? മാംഗല്യം തന്തുനാനേന ? [Nithin Joseph] 617

വെള്ളമടിച്ചാൽ ഉള്ള സത്യമെല്ലാം വിളിച്ചുപറയുന്ന സ്വഭാവമുള്ളതിനാൽ എന്റെ മാലാഖക്കുട്ടിയുടെ കാര്യം എപ്പോപ്പറഞ്ഞൂന്നു ചോദിച്ചാ മതി. എങ്ങാനും പറഞ്ഞുപോയാൽ അവന്മാരത് എപ്പൊപ്പൊട്ടിച്ചു കയ്യിൽത്തന്നൂന്ന് ആലോചിച്ചാലും മതി. വളരെ മാന്യമായി ഞാൻ കൊണ്ടുപോയിരുന്ന എന്റെ സർവ ലൈനും പൊടിച്ചുതന്നത് ഈ മെനകെട്ടവന്മാരാണ്. ???. ഇപ്പോതന്നെ വെള്ളമുണ്ടൊക്കെയുടുത്ത് എവിടെപ്പോയതാടാ എന്നൊരു ചോദ്യം ആദ്യമേ വന്നുകഴിഞ്ഞു. ഇനി വെള്ളമടിച്ചാൽ ആദ്യമേ ചോദിക്കുന്നതും അതായിരിക്കും. ഇപ്പൊപറഞ്ഞ ഊടായിപ്പുന്യായമൊക്കെ ആ സമയത്ത് ഓർമപോലുമുണ്ടാവില്ല. ഉള്ളത് പറയും. അവന്മാര് പാരവെക്കും, കനേഡിയൻ ജീവിതം പൊട്ടും. ഉറപ്പ്.

കോളേജ് ജീവിതം കഴിഞ്ഞതിന് ശേഷം ആദ്യമായി സന്ധ്യക്ക്മുമ്പ് വീടുകണ്ടു. കൊള്ളാം. കാണാനൊരു ലുക്കൊക്കെ ഉണ്ട്. എന്നാലുമൊരു കാനഡക്കാരന്റെ വീടായി തോന്നില്ല. ങാ… അഡ്ജസ്റ്റ് ചെയ്യാം… നേരംതെറ്റിയുള്ള എന്റെ വരവ് കണ്ടതും അമ്മ അറ്റാക്ക് വന്നു തട്ടിപ്പോകാത്തത് ഭാഗ്യം. എന്നെക്കണ്ടതും ഞെട്ടലോടെ ക്ലോക്കിലേക്ക്‌ നോക്കി. എനിക്കുപ്രാന്തായതാണോ അമ്മക്ക് പ്രാന്തായതാണോന്നായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക. അതോ നേരം പാതിരാത്രിയായൊന്നോ ??

“””ഇന്നെന്നാ പറ്റി ?? തെണ്ടലൊക്കെ നേരത്തേ തീർന്നോ ??””” (സ്ഥിരം ഡയലോഗ്. സാധാരണ ഈ ഡയലോഗിന് അകമ്പടി സേവിക്കാറുള്ള തെറിയൊന്നും ഇന്നില്ല. പകരമൊരു അമ്പരപ്പ്.)

“””നേരത്തെ വന്നാലും കുറ്റവോ ??””” (ഞാനൊന്നു നന്നായപോലെ അഭിനയിച്ചു.)

“””അയ്യോ… ഞാൻ ചുമ്മാ ചോദിച്ചതാണെ… സാധാരണ പാതിരാത്രിക്ക് നാലുകാലിലാണല്ലോ വരവ്. അതുകൊണ്ട് ചോദിച്ചതാ. ക്ഷമീര്.””” (അമ്മ കൈകൂപ്പി തൊഴുതു. ഒരു പുച്ഛമുണ്ടോ ആ കൈകൂപ്പലിൽ ??)

“””ഓ…””” ഞാനൊന്നു മൂളിയിട്ടു പെരക്കകത്തോട്ടു കേറി.

“””നീ കറണ്ട്ബില്ലടച്ചോടാ ???””” (തിണ്ണയിലിരുന്ന മുതലിനെ അപ്പോഴാണ് കണ്ടത്. ഇങ്ങേരിതെങ്ങോട്ടും പോയില്ലേ… ശോ വരണ്ടായിരുന്നു.)

“””ആ അടച്ചു.”””

“””പിന്നെ… അടച്ചുകാണും. അതും ഇന്ന്… !!!””” (കാറന്നൊരുടെ ശബ്ദത്തിൽ ഫീലിംങ് പുച്ഛം. എവിടെയോ എന്തോ തകരാറുപോലെ. കർത്താവേ പണി പാളിയാ ?. കള്ളി വെളിച്ചത്തായൊ ?. ബില്ലൈഡിയ പൊളിഞ്ഞോ ??)

