൻ കാനഡയിൽതന്നെയൊരു ജോലിയുടെ കേസുമായിട്ടായിരുന്നു അന്നെന്റെ മാലാഖയുടെ വരവ്. ഏതോ സൂപ്പർമാർക്കറ്റിൽ ഇലക്‌ട്രീഷന്റെ വേക്കൻസി. “””ഒരു ആപ്ലിക്കേഷൻവെക്കുന്നോ””” എന്ന അവളുടെ ചോദ്യത്തിന് കണ്ണുംപൂട്ടി ഓക്കേ പറയുകയായിരുന്നു. ജോലികിട്ടിയിട്ടുമതി കല്യാണലോചനയെന്ന തീരുമാനത്തോട് രണ്ടുപേരും യോജിച്ചു.

ഇപ്പോൾപ്പറഞ്ഞാൽ കെട്ടാനായി ഞാൻ കള്ളംപറയുകയാണെന്ന് വിചാരിച്ചാലോയെന്ന പേടിയിൽ ഞാൻ തന്നെയാണ് അങ്ങനെയൊരു തീരുമാനം മുന്നോട്ടുവെച്ചത്. കൂടാതെ കാനഡയിൽചെന്നിട്ടു പ്രേമിച്ചു നടക്കാമല്ലോയെന്ന കുശാഗ്രബുദ്ധിയും ഇല്ലാതിരുന്നില്ല. അവളുടെ വീട്ടിലെ എന്റെ ഇമേജ് മാറാനും ജോലിയൊരു വഴിയായിരുന്നു. അവളുടെ നാട്ടിൽത്തന്നെ ഞാനുമുള്ളതിനാൽ അവളെ വേറാരെങ്കിലും കെട്ടിക്കൊണ്ടുപോകുമോയെന്ന പേടിക്കും അടിസ്ഥാനമില്ലായിരുന്നു.

കാനഡയിൽ ജോലികിട്ടിയെന്നത് വീട്ടിലറിയിച്ചപ്പോൾ ജീവിതത്തിലാദ്യമായി ഞാൻ സ്റ്റാറായി. ടിക്കറ്റിനുള്ള കാശിന് വീട്ടിൽ ചോദിക്കേണ്ടിപോലും വന്നില്ല. മുളക് വിറ്റ കാശ് എത്രയെന്നുപോലും നോക്കാതെ കാർന്നോപ്പടിയെടുത്തുവീശി. വിസക്ക് നയാപൈസ കൊടുക്കേണ്ടി വരാത്തതിനാൽ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അങ്ങനെ പോകുന്ന ദിവസമെത്തി. പോകാനിറങ്ങുമ്പോഴാണ് മുറ്റത്തൊരു കാറുവന്നുനിന്നത്. നോക്കുമ്പോൾ ഡ്രൈവിങ് സീറ്റില്നിന്ന് ഫ്രീക്കത്തിയിറങ്ങിവരുന്നു. കോ- ഡ്രൈവർ സീറ്റിൽനിന്ന് അവളും. ഞാനൊന്നു ഞെട്ടി. ഇവളെന്തിനാ ഇപ്പോഴിങ്ങോട്ടു വന്നത് ???

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.