LOVE ACTION DRAMA-6 (Jeevan) 705

അപ്പോളേക്കും ഞങ്ങൾ രണ്ടാളും തളർന്നിരുന്നു… തിരികെ വന്ന് ഫ്രഷ് ആയി ഞങ്ങൾ കയറിക്കിടന്ന് ഉറങ്ങി…

 

പിറ്റേന്നു എന്തായാലും കാർ ഉണ്ടായിരുന്നു… തലേന്ന് ഒരു ദിവസം കൊണ്ട് ബൈക്ക് യാത്ര എനിക്ക് മതിയായിരുന്നു…

 

അന്നും കുറെ ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും ചിലവിട്ട് രാത്രി ഞങ്ങൾ വീട്ടിലെത്തി…

 

പിറ്റേന്ന് ഒരു ദിവസം മുഴുവൻ അവളുടെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടി…

 

ഇതിന്റെ ഇടയിൽ, ഇടക്കൊക്കെ യക്ഷി പാവം ആയി സ്നേഹത്തോടെ പെരുമാറും, പക്ഷെ ചെറിയ കാര്യം മതി തനി സ്വരൂപമെടുക്കാൻ…

 

അതിന്റെ പിറ്റേന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് തിരികെ പുറപ്പെട്ടു…

 

കാർ ഗേറ്റ് കടന്നപ്പോളേക്കും എവിടുന്നോ പാഞ്ഞു പിടിച്ചു മാതാ ശ്രീ വീടിന് മുൻപിൽ എത്തി… പിതാശ്രീയും തൊട്ട് പിന്നാലെ തൊടിയിലുള്ള വാഴക്ക് വളമിടുന്നത് നിർത്തി ഓടിയെത്തി…

 

ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയം ഹോസ്റ്റലിൽ നിന്ന് രണ്ട് മൂന്നു മാസം കൂടി വരുമ്പോൾ തിരിഞ്ഞു നോക്കാതിരുന്ന ഐറ്റങ്ങളാണ് ഇപ്പോൾ രണ്ട് ദിവസം മാറി നിന്നിട്ട് മരുമോൾ വന്നപ്പോൾ വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്ന് വരുന്ന പോലെയുള്ള സ്വീകരണം അവൾക്ക് കൊടുക്കുന്നത്…

 

കാറിൽ നിന്ന് ഇറങ്ങിയ ഉടനെ അവളുടെ അടുത്ത് വന്ന് കെട്ടിപിടിച്ചു ഉമ്മയൊക്കെ കൊടുത്ത് അവളുടെ ഒരു ബാഗും വാങ്ങി സ്വീകരണ കമ്മറ്റി പ്രസിഡന്റായ അമ്മ അവളെ ആനയിച്ച് അകത്തേക്ക് കൊണ്ട് പോയി…

 

തൊട്ട് പിന്നാലെ അവളുടെ അടുത്ത ബാഗും പിടിച്ചു കമ്മറ്റി സെക്രട്ടറി അച്ഛനും അകത്തേക്ക് പോയി…

 

ഞാൻ ബാഗും പിടിച്ചു ഈ പ്രഹസനം എല്ലാം കണ്ട് അവിടെ തന്നെ നിന്നു?…

 

“ഇവളുടെ തനിക്കോണം കണ്ടാല്‍ ഇതുങ്ങള്‍ തന്നെ ഈ പൂതനെയെടുത്ത് തോട്ടിലിടുമെന്ന് എനിക്കല്ലേ അറിയൂ…”

 

ആരും നമ്മളെ മൈന്‍റ് ചെയ്യാനില്ല എന്ന സത്യം മനസ്സിലാക്കി അകത്തേക്ക് കാലെടുത്ത് വക്കാന്‍ തുടങ്ങിയപ്പോളേക്കും എന്റെ ക്ലിയോ മോൾ ഓടി വന്ന് ദേഹത്തു ചാടി കയറി വാലാട്ടാനും നക്കാനും തുടങ്ങി… വാലാട്ടി കൊണ്ട് ചുറ്റിനും വട്ടം കറങ്ങാനും തുടങ്ങി…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.