LOVE ACTION DRAMA-6 (Jeevan) 705

“വരുൺ…”

 

സുന്ദര ശബ്ദത്തിൽ ശാന്തമായ ഒരു വിളി ഞാൻ കേട്ടു…

 

ആദ്യം കരുതി ഞാൻ ചത്ത് കാണും സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ വല്ല മാലാഖയും വന്ന് വിളിക്കുന്നത് ആകുമെന്ന്… ഞാൻ പേടിച്ചു കണ്ണ് തുറക്കാതെ അങ്ങനെ തന്നെ ഇരുന്നു…

 

വിളിയുടെ ശബ്ദം അല്പം കൂടിയപ്പോൾ മനസ്സിലായി, മാലാഖ അല്ല യക്ഷിയാണെന്ന്, ഞാൻ കണ്ണ് തുറന്നു നോക്കി…

 

“ഭാഗ്യം… അപ്പോ ചത്തിട്ടില്ല ?…”

 

അപ്പോൾ ആണ് പൂതനെയേ കെട്ടിപിടിച്ചു അവളുടെ പുറത്ത് മുഖം പൂഴ്ത്തിയാണ് ഞാൻ ഇരിക്കുന്നത് എന്ന ബോധം വന്നത്…

 

കണ്ണും മൂക്കുമെല്ലാം നിറഞ്ഞ് ഒഴുക്കുന്നുണ്ട്… കിട്ടിയ ഗ്യാപ്പിൽ ഞാൻ മൂക്കളയും കണ്ണിരുമെല്ലാം അവളുടെ പുറത്ത് തന്നെ തൂത്തിട്ട് നിവർന്നു…

 

ബൈക്കിൽ നിന്ന് ഞാൻ താഴെ ഇറങ്ങി… അപ്പോളും വിറയൽ നിന്നട്ടില്ല… ചെറുതായി മൂത്രവും പോയിരുന്നു…

 

“ഭാഗ്യം ഷെഡ്ഢിയിട്ടത്… ഇല്ലേ മൊത്തത്തിൽ നാറിയേനെ

…” ഞാൻ മനസ്സിൽ ആലോചിച്ചു…

 

“വരുൺ…”

 

വിളിക്കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

 

“ഇപ്പോൾ നിനക്ക് സമാധാനമായോ… സ്പീഡിൽ ഓടിക്കാൻ അറിയാത്തത് കൊണ്ടോ പേടിച്ചിട്ടോ ആകില്ല മിക്കവാറും പെണ്ണുങ്ങൾ പതിയെ പോകുന്നത്…”

 

“ഒരു സ്ത്രീയെ സംബന്ധിച്ചു അവൾക്കു അവളുടെ കുടുംബത്തോട്, ഭർത്താവിനോട്, കുട്ടികളോട് എല്ലാം ഉത്തരവാദിത്തം ഉണ്ടാകും…”

 

“ഞാൻ ഇല്ലാതെ ആയാൽ അവരുടെ അവസ്ഥ എന്താകും, എന്റെ മക്കളെ ആര് നോക്കും എന്ന ചിന്ത ഉള്ളത് കൊണ്ടാകും അവർ പതിയെ ഓടിക്കുന്നത്… അങ്ങനെ ചിന്തയുള്ള കുടുംബത്തോട് ഉത്തരവാദിത്തമുള്ള പുരുഷന്മാരും ഉണ്ട്…”

 

“അവരെയും നിങ്ങളെ പോലെയുള്ളവർ പതിയെ പോകുന്ന അമ്മാവൻ എന്നൊക്കെ പറഞ്ഞു കളിയാക്കും…”

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.