Life of pain ?[Demon king] 1503

” എന്താ അഞ്ജലിയിത്….. ഓഫീസിൽ ആണോ ഇമ്മാതിരി പരിപാടി കാണിക്കുന്നത്”

 

“സോറി സർ ഞാൻ അറിയാതെ”

 

“ഓഫീസിൽ വന്നാൽ ഓഫീസ് കാര്യം മാത്രം നോക്കിയാൽ മതി. ഇവിടെ ഇമ്മാതിരി വേല ഞാൻ സമ്മതിച്ചു തരില്ല. തനിക്ക് ബുദ്ധിമുട്ട് ആണെങ്കിൽ പറ ഞാൻ ഡിസ്മിസ്സൽ ലെറ്റർ കയ്യിൽ തരാ…”

 

“സോറി സാർ ഇനി എന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല”

 

” Don’t repeat this idiot thinks again……'””

 

അത്രയും പറഞ്ഞ് ബോസ്സ് സ്ഥലം കാലിയാക്കി.

 

അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങുന്നുണ്ടായിരുന്നു.

 

. ഞാൻ കാരണം ആദ്യമായാണ് ഒരു പെണ്ണ് കരയുന്നത്….

എന്റെ നെഞ്ചിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു…ആരോ ഉള്ളിന്റെ ഉള്ളിൽ നിന്ന് എന്നെ കുറ്റം പറയുന്നു.

 

” എടി നിന്നോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞത് അല്ലേ ഇൗ അലവളതിയോട് മിണ്ടാൻ പൂവല്ലെന്ന്. ”

 

അപ്പുറത്ത് രൂപയുടെ ശാസനം അഞ്ജലിയുടെ മേലെ. രൂപ അവളെ കൂട്ടി വാഷ്‌റൂമിൽ പോയി മുഖം കഴുകിച്ച് വന്നു….

ഞാൻ യാതൊരു കൂസലും ഇല്ലാതെ എന്റെ ജോലികൾ തുടർന്നു.

 

പക്ഷേ വർഷങ്ങൾക്ക് ശേഷം മറ്റൊരാൾക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നത്‌ ഞൻ അറിഞ്ഞു. അവളും ഒന്നും മിണ്ടാതെ ജോലി തുടർന്നു.

അന്ന് മൊത്തം അവൾ എന്നോട് ഒന്ന് മിണ്ടാൻപോലും വന്നില്ല….  ജോലി കഴിഞ്ഞ് റൂമിലേക്ക് പോവാൻ ലിഫ്റ്റിലെക്ക് കയറി….

പെട്ടെന്ന് രണ്ട് പെണ്ണുങ്ങൾ ലിഫ്റ്റിന് നേരെ ഓടി വന്ന് കയറി. അഞ്ജുവും,രൂപയും….

അഞ്ചു എന്നെ കണ്ട ഭാവം പോലും കാണിക്കാതെ നിന്നു…
അവർ എന്നെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു….ഞാനൊന്നുംമിണ്ടാതെ തല കുനിച്ചുനിന്നു.

17 ആം ഫ്ലൊറിൽ ലിഫ്റ്റ് എത്തി…. അവർ രണ്ടുപേരും വേഗം നടന്നു പോയി രൂപയുടെ ഫ്ളാറ്റിൽ കയറി വാതിൽ അടച്ചു….

 

അപ്പൊളാണ് മനസ്സിലായത് അവൾ രൂപയുടെ കൂടെയാണ് താമസമെന്ന്.പിന്നെയും ദിവസങ്ങൾ കടന്നു പോയി ….. മനസ്സിൽ മുഴുവൻ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞ് നിൽക്കുന്ന അഞ്ജലി.

തനിക്ക് വേണമെങ്കിൽ അവളെ ആ നാണക്കേടിൽ നിന്നും രക്ഷിക്കാനാകുമായിരുന്നു.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.