Life of pain ?[Demon king] 1503

“എനിക്ക് നിന്നോട് കൊറച്ച് സംസാരിക്കാൻ ഉണ്ട്…..”

“പറഞ്ഞോളൂ അങ്കിൾ”

 

അങ്കിൾ ചുറ്റും ഒന്ന് കണ്ണോടിച്ചു ഡൈനിങ് ടേബിളിന്റെ മുകളിൽ എന്റെ ഗുളിക കിടക്കുന്നു. അങ്ങിളെന്നെയൊന്ന്  നോക്കി.

ഞാൻ നിലത്തേക്ക് നോക്കി വേറെന്തൊക്കെയോ ആലോചിച്ച് ഇരിക്കുകയാണ്. അങ്കിൾ എഴുന്നേറ്റ് ഡൈനിങ് ടേബിളിൽ ഇരുന്ന ഗുളിക ജനൽ വഴി ദൂരെ എറിഞ്ഞു.

 

ഞാനത് കണ്ണും മിഴിച്ച് നോക്കി നിന്നു.

“മതി നിന്റെ മരുന്ന് കഴിക്കൽ. ഇതിന് മരുന്നല്ല നിനക്ക് വേണ്ടത്.

ഇൗ വീട് ഇൗ നാട് അതാണ് നിന്നെ ഇങ്ങിനെ ആക്കിയത്…..

നീ അത് വിട്ട് മാറി നിൽക്കണം….

. ഞാൻ നിനക്ക് ബാംഗ്ലൂരിൽ ഒരു കോളജിൽ admission വാങ്ങിയിട്ടുണ്ട്. ….

നീയവടെ പഠിച്ചാൽ മതി…. ഇനി കുറച്ച് കാലത്തിനു നീ നാട്ടിൽ വരണ്ട ആദിയെയും രാജീവിനെയും കാണണ്ട….. ”

ഇത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.

ഞാൻ അതിനു തല ഒന്ന് ആട്ടുക മാത്രം ചെയ്തു.

ഒട്ടും വഴുകാതെ തന്നെ ഞാൻ പോകുവാൻ റെഡിയായി. ….ആദിയും രാജീവും എന്റെയൊപ്പം നിൽക്കാം എന്ന് പറഞ്ഞിട്ട് പോലും അങ്കിൾ അതിനു സമ്മതിച്ചില്ല.

അങ്ങനെ ഞാൻ ബാംഗ്ലൂർ എന്ന മഹാ നഗരത്തിലേക്ക് വണ്ടി കയറി.

പെട്ടെന്ന് ഡെസ്കിൽ ആരോ ആഞ്ഞ് അടിച്ചു.

“മനു ഓഫീസിൽ വരുന്നത് ഉറങ്ങാൻ ആണോ…”

 

“സോറി സർ അറിയാതെ ഉറങ്ങി പോയി”

 

 

“DEF കമ്പനിക്ക് കൊടുക്കണ്ട ഫൈൽ റെഡി ആയോ.”

 

” ഇപ്പൊൾ കഴിയും സർ”

 

” Don’t do this again….”

 

അയാള് അവനെ ശകാരിച്ച് നടന്നു പോയി. ചുറ്റും തന്നെ നോക്കി സഹതപിക്കുന്ന മുഖങ്ങൾ , പരിഹസിക്കുന്ന മുഖങ്ങൾ.

ഞാൻ വാഷ് റൂമിൽ പോയി മുഖം ഒന്ന് കഴുകി. കണ്ണാടിയിൽ എന്റെ പ്രതിരൂപം ഞാൻ നോക്കി ഒരു നിമിഷം നിന്നു പോയി. ഞാൻ വീണ്ടും എന്റെ ഓർമകളിലേക്ക് തിരിച്ചു പോയി…

 

 

ഒരു ചെറിയ ബാഗും തോളിലേന്തി ഞാൻ കോളജിലേക്ക് നടന്നു നീങ്ങി.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.