LOVE ACTION DRAMA-6 (Jeevan) 705

കാശ് ഇഷ്ടം പോലെ ഉള്ളത് കൊണ്ട് പുറത്ത് നിന്ന് പെയിന്റ് പണിക്കാരെ വിളിച്ചു പുട്ടി അടിപിക്കുന്നത് സ്ഥിരം ആണെന്ന് തോന്നുന്നു… ഇന്നും റിസപ്ഷന് വന്ന കോനാം പീച്ചി അമ്മച്ചി കെട്ടിയെടുത്തിട്ടുണ്ട്…

 

പണി എല്ലാം കഴിഞ്ഞ് വന്നപ്പോൾ 5 മണി കഴിഞ്ഞിരുന്നു…

 

പണിക്കാരത്തി അമ്മച്ചി കൊള്ളാം… വർക്ക്‌ ഓക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ അവളെ കണ്ടാൽ എന്താ പറയുക ഒരു ഗ്രീക്ക് ദേവത എന്നൊക്കെ പറയുന്ന ഐറ്റം പോലെയുണ്ട്…

 

മുടി സ്മൂത്ത്‌ ചെയ്തു തോള് വഴി മുനിലേക്ക് ഇട്ടിരുന്നു… മുഖത്ത് പുട്ടിയും ലിപ്സ്റ്റിക്ക് ഐ ലൈനർ അങ്ങനെ എല്ലാ പണികളും നടത്തിയിട്ടുണ്ട്…

 

മെറൂൺ കളർ ഫുൾ കൈയുള്ള, താഴെ വരെ എത്തുന്ന അനാർക്കലി ആണ് ഇട്ടിരുന്ന ഡ്രെസ്സ്… അതിന്റെ ദുപ്പട്ട ഒരു പ്രേതക രീതിയിൽ ഇടത്തെ തോളിലും കൈയിലും ഇട്ടിട്ടുണ്ട്…

 

ആഭരണം എന്ന് പറയാൻ കഴുത്തിൽ ഒരു ഡയമണ്ട് നെക്‌ളേസ്‌, കാതിൽ ഡ്രെസ്സിനു മാച്ചിങ്  മെറൂൺ കല്ല് വച്ച നീണ്ട കമ്മൽ…

 

അവൾ ഇറങ്ങിയപ്പോളേക്കും ഞാനും ഒരുങ്ങി ഇറങ്ങിയിരുന്നു…

 

ഒരു നേവി ബ്ലൂ സ്യുട്ട് ആണ് ഞാൻ ഇട്ടിരുന്നത്…

 

ഞങ്ങൾ അച്ഛനോടും അമ്മയോടും യാത്ര ചോദിച്ചു ഇറങ്ങി… പാർട്ടി നടക്കുന്നത് പ്രമുഖ റിസോർട്ടിലാണ്…

 

ഏകദേശം 5.45 ആയപ്പോളേക്കും ഞാൻ റിസോർട്ടിൽ എത്തി…

 

വണ്ടി പാർക്ക്‌ ചെയ്തു അവളുടെ ഒപ്പം നടന്നു…

 

അവളുടെ കൂടെ ജോലി ചെയ്യുന്നവർ അറേഞ്ച് ചെയ്‌ത പാർട്ടി ആയിരുന്നത് കൊണ്ട് അധികം ആളുകൾ ഇല്ല…

 

കയറി ചെന്നപ്പോൾ തന്നെ അവളുടെ അടുത്ത കുറച്ച് സുഹൃത്തുക്കൾ ഞങ്ങളുടെ അടുത്ത് വന്ന്  പരിചയപെട്ടു…

 

പേര് ചോദിച്ച ശേഷം ആദ്യം എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രം –

 

“എന്താ ചെയ്യുന്നത്…”

 

“വീണ്ടും പെട്ട്… വിവരമില്ലാത്തവർ വല്ലോം ആണേൽ വല്ല സപ്പ്ളിഫിക്കേഷൻ എന്ന് പറഞ്ഞു തടിയൂരമായിരുന്നു… ഇതിപ്പോ ?…”

 

ഞാൻ ചാക്കോ മാഷ് എ പ്ലസ് ബി ദി ഹോള് സ്‌ക്വയർ എക്സ്പാൻഷൻ ചോദിച്ചപ്പോൾ തോമാച്ചായൻ പറഞ്ഞ പോലെ ബബബാ അടിക്കാൻ തുടങ്ങിയപ്പോൾ കെട്ടിയോൾ ഇടപെട്ട് രക്ഷപ്പെടുത്തി…

128 Comments

  1. ❤️❤️❤️❤️❤️

  2. തൃലോക്

    ???

    1. ഞാന്‍ അപ്പ്ഡേറ്റ് ഇറ്റട്ടുണ്ട്

  3. Inn story varumo

    1. i ആം ട്രൈയിംഗ് …

      1. Try maximum waiting

  4. കൊള്ളാം ബ്രോ സൂപ്പർ
    പിന്നെ
    ഇൗ കഥ വേറെ എവിടെയെങ്കിലും വന്നിട്ടുണ്ടോ

  5. Ini 7 mani vare alle waiting…. Katta

    1. Cheriya oru problem und… Njan ezhuthi theernittilla?

  6. Ini 7 mani vare alle waiting….

  7. കാളിദാസൻ

    ഹോ.. എന്റെ മോനെ…. ഇന്നാണ് ഒന്ന് സ്വസ്ഥമായി വായിക്കാൻ സമയം കിട്ടിയത്..

    വായിക്കാൻ വൈകിയത് ഒരു നഷ്ട്ടം ആയിട്ട് തോന്നിപ്പോയി.. അത്രയും ഇഷ്ടപ്പെട്ടു.❤️❤️❤️

    ഒറ്റ ഇരുപ്പിന് 5പാർട്ടും വായിച്ചു ??.

    1. ??? thanks kali kuttaa❤️❤️❤️

Comments are closed.