LOVE ACTION DRAMA-6 (Jeevan) 705

“വരുൺ ബിടെക് കഴിഞ്ഞ് അസിസ്റ്റന്റ് എഞ്ചിനീയർ ആയി ഒരു ഫേമിൽ ആയിരുന്നു…. ഇപ്പോൾ റിസൈൻ ചെയ്തു സിവിൽ സർവീസ്‌ എക്സാമിന് പ്രിപ്പയർ ചെയ്യുന്നു… ആൾക്ക് ഈ കോപ്പറേറ് ലൈഫിലും പ്രിയം സാമൂഹ്യ സേവനമാണ്…”

 

“വൗ… കേട്ടിട്ട് ഇൻസ്റ്റന്റ് കള്ളം ആണെന്ന് തോന്നുന്നില്ല… പൂതന പ്ലാൻ ചെയ്ത് കാണും… എന്നിട്ട് അത് ബാക്കി ഉള്ളവനും കൂടി പറഞ്ഞ് തന്നുടെ…”

 

“ആള് ഒന്നും മിണ്ടുന്നില്ലല്ലോ… ഇൻട്രോവേർട്ട് ആണോ… അങ്ങനെയുള്ള ആള് എങ്ങനെയാ ഒരു നല്ല സിവിൽ സെർവന്റ് ആകുന്നത്…” അവളുടെ ഫ്രണ്ട് ഒരുത്തി കമന്റ്‌ അടിച്ചു…

 

ഞാൻ നമ്മുടെ പതിവ് ശൈലിയിൽ പല്ലിളിച്ചു കാണിച്ചുകൊണ്ട് നിന്നു…

 

ഏകദേശം 20 പേര് ഉണ്ട്… അവളുടെ ഫ്രണ്ട്സ് ഓരോ ആളുകൾ വന്ന് പരിചയപെട്ട് കൊണ്ടിരുന്നു…

 

അപ്പോളേക്കും മൈക്കും പിടിച്ചു ഒരാൾ ഡയസിൽ കയറി എന്തൊക്കയോ ഇംഗ്ലീഷിൽ വിളിച്ചു കൂവുന്നുണ്ട്… അത് അവളുടെ ബോസ്സ് ആണെന്ന് അവൾ ചെവിയിൽ പറഞ്ഞു…

 

എനിക്ക് ആ വട്ടൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല എങ്കിലും അതീവ ശ്രദ്ധ കൊടുക്കുന്ന പോലെ നോക്കി നിന്ന് എക്സ്പ്രഷൻ ഇട്ടു പ്രോഹാത്സാഹിപ്പിച്ചു…

 

അങ്ങേര് ഞങ്ങളെ അങ്ങോട്ട് ക്ഷണിച്ചു… എനിക്ക് പണ്ടേ ഈ സ്റ്റേജിൽ കയറിയുള്ള പെർഫോമൻസിൽ വല്യ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ മടിച്ചു എങ്കിലും വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഒന്നിച്ചു സ്റ്റേജിൽ കയറി…

 

അങ്ങേര് എന്റെയും അവളുടെയും കൈ പിടിച്ചു കുലുക്കി പരിചയപ്പെട്ടു വിഷസ് അറിയിച്ചു…

 

കുറച്ച് നേരം കൂടി എന്തൊക്കയോ ഡയലോഗ് അടിച്ചു അങ്ങേരു മൈക് എടുത്ത് എന്റെ കയ്യിൽ തന്നു,

 

“ഇന്ന് ആരെയാണോ കണി കണ്ടത്… വീണ്ടും കുടിങ്ങിയല്ലോ… പഠിച്ചിരുന്ന സമയം സെമിനാറിനു പവർപോയിന്റ് നോക്കി വായിച്ചതാണ് ഇംഗ്ലീഷിൽ സ്റ്റേജിൽ കയറി പ്രസംഗിച്ച ആകെ അനുഭവം…”

 

“ആഹ്… എന്തായാലും നനഞ്ഞു… ഇനി കുളിച് കയറാം…”

 

ഞാൻ സംസാരിച്ചു തുടങ്ങി –

“ഹലോ… ഗുഡ്… ഈവെനിംഗ് എവെരി ബോഡി… ഐ ആം…വരുൺ… നൈസ് ടു… മീറ്റ്… യു…”

 

അത്രയും പരിചയം ഇല്ലാത്ത വക്തികളുടെ മുന്നിൽ ആദ്യമായി സ്റ്റേജിൽ നിന്നുള്ള പ്രസംഗം തുടങ്ങിയപ്പോൾ പേടി കൊണ്ട് ഞാൻ ആകെ വിക്കാനും വിറക്കാനും തുടങ്ങി… പാണ്ടി പടയിലെ കറുപ്പയ്യ സാമിയെ പോലെ തപ്പി തപ്പി സംസാരിക്കുന്നതിന്റെ ഇടക്ക് ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി… തന്തപ്പടി “ഐ ആം ഫൈന്, താങ്ക്സ്…” എന്ന് പറഞ്ഞപ്പോൾ നവ്യാനായരുടെ മുഖം ഐസ് ആയത് പോലെയുണ്ട് അത്.. .അതുടെ കണ്ട് എന്റെ ഉള്ള ഗ്യാസ് കൂടി പോയി…

 

“മിക്കവാറും ശവം ഇന്ന് വലിച്ചു കീറും എന്നെ ???…”

 

എന്തായാലും അത്രയുമെ പറയണ്ട വന്നോള്ളു… പെട്ടന്ന് ശടപടെ എന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് പോയി…

 

ഞാൻ ആ കാഴ്ച കണ്ട് മൈക് അവിടെ വച്ച് അങ്ങോട്ടേക്ക് ഓടി…

 

തുടരും…

ഈ ഭാഗം കൂടി അല്പം സ്ലോ ആയിരിക്കുള്ളൂ , അടുത്ത ഭാഗം മുതല്‍ സ്പീഡ് കൂട്ടും … അടുത്ത പാര്‍ട്ട്  സണ്‍ഡേ വൈകീട്ട് 10 മണിക്ക് മുന്പ് വരും (20/06/2021)…

 

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.