Life of pain ?[Demon king] 1503

“ആഹ് അതേതായാലും നന്നായി. വേഗം റെഡി ആവ്‌.”

 

“ആഹ് ഇപ്പൊ റെഡി ആവാ…”

 

ഞാൻ നേരെ നടന്നത് അടുക്കളയിലേക്കാണ്. ഫ്രിഡ്ജ് തുറന്ന് അതിലെ തണുത്ത വെള്ളം എടുത്ത് കുറച്ച് കുടിച്ചു.ശേഷം വെള്ളം എടുത്ത് മുന്നോട്ട് നടന്നു. ചേച്ചിയുടെ മുന്നിൽ എത്തിയിട്ട് ഒന്ന് എത്തി നോക്കി. അവള് ബാഗിൽ തുണി ഒക്കെ പാക്ക് ചെയ്യുകയാണ്. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് പോയി. അവള് ഒരു ചുരിദാർ ആണ് ഇട്ടായിരുന്നത്. ഞാൻ കുപ്പി തുറന്ന് ചുരിദാറിന്റെ പിൻകഴുത്തിലുടെ ആ വെള്ളം കമുത്തി. അവള് പെട്ടേന്നു ഷോക് അടിച്ച പോലെ ഒറ്റ ചാട്ടം ചാടി. ഞാൻ അവളെ നോക്കി തുരു തുരെ ചിരിച്ചു.

അവള് എന്നെ കട്ടിലിലേക്ക് പിടിച്ച് ഇട്ട് എന്നെ തല്ലാൻ തുടങ്ങി. ഞാൻ തിരിച്ചും. ഞങളുടെ തല്ല് കൂടലിന്റെ സൗണ്ട് കേട്ട് അമ്മ അടുക്കളയിൽ നിന്നും പാഞ്ഞ് എത്തി.

“രണ്ടും കൂടെ രാവിലെ തന്നെ തുടങ്ങിയോ. ”

 

“നോക്ക് അമ്മേ എന്റെ ചുരിദാറിൽ കൂടെ ഒക്കെ വെള്ളം ആക്കി. ഇനി ഇത് മാറ്റണ്ടെ.”

 

“ഹാ… അത് ശെരി രാവിലെ എന്റെ മേത് ഒരു ബക്കറ്റ് വെള്ളം ആണ് ഒഴിച്ചത് ഞൻ ഇത്രയല്ലെ ചെയ്തള്ളു”

 

“ഐസ് വെള്ളം ആയിരുന്നു അമ്മ . എന്റെ മേക്കപ്പ് ഒക്കെ പോയി.”

 

“ഹ ഹ ഹ… അപ്പോ പോക്ക് ഇന്ന് വൈകിട്ട് ആകും. ”

 

“പോടാ തെണ്ടി”

 

“ഡാ വേഗം പോയി കുളിച്ചേ… ഡി പോയി ഡ്രസ്സ് മാറ്റി റെഡി ആവ്”

 

ഞാൻ പിന്നെ അവിടെ നിന്നില്ല . കുളിമുറിയിലേക്ക് നടന്നു. പോകുന്നതിനു മുമ്പ് അവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. അവള് തിരിച്ചും. ഇൗ തല്ല് ഇവിടെ പതിവാണ്. അവളുടെ മുഖം കാണാൻ കീർത്തി സുരേഷിന്റെ ലുക്ക് ആണ്.

 

കുളിമുറിയിൽ കയറി ഡ്രസ്സ് ഒക്കെ ഊരി ഷവരിൻെറ ചോട്ടിൽ നിന്ന് കുളിക്കാൻ തുടങ്ങി.എന്റെ കുളി കഴിയാൻ ഒരു ഒന്നൊന്നര മണിക്കൂർ വേണ്ടി വരും. അപ്പോ ആ സമയം കൊണ്ട് നമുക്ക് എന്നെ പരിചയപ്പെടാം.

“എന്റെ പേര് മനു. 18വയസ്സ്. +2 ന്‌ പഠിക്കുന്നു. കാണാൻ വലിയ കുഴപ്പം ഒന്നും ഇല്ല. നല്ല ഉറച്ച ശരീരവും മസിലും.അത്യാവശ്യം പ്രോപോസൽസ് ഒക്കെ വരുന്നുണ്ട് . പക്ഷേ അതിലൊന്നും അല്ല എന്റെ കണ്ണ്. നാഷണൽ ബോക്സിങ് ചാമ്പ്യൻ ആവണം എന്നാണ് എന്റെ സ്വപ്നം.

കഴിഞ്ഞ വർഷം ഞാൻ അണ്ടർ 18 സ്റ്റയ്‌റ്റ് boxing champion ആയിരുന്നു. ഇൗ വർഷം നാഷണൽ ബോക്സിങ് ടൂർണമെന്റിൽ സെമി ഫൈനൽ ജയച്ചു. ഇനി 2 ആഴ്ച കൂടി കഴിഞ്ഞാൽ ഫൈനൽ ആണ്.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.