? Guardian Ghost ? part 9 (༆ കർണൻ(rahul)༆) 221

എന്നിട്ട് താൻ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി പുനർആരംഭിച്ചു.

അമ്മയുടെ താലി ഉരുക്കി അതും ചേർത്ത് അവൻ ആ വാളിന് പിടി നിർമ്മിച്ചു. അവൻ ആ വാളിനെ വെള്ളത്തിൽ കുളിപ്പിച്ചു.

 

പക്ഷെ അത് വെള്ളത്തേക്കാൾ രക്തത്തിൽ കുളിക്കാനായി രക്ത ദാഹിയെ പോലെ ചുട്ട് പഴുത്ത് നിന്നു.

അതിന്റെ ഉടയോന്റെ വരവിനായി കാത്തിരിക്കുന്നത് പോലെ

 

മുരുകൻ ആ വാളുമായി തന്റെ പക തീർക്കാനായി ശക്തിവേൽ പോകുന്നിടത്തെല്ലാം ഒരു നിഴൽ പോലെ പിന്തുടർന്നു. നല്ലൊരു അവസരത്തിനായി അവൻ കാത്തിരുന്നു. 

 

അങ്ങനെ അവൻ കാത്തിരുന്നത് പോലെ ശക്തിവേലിനെ ഒറ്റയ്ക്ക് കിട്ടുന്ന ഒരു അവസരം വന്നുപെട്ടു. ശിവവേൽ നാട്ടിൽ പോയ സമയം ബാക്കി കാര്യങ്ങൾ നോക്കാനുള്ള ചുമതലയും ശക്തിവേലിന്റെ മേൽ ആയിരുന്നു. 

 

അങ്ങനെ അയാൾ പണി ഒക്കെ കഴിഞ്ഞ് ഒറ്റയ്ക്ക് തന്റെ കാറിൽ വീട്ടിലേക്ക് പോകുന്ന സമയം മുരുകൻ ബൈക്കിൽ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. അയാൾ കാർ തങ്ങളുടെ പണി നടക്കുന്ന കോളേജ് കെട്ടിടത്തിലേക്ക് ഓടിച്ചു കയറ്റി മുരുകൻ ഇതുതന്നെ അവസരം എന്ന കണക്കിന് അയാളുടെ പിന്നാലെ പോയി.

 

പക്ഷെ ചെന്ന് കേറുന്നത് അവർ ഒരുക്കി വച്ച കെണിയിലേക്ക് ആണെന്ന് മുരുകൻ അറിഞ്ഞിരുന്നില്ല.

 

മുരുകൻ പണി നടക്കുന്ന കെട്ടിടത്തിന്റെ

പുറത്തായി ബൈക്ക് ഒതുക്കി പതിയെ അകത്തേയ്ക്ക് പോയി. ആ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ശക്തിയുടെ കാർ കിടപ്പുണ്ടായിരുന്നു. 

അവൻ അവിടം മുഴുവൻ നോക്കിയെങ്കിലും അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ നിരാശനായി നിൽക്കുമ്പോഴാണ് മുകളിലത്തെ നിലയിൽ നിന്ന് എന്തോ ശബ്ദം കേട്ടത്.

 

അവൻ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഓടി. മുകളിലത്തെ നിലയിൽ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു ശക്തിവേൽ.

 

അയാളെ ഒറ്റയ്ക്ക് കണ്ടപ്പോൾ തന്നെ മുരുകൻ ഉള്ളിൽ സന്തോഷിച്ചു. അവൻ തന്റെ കയ്യിൽ കരുതിയിരുന്ന വാളിൽ ഒന്നുകൂടെ പിടി മുറുക്കി. പതിയെ പിന്നിലൂടെ അയാളെ വകവരുത്താനായി മുരുകൻ അയാളുടെ അടുത്തേയ്ക്ക് പോയി. 

18 Comments

  1. ഈ കഥയും പാതി വഴിയിൽ ഉപേക്ഷിച്ചോ??????
    ഈ സൈറ്റിൽ പല നല്ല കഥകളും എന്താണ് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു പോകുന്നത്? ???????????

    1. രുദ്രരാവണൻ

      സത്യം ആദ്യകാലത്ത് എത്രയോ നല്ല കഥകൾ വന്നുകൊണ്ടിരുന്നതാണ് ഇപ്പോൾ നല്ല കഥകൾ വന്നു കഴിഞ്ഞാൽ അഞ്ചല് ആറ് പാർട്ട് കഴിയുമ്പോഴേക്കും എല്ലാവരും ഇട്ടിട്ടു പോവും

  2. Bro adutha bhagam udane kanoo

  3. Bro next part ennaa varunne Kure aayallo

  4. നിധീഷ്

    നന്നായിട്ടുണ്ട്… ❤❤❤❤❤❤❤

  5. Good. Waiting for next part…

  6. കർണ്ണൻ

    ?????♥️

    1. കർണൻ(rahul)

      thank you കർണ്ണൻ bro

  7. സൂര്യൻ

    തമിഴ് മലയാളത്തിൽ ആയാൽ കുറച്ച് തെരിയു൦

    1. കർണൻ(rahul)

      ???

      അപ്പോ വല്യ പ്രച്ചനെ ഇല്ലെല്ലേ സൂര്യ
      ❤️❤️❤️

  8. കൊള്ളാം നല്ല അവതരണം??????? പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ?????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      thank you dracula bro
      ❤️❤️❤️❤️

  9. വിശാഖ്

    Kadha nalla reethiyil munnottu pokunnund.. Thudarnum ithupole pokatte..

    1. കർണൻ(rahul)

      thank you വിശാഖ് bro

      തുടർന്നും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
      ❤️❤️❤️❤️

  10. Amboooo polii???

    1. കർണൻ(rahul)

      thank you achu
      ❤️❤️❤️❤️

      1. അടുത്ത പാർട്ട്‌

Comments are closed.