Demon’s Way Ch- 6 [Abra Kadabra] 163

Views : 5301

എല്ലാ മാജിക്‌ ന്റെയും അടിസ്ഥാനം മെന്റൽ സ്‌ട്രെങ്ത് ആണ്. സാധാരണ ആളുകൾക്ക് കാണാൻ കഴിയാത്ത അന്തരീക്ഷത്തിൽ ഉള്ള മാജിക്കൽ എലമെന്റ്സ് മെഡിറ്റേഷനിലൂടെ മനസ്സിലാക്കുക എന്നതാണ്  മെന്റൽ സ്‌ട്രെങ്ത് വളർത്താനുള്ള ഏക മാർഗം. മെഡിറ്റേഷനീലൂടെ മെന്റൽ സ്‌ട്രെങ്ത് വളർത്തിയാൽ മാത്രമേ ഒരാളെ മാജിക് അപ്രന്റീസായി കണക്കാക്കൂ.

 

അതിനാൽ, ഇന്ദ്രജിത്ത് “ദി ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി” പഠിച്ച ശേഷം ആദ്യം ചെയ്തത് മെഡിറ്റേഷൻ ചെയ്യുകയും മെന്റൽ സ്‌ട്രെങ്ത് നെ കുറിച്ച് എന്തേലും ഒക്കെ മനസ്സിലാക്കാൻ  ശ്രമിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ, ഏഴ് ദിവസത്തെ മെഡിറ്റേഷന് ശേഷവും അവന്  മെന്റൽ സ്‌ട്രെങ്ത് നെ കുറിച്ച് ഉള്ള ഒരു തുമ്പും കണ്ടെത്താനായില്ല.

 

ഇന്ദ്രജിത്തിന് ആ ഏഴു ദിവസങ്ങളിലും രാത്രി കാലങ്ങളിൽ മാത്രമേ ധ്യാനിക്കാൻ പറ്റിയിരുന്നുള്ളൂ, പകൽ സമയങ്ങളിൽ അവന് കഠിനാധ്വാനി ആയ ടോണി ആയി മാറണമായിരുന്നു. വൃത്തിയാക്കൽ , അണുവിമുക്തമാക്കൽ, കീടങ്ങളെ കൊല്ലൽ, ചവറുകൾ വലിച്ചെറിയൽ എന്നിങ്ങനെയുള്ള ഒരു അക്കാദമിയിലെ കയ്യാളുടെ ദൈനംദിന ജോലികൾ അവന് തുടർന്നും ചെയ്യേണ്ടിവന്നു, അല്ലാത്തപക്ഷം അവന്റെ സ്ഥാനം അക്കാദമിയുടെ വെളിയിൽ ആവും.

 

അഗോണി ഓഫ് ദി സോൾ  കാരണം ഇന്ദ്രജിത്തിന്റ തലച്ചോർ എല്ലാ ദിവസവും ഏതാനും തവണ വേദനയാൽ പെട്ടെന്ന് കുറച്ചു നേരത്തേക്ക് പ്രവർത്തനം നിർത്തും. ആദ്യ രണ്ട് തവണ അവൻ ബോധം കെട്ട് വീണു, പക്ഷേ അതിന് ശേഷം അവൻ അതും ആയി പൊരുത്തപ്പെടുകയും നേരെ നിൽക്കുകയും ചെയ്തു.

 

ഇന്ദ്രജിത്തിന്റെ അര കിറുക്കൻ എന്ന പേർ ഈ സമയം കൊണ്ട് അക്കാദമി മുഴുവൻ പ്രചരിച്ചു. എന്നാലും, അവൻ മണ്ടത്തരം കാണിക്കുന്ന ഒരു വട്ടനെ പോലെ ആണ് പെരുമാറുന്നത് എങ്കിലും, അവൻ അപ്പോഴും തന്റെ ന ചുമതലകൾ എല്ലാ ദിവസവും  കൃത്യമായി പൂർത്തിയാക്കി. അത് കൊണ്ട് തന്നെ ബാബിലോൺ അക്കാഡമി അവൻ ജോലി എല്ലാം ഇപ്പോഴും  നന്നായി തന്നെ ചെയ്യുന്നുണ്ട്എന്നു കണ്ടത് കൊണ്ട് അവനെ അവിടെ നിന്നും പുറത്താക്കിയില്ല.

 

ഇന്ദ്രജിത്തിന്റെ കിറുക്കിൽ  നെക്രോമാൻസി വിദ്യാർത്ഥികൾ ക്ക് വലിയ അത്ഭുതം ