Demon’s Way Ch- 6 [Abra Kadabra] 158

Views : 4741

Demon’s Way Ch-6

Author : Abra Kadabra

[ Previous Part ]

 

ഇന്ദ്രജിത്ത് ഉണർന്നപ്പോൾ, വെയർഹൗസിലെ ചെറിയ തടി കട്ടിലിൽ, ഐസ് പോലെ തണുത്ത വെള്ളത്തിൽ കുളിച്ചു കിടക്കുക ആയിരുന്നു. അവന്റെ മുന്നിൽ ജാക്ക്, ഒരു കൈയിൽ ഒരു മരത്തടി കൊണ്ട് ഉണ്ടാക്കിയ ബക്കറ്റും പിടിച്ച് വളരെ വളരെ പാട് പെട്ട് ഒരു സ്റ്റൂളിലേക്ക് കയറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ മുകളിൽ തണുത്ത വെള്ളം ഒഴിക്കാനാണ് അവൻ ഉദ്ദേശി ക്കുന്നത്.

 

നല്ല  തണുപ്പുള്ളത് കൊണ്ട്   അവന്റെ ദേഹം മുഴുവൻ മരവിച്ചു തുടങ്ങിയിരുന്നു. “ജാക്ക്, നീ എന്താണ് ചെയ്യുന്നത്?!”

 

തടിയൻ ജാക്ക് വിറച്ചു വിറച്ച് കട്ടിലിന്റെ അരികിൽ ഉള്ള  സ്റ്റൂളിലേക്ക് ചവിട്ടാൻ തുടങ്ങുകയായിരുന്നു. അവന്റെ കാലുകൾക്ക്  ബാലൻസ് പോരായിരുന്നു.  ഇന്ദ്രജിത്തിന്റെ അലർച്ച കേട്ടപ്പോൾ അവന്റെ കാലുകൾ ഞെട്ടലിൽ വിറച്ചു. അവന്റെ കൈ വിറച്ചു, പാത്രത്തിലെ എല്ലാ വസ്തുക്കളും ഇന്ദ്രജിത്തിന്റെ തലയിലും   പാത്രം പറന്ന്  ഇന്ദ്രജിത്തിന്റെ നെഞ്ചിലും വീണു.

 

“അയ്യോ…   ജാക്ക്, നീ എന്നെ കൊല്ലാൻ ശ്രമിക്കുകയാണോ?”

 

ഐസ് പോലെ തണുത്ത വെള്ളത്തിന്റെ രണ്ടാമത്തെ പാത്രത്തിന് ശേഷം ഇന്ദ്രജിത്തിന്റെ ശരീരം അനിയന്ത്രിതമായി വിറയ്ക്കാൻ തുടങ്ങി. മാത്രമല്ല, ആ പാത്രം തന്റെ ദേഹത്തു വന്ന് വീണപ്പോൾ നല്ലത് പോലെ വേദനിക്കുകയും ചെയ്തു. ഇന്ദ്രജിത്ത്  ഉച്ചത്തിൽ  അലറാൻ തുടങ്ങി.

 

“സോറി ടോണി, നിന്നെ ഉണർത്താൻ ആദ്യത്തെ പാത്രം മതിയാകില്ലെന്ന് ഓർത്ത് പോയി.  നീ നിലവിളിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി, അതുകൊണ്ടാണ് എന്റെ കൈ വഴുതി വെള്ളം മുഴുവൻ നിന്റെ ദേഹത്തു ഒഴിച്ചത്.”

 

ജാക്ക് ക്ഷമാപണം നടത്തികൊണ്ട് നിലത്തു നിന്ന് കണ്ടെത്തിയ ഒരു തുണി ഉപയോഗിച്ച് ഇന്ദ്രജിത്തിന്റെ കഴുത്ത് തുടയ്ക്കാൻ തുടങ്ങി.

 

” ahh ”

 

ഉടനെ അറുക്കാൻ പിടിച്ച പന്നിയെപ്പോലെ  ഇന്ദ്രജിത്ത് വീണ്ടും അലറി വിളിക്കാൻ തുടങ്ങി.

 

 

“അയ്യോ ജാക്ക്, നിന്റെ കൈയ്യിലെ ആ തുണിക്കഷണത്തിൽ മുഴുവൻ അസ്ഥിപ്പൊടി ആണ്. അത് നെക്രോമാൻസി പരീക്ഷണങ്ങൾക്ക് ശേഷം അവിടെ ഉള്ളവർ ഉപേക്ഷിച്ച, എന്നെ കളയാൻ ഏൽപ്പിച്ച തുണിയാണ്. ചെറിയ സൂചികൾ എന്റെ കഴുത്തിൽ കുത്തുന്നതായി ആണ് തോന്നിയത്, നീ ശരിക്കും എന്നെ കുത്തി കൊല്ലാൻ ശ്രമിക്കുകയാണോ? ” അലർച്ച കേട്ട് ഞെട്ടി ഇന്ദ്രജിത്തിന്റെ കഴുത്തിൽ നിന്ന് കൈ എടുത്ത ജാക്കിന്റെ കൈയ്യിൽ അവൻ തിടുക്കത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

Recent Stories

The Author

Abra Kadabra

4 Comments

Add a Comment
  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com