Life of pain ?[Demon king] 1503

“ശെരി വാ…” എന്റെ തോളിൽ പിടിച്ച് അവൻ ഒരു കാറിനെ ലക്ഷ്യം ആക്കി നടന്നു.

 

അവിടെ നിന്നും യാത്ര തിരിച്ചു.

8 വർഷം കൊണ്ട് എന്റെ നാടിന്റെ മാറ്റം ഞാൻ കൺകുളിർക്കെ കണ്ടൂ.

8:00 മണിയോടുകൂടെ വണ്ടി മലപ്പുറം എത്തി…. ഇനി ആദിയുടെ വീട്ടിലേക്കതികം ദൂരമില്ല.

കുറച്ച് ദൂരം പോയപ്പോൾ ഒരു വണ്ടി ചതഞ്ഞ് റോഡ് സൈഡിൽ കിടക്കുന്നത് ഞാൻ കണ്ടു… അതിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ ചെറിയ പൊട്ടിയ ഗ്ലാസ്സ്ന് ഇടയിൽ ഞാനാ പേര് കണ്ടൂ…

“”__ ആദി__””

. അതേ ഇത് അവരുടെ കാറാണ്…..

അത് ഇടിച്ചിരിക്കുന്ന ലോക്കേഷൻ ഞാൻ നോക്കി ….

10 വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതം മാറ്റിമറിച്ച ആ സ്ഥലം….

എന്റെ ചേച്ചിയേയും അച്ഛനേയും അമ്മയേയും അവസാനമായി ഞാൻ കണ്ട സ്ഥലം.

ദൈവം തിരിച്ചെടുത്ത എന്റെ സന്തോഷങ്ങൾ അവസാനിച്ചത് ഇവിടെ വച്ചാണ്….

 

എന്റെ മനസ്സിൽ പഴയ ഓർമകൾ ഒരു ട്രെയിൻ പോലെ ഓടി വരാൻ തുടങ്ങി…..

ഞാൻ മറക്കാൻ ആഗ്രഹിച്ച എന്നെയൊരു യന്ത്രം ആക്കിയ ആ ഓർമകൾ…

തല പൊട്ടുന്ന വേദന വരുവാൻ തുടങ്ങി …..

ഹൃദയം അതിവേഗത്തിൽ അടിക്കാൻ തുടങ്ങി

 


ഇന്നലെ പുലർച്ചെ 3 മണിക്കായിരുന്നു . നല്ല മഴ ആയത് കൊണ്ട് മുന്നിൽ കുതിച്ച് വന്ന വണ്ടിയെ നേരിടാൻ പറ്റിയിരുന്നില്ല. വണ്ടി തെറിച്ച് ദൂരേക്ക് മറഞ്ഞ്. അങ്കിളും ആന്റിയും അപ്പൊൾ തന്നെ പോയിരുന്നു. ആദി കുറച്ച് നേരം മരണത്തിന് നേരെ മല്ലിട്ടുവെങ്കിലും അവനേയും രക്ഷിക്കാൻ പറ്റിയില്ല….”

നിറ കണ്ണുകളോടെ രാജീവ് പറഞ്ഞു. വണ്ടി 9:00 മണിയോട് കൂടി അവന്റെ വീട് എത്തി. വീടിനു പുറത്ത് പുതച്ച് മൂടി കിടക്കുന്ന 3 ശവ ശരീരം.

ഒന്ന് പൊട്ടി കരയണം എന്നുണ്ടായിരുന്നു…..

പക്ഷേ എനിക്ക് ഒരു ശിലയെപോലെ അനങ്ങാതെ നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു….

അൽപ നേരത്തിന് ശേഷം അവരെ കുളിപ്പിച്ച് കൊണ്ടുവന്നു കിടത്തി….

കുറച്ചുപേർ തോർത്മുണ്ടും ചുറ്റി പുഴയിൽ പോയി കുളിച്ച് വന്നു. കർമ്മങ്ങൾ തുടർന്നു….

വീട്ട് പറമ്പിൽ മൂന്ന് ചിത ഒരുക്കി വെച്ചിരിക്കുന്നു.

രാജീവ് എന്റെ തോളിൽ തല വച്ചിരുന്നു കരയുകയായിരുന്നു….. അവരെ ചിതയിലേക്ക്‌ കത്തിക്കുന്നത് ഞാൻ നോക്കി നിന്നു….

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.