Demon’s Way Ch- 6 [Abra Kadabra] 163

Views : 5304

“നിന്റെ അവസ്ഥ വളരെ മോശം ആണെന്ന് ആണ് ലിസ പറഞ്ഞത്.  അഗോണി ഓഫ് സോൾ ബാക്കിന് ആണ് ഏറ്റിരുന്നത് എങ്കിൽ, അവൻ ഒരു മാജിക് അപ്രന്റീസായതിനാൽ മൂന്ന് ദിവസത്തെ വേദനകൾക്കും അസ്വസ്ഥതകൾക്കും ശേഷം സുഖമായേനെ. എന്നാൽ നീ ഒരു മാജിക്കൽ വിദ്യാർത്ഥിയല്ല, മെന്റൽ പവറും ഇല്ല. അത് കൊണ്ട് തന്നെ ഏകദേശം ഒരു മാസത്തേക്ക് കഷ്ടപ്പെടും. ഇന്നലെ രാത്രി അവൾ ഉറങ്ങുമ്പോൾ നീ അവളെ ശല്യപ്പെടുത്തിയെന്നും നിന്റെ പാന്റിനുള്ളിൽ പാറകൾ ഇട്ടതിനാൽ അവളുടെ കാലിന് മുറിവേറ്റെന്നും അവൾ പറഞ്ഞു, അതിന്റെ ശിഷയായി അവൾ അഗോണി ഓഫ് സോൾ നിന്റെ ദേഹത്തു നിന്ന് പിൻവലിക്കില്ല പോലും ” ജാക്ക് ഇത്തിരി വിഷമത്തോടെ പറഞ്ഞു.

 

 

“നാശം, എത്ര ധൈര്യമുണ്ടായിട്ട ലിസ എന്നോട് ഇങ്ങനെ പെരുമാറിയെ.. ഒരു ദിവസം ഞാൻ അവളെ ഒരു പാഠം പഠിപ്പിക്കും ! ”

 

ജാക്കിന്റെ വാക്കുകൾ കേട്ടപ്പോൾ ഇന്ദ്രജിത്തിന്റെ മുഖം ഇരുണ്ടു. ഇന്ദ്രജിത്ത് ദേഷ്യത്തിൽ വിറച്ചു.

 

 

”  ഇത് ആദ്യമായല്ല ലിസ നിന്നോട് ഇങ്ങനെ പെരുമാറുന്നത്, അവൾക്ക് തിരിച്ചടി കൊടുക്കാൻ നീ ഇതിന് മുന്നേ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.” ഇന്ദ്രജിത്തിന്റെ വാക്കുകൾ ജാക്കിനെ ഞെട്ടിച്ചു

 

‘ ഒരു മാജിക് അപ്രന്റീസ് ആയത് കൊണ്ട് ബക്കിന് മെന്റൽ സ്‌ട്രെങ്ത് ഉണ്ട് , അതോണ്ട് അവൻ അവന് മൂന്ന് ദിവസം മാത്രമേ അഗോണി കൊണ്ട് കഷ്ടപ്പെഡേണ്ടി വരു, അതേ സമയം ഞാൻ ഇത് ഒരു മാസം സഹിക്കണോ?. എന്റെ കഴിവ് വെച്ച് ഞാൻ കുറച്ച് മാജിക്‌ പഠിക്കുവാണേൽ , മൂന്ന് ദിവസത്തിനുള്ളിൽ എനിക്കുംസുഖം പ്രാപിച്ചേക്കാം. ‘ ലിസയോട് ഉള്ള ദേഷ്യതിൽ അറിയാതെ തന്റെ ദേഹത്തു നിന്ന് പുറത്ത് വന്ന, തടിയൻ ജാക്കിനെ പേടിപ്പിച്ച ഡെമോണിക് aura  പിൻവലിച്ച് കൊണ്ട് ഇന്ദ്രജിത്ത് മനസ്സിൽ ചിന്തിച്ചു,

 

“ടോണി നീ ഒരു അടിമയാണ്, നിനക്ക് എങ്ങനെ മാന്ത്രികവിദ്യ പഠിക്കാനാകും?” തന്റെ ഐഡിയ ജാക്കിനോട് പറഞ്ഞപ്പോൾ ജാക്ക് തിരികെ ചോദിച്ചു.

 

“പിന്നെ വിദ്യാർത്ഥികൾ എങ്ങനെയാണ് മാജിക് പഠിക്കുന്നത്?”

Recent Stories

The Author

Abra Kadabra

4 Comments

  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com