Life of pain ?[Demon king] 1503

ഞാൻ അവിടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഇഡലിയും സാമ്പാറും കഴിക്കാൻ തുടങ്ങി.കഴിച്ച് കഴിഞ്ഞ് വേഗം ഡ്രസ്സ് പാക്ക് ചെയ്ത് ബാഗുകൾ എല്ലാം വണ്ടിയുടെ ഡിക്കിയിൽ കൊണ്ടുപോയി വച്ച് ഞങൾ വീടും പൂട്ടി യാത്ര തുടങ്ങി.

പണി കഴിഞ്ഞ് പോകുന്ന ബംഗാളികൾ, കൊറേ കച്ചവടക്കാർ, മീൻ വിൽക്കാൻ കൂക്കി പോകുന്നവര്,കൊറേ മാലിന്യ കൂമ്പാരം, കവലയിൽ പരധുഷണം പറയുന്ന അമ്മാവന്മാർ ഒക്കെ എന്റെ കാഴ്ചയിൽ പിന്നോട്ട് പോയികൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോ കാട് വന്നു.

ഞാൻ കണ്ണ് തുറന്ന് സ്വപ്നം കാണാൻ തുടങ്ങി. അവർ മൂന്നുപേരും എന്തോക്കയോ സംസാരിക്കുന്നുണ്ട്.

ഞാൻ യാത്ര ചെയ്യുമ്പോൾ സംസാരിക്കാറില്ല.പയ്യെ ഞൻ ഉറങ്ങിപ്പോയി. എത്രനേരം ഉറങ്ങി എന്ന് അറിയില്ല. ചേച്ചി എന്നെ തട്ടി വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്.

നല്ല തണുപ്പുണ്ടായിരുന്നു. അവള് എന്നെ ഒരു sweater ഉടുപ്പിചു. വണ്ടി ഏതോ ഒരു ഹോട്ടലിലേക്ക് കയറ്റി. സമയം 3:00 മണി ആയിരുന്നു.ഉച്ചക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് എല്ലാരും ഓരോ ഊണ് ഓഡർ ചെയ്തു.

ഞാൻ വാഷ് റൂമിൽ പോയി മുഖം കഴുകി വന്നിരുന്നു.ഫുഡ് വന്നു. അത് കഴിച്ച് ഞങൾ അവിടുന്ന് ഇറങ്ങി.വണ്ടി ഇപ്പൊ ഞാൻ ആണ് ഓടിക്കുന്നത്. അച്ഛൻ പിന്നിൽ കയറി കണ്ണടച്ച് കിടന്നു.

ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ഞങൾ റൂമിൽ ഏതി. ഒരു അണ്ണൻ ഞങ്ങളെ വെൽകം ചെയ്തത് പെട്ടി എല്ലാം എടുത്തു. ഞങൾ അയാളെ പിന്തുടർന്നു. നല്ല വൃത്തി ഉള്ള സ്ഥലം ആയിരുന്നു.അയാൽ ഞങളുടെ റൂം കാണിച്ച് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു.രണ്ട് മുറികളും ഒരു ഹാളും ആണ് ഉണ്ടായിരുന്നത്. വലിയ വിൻഡോസ്. അതിലൂടെ നോക്കാൻ ഒരു പ്രത്യേക ഫീൽ ആയിരുന്നു.

മൊത്തം ഫോഗ് ആയിരിക്കുകയാണ്. നല്ല തണുപ്പ് ഉണ്ടായിരുന്നു. ഒരു മുറി ഞാനും ചേച്ചിയും ഒന്ന് അച്ഛനും അമ്മയും എടുത്തു.

പിന്നെ പുറത്ത് ഇറങ്ങി കൊറേ ഫോട്ടോ ഒക്കെ എടുത്തും സമയം പോയിക്കൊണ്ടിരുന്നു. രാത്രി അവിടെ തന്നെ ഉണ്ടാക്കിയ നല്ല കരിമീനും, ചോറും ,പനം കള്ളും. വയറും മനസ്സും ഒരുപോലെ നിറഞ്ഞ്. എന്നിട്ട് റൂമിൽ കയറി കിടന്നു. ഞാനും ചേച്ചിയും കൊറേ നേരം ഓരോന്ന് പറഞ്ഞ് കിടന്നു. പിന്നെ ഞങൾ പുതപ്പ് മൂടി കെട്ടിപിടിച്ചു കിടന്നു.നല്ല തണുപ്പ് ഉള്ളത് കൊണ്ട് കെട്ടിപ്പിടിച്ചു കിടക്കാൻ നല്ല സുഖമായിരുന്നു

. രാവിലെ അമ്മ വന്ന് വിളിച്ചാണ് ഞങൾ എഴുന്നേൽക്കുന്നത്‌.എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കുളിച്ച് അവിടം ചുറ്റിക്കാണാൻ റെഡി ആയി. അച്ഛൻ സ്വേറ്റ്റർ ഒക്കെ ഊരി വരുന്നുണ്ടായിരുന്നു.

 

” നിങ്ങള് എന്താ മനുഷ്യ ഇങ്ങിനെ വരുന്നത്. ആ sweater എടുത്തിട്. നല്ല തണുപ്പുണ്ട്. വല്ല പനിയും പിടിക്കും”

 

” എടി… ഇത്രേം ദൂരം വന്നത് ഇവിടെ മൂടി പുതച്ച് വെറുതെ കണ്ട് പോവാൻ അല്ല. ഇവിടത്തെ തണുപ്പും കിളികളുടെ കളകളാരവവും ഒക്കെ കേട്ട് ആസ്വദിച്ച് നടക്കാനാ”

” കളകളാരവം ഒക്കെ കേട്ട് വന്നോ. പനിച്ചിട്ട്‌ വീട്ടിൽ പോവാ.”

അച്ഛൻ അതൊന്നും കൂട്ടാക്കിയില്ല. അച്ഛൻ കൂൾ ആയി വെളിയിൽ ഇറങ്ങി പോയി. ഞങൾ അവിടത്തെ മനോഹരമായ സ്ഥലം കണ്ട് നടക്കാൻ തുടങ്ങി.അച്ഛൻ കയ് രണ്ടും കെട്ടി വിറച്ച് നടക്കുന്നുണ്ടായിരുന്നു. പല്ല് കടകടാന്ന് അടിക്കുന്ന ശബ്ദം ഞങ്ങൾക്ക് കേൾക്കായിരുന്നു.

” കളകളാരവം എങ്ങനെ ഉണ്ട് ചേട്ടാ”

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.