? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

 

അവർ അവിടെ എത്തുമ്പോൾ മല്ലിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അവളെ അവർക്ക് കാണാൻ പറ്റാത്ത അവസ്ഥ.

 

അവർ അവളെ കിടത്തിയിരിക്കുന്ന റൂമിനു വെളിയിൽ കണ്ണീരും കയ്യുമായി നിന്നു.

 

ഡോക്ടർ സാർ നാൻ വന്ത് മല്ലിയോടെ അണ്ണൻ മല്ലിക്ക് എന്നച്ച്?

 

റൂമിൽ നിന്ന് പുറത്തേയ്ക്ക് വന്ന ഡോക്ടറോട് മുരുകൻ ചോദിച്ചു.

 

നോക്കു മിസ്റ്റർ മുരുകൻ മല്ലിയുടെ നില കുറച്ച് ഗുരുതരമാണ്. ഞങ്ങൾ അവളെ രക്ഷിക്കാൻ ഞങ്ങൾക്ക് പറ്റാവുന്നതെല്ലാം ചെയ്യുന്നുണ്ട്. അവൾക്ക് ഇൻഫെക്ഷൻ ആയതാണ് അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു ഓപ്പറേഷൻ വേണ്ടി വരും. കുറച്ചു വലിയ ഓപ്പറേഷൻ ആണ് സാധാരണ നിലയിൽ ഇരുപത്തഞ്ച് ലക്ഷം ആണ് ആ ഓപ്പറേഷന് ചിലവ് വരുക പക്ഷെ മല്ലി ഞങ്ങളുടെ സ്റ്റുഡന്റ് ആയത്കൊണ്ട് ഹോസ്പിറ്റൽ ബാക്കി ചിലവൊക്കെ നോക്കും പക്ഷെ അമേരിക്കയിൽ നിന്ന് വരുന്ന ഡോക്ടറിന്റെ ഫീസ് നിങ്ങൾ കൊടുക്കേണ്ടി വരും അതിനുള്ള അഞ്ചുലക്ഷം രൂപ എത്രയും പെട്ടെന്ന് അടയ്ക്കുക. അവൾക്ക് ഒന്നും പറ്റാതിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

 

ഡോക്ടർ പറയുന്നത് കേട്ടപ്പോൾ തന്നെ അവരുടെ പകുതി ജീവൻ പോയിരുന്നു.

 

മുരുകാ നാമ ഇപ്പോ എന്ന ചെയ്യുമെടാ?

 

അവളെ കാപ്പാത്തണം. മുരുകൻ പറഞ്ഞു.

 

അത്ക്ക് കാസ്? അമ്മ ചോദിച്ചു.

 

അവ പഠിപ്പ്ക്ക് ഉള്ള കാസ് അവ ഉയിരേ കാപ്പാത്ത കൊടുപ്പോം മീതി പിറക് പാപ്പോം. നാൻ സീക്കരമാ ബാങ്ക്ക്ക് പോയി കാസ് റെഡി പണ്ണ്റേൻ. മുരുകൻ അതും പറഞ്ഞു പുറത്തേയ്ക്ക് പോയി.

 

മല്ലിയുടെ അച്ഛനും അമ്മയും അവളുടെ ജീവന് വേണ്ടി ദൈവത്തോട് കണ്ണീരോടെ പ്രാർത്ഥിച്ചു.

 

കുറച്ചു കഴിഞ്ഞപ്പോൾ കൂടുതൽ ഡോക്ടർമാർ മല്ലി ഉള്ള റൂമിലേക്ക് പോയി നേരത്തെ മുരുകനോട് സംസാരിച്ച ഡോക്ടർ പിന്നെയും പഴനിച്ചാമിയുടെ അടുത്തേയ്ക്ക് വന്നു.

 

ഓപ്പറേഷൻ ചെയ്യാനുള്ള ഡോക്ടർമാർ ഒക്കെ വന്നുകഴിഞ്ഞു എത്രയും പെട്ടെന്ന് പൈസ അടച്ചു കഴിഞ്ഞാൽ ഓപ്പറേഷൻ നടത്താനുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നു. പൈസ അടയ്ക്കാൻ വൈകുംതോറും അവളുടെ ജീവൻ അപകടത്തിലേക്ക് പോകുകയാണ്.

നിങ്ങൾക്ക് പൈസ അടയ്ക്കാൻ കഴിയില്ലേ? ഡോക്ടർ ചോദിച്ചു.

 

മുരുകൻ ബാങ്കിലെ പോട്ട കാസ് എടുക്ക പോയിറുക്കാൻ സീക്കറമാ തിരുമ്പി വരുവാൻ വന്തതും കാസ് കുടുക്കിറേൻ എൻ പൊണ്ണ് യൂസിരെ കാപാതുങ്കോ സാർ. പഴനിചാമി അതും പറഞ്ഞു ഡോക്ടറുടെ കാലിലേക്ക് വീണു.

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.