“””കറണ്ട്ബില്ലടക്കാൻ തന്ന കാശുംകൊണ്ടു തെണ്ടാൻപോയിട്ടു വരുവല്ലേടാ നീ.. ??രാവിലെ ഒരുങ്ങിക്കെട്ടിയാ ബസിന് കേറിപ്പോണത് ഞാനെന്റെയീ കണ്ണുകൊണ്ട് കണ്ടതാ…””” (ഭാഗ്യം. സംഗതി അറിഞ്ഞിട്ടില്ല. ഞാനൊന്നാശ്വസിച്ചു. എന്നാലും ഞാൻ പോയതിത് ഇങ്ങേരെങ്ങനെ കണ്ട് ?? ആ സമയത്ത് കവലയിലെങ്ങും ഞാൻ കണ്ടില്ലാലോ?? )

“””ഞാനൊരു കാര്യം പറഞ്ഞേക്കാം… ഇനി കരണ്ട് ബില്ലടച്ചില്ലാന്നും പറഞ്ഞോണ്ട് ബോർഡ്കാരെങ്ങാനും ഫ്യുസൂരാൻ വന്നാ… , നിന്റെ കാലു ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം.””” (ഭീക്ഷണി മുഴക്കിയിട്ട് എന്തോ വല്യ കാര്യം ചെയ്ത സന്തോഷത്തോടെ പുള്ളി കവലയിലേക്കിറങ്ങി. )

“””ഈ മാസത്തെ കറണ്ട്ബില്ലടച്ചോന്നും ചോദിച്ചാണ്ട് ഇങ്ങോട്ടാരും വരുവേല. പിന്നേ ഞാൻ തെണ്ടാൻ പോയതേ എന്റെ സ്വന്തം കാശുംകൊണ്ടാ..””” (ഞാൻ പിന്നിൽനിന്ന് വിളിച്ചുപറഞ്ഞു. ഈ മാസം എന്നുള്ളത് ഒന്നൂന്നിയാണ് പറഞ്ഞത്. കേട്ടുകാണും. തിരിച്ചു മറുപടിയൊന്നും വന്നില്ല. )

“””പിന്നേ… സ്വന്തം കാശ്. നീയെന്നും മരത്തേന്ന് കുലുക്കിചാടിച്ചോണ്ടാണല്ലോ പോണത് ??””” (അമ്മയാണ്. വീണ്ടും ഫീലിംഗ് പുച്ഛം. )

137 Comments

  1. We are waiting for your next story ❤️❤️❤️❤️

  2. Ippozha vayikunne
    Sambavam kidukki
    Serikum paka athe veetanullathe marakam thannarunnu

  3. പൊളിച്ചു മോനേ. കലക്കൻ. ചെക്കൻ്റെ ട്രോഫി കൊടുത്തുള്ള പക വീട്ടൽ ഒരുപാട് ഇഷ്ടമായിട്ടോ???

  4. സൂപ്പര്‍….

  5. Superb!!!!!!

  6. Bro vaaych കഴിഞ്ഞത് അറിഞ്ഞില്ല. ചിരിച്ച് ഒരു വഴി ആയി.ഇനിയും ഇങ്ങനെത്തെ stories എഴുതൂട്ടോ. സ്നേഹത്തോടെ❤️

  7. ??? ഭീകരൻ . Maan poli item ❤️❤️❤️. ഇനീം വരില്ലേ ഈ വഴി?

  8. Kollam bro…orupaad ishtaayi…chirikkan indaayirnnu..pinne avan povvan nerath oralpam senti aayelum avan athin prathikaram theerthalo…ennalum ingane paka pokkaruth…
    Anyway nice story…Puthiya kathakalum aayi veendum vatika

    With love ❤️
    Sivan

  9. പെരുത്തിഷ്ടയി മോനെ പൊളി സാദനം

  10. Ente mone…
    Ore poli…..
    Chirichu chirichu oru vazhiyaayi….???

  11. I like ❤️✍️?

    1. ഇഷ്ടം

  12. Wow … ?
    Nalloru humour stry … Ishthamaayi .. ❤❤

    1. ഇഷ്ടം

  13. Bro എന്നാലും ഇങ്ങനെ പക വീട്ടണൊ ???

  14. കറുപ്പിനെ പ്രണയിച്ചവൻ.

    Kidu??????

  15. മുത്തൂട്ടി...?

    അടിപൊളി മുത്തേ, ????

  16. പട്ടാമ്പിക്കാരൻ

    Superb♥️♥️♥️♥️♥️

  17. Super ???????

  18. മാർക്കണ്ഡേയ കഡ്ജു

    അടി പൊളി

    1. Thanks

  19. അപ്പൂട്ടൻ❤??

    അടിപൊളി ♥???

    1. Thanks

  20. ഖുറേഷി അബ്രഹാം

    കഥ അടിപൊളി ആയിരുന്നു കേട്ടോ. ഒരു ജോലിയില്ലാത്തവൻ വീട്ടിലും വില കാണില്ല നാട്ടിലും കാണില്ല മനുഷ്യന്മാർ ആയ ഇങ്ങനെ ഒക്കെ ആകാൻ പറ്റുമോ. കഥ ഫുള്ളായി കോമഡിയിൽ പറഞ്ഞു അവസാനം അവൻ ടാക്സി വണ്ടിയുടെ അടുത്തേക് പോകുന്ന ഭാഗം മുതൽ ഒന്ന് സീരിയസ് ആയി. ഒന്നേ പറയാനുള്ളു ഇങ്ങനെ ഒന്നും ആരോടും പക വീട്ടരുത് ചത്തു പോകും.

    ☮️ peace of heaven

    | QA |

    1. Thanks bro♥️♥️

Comments are closed.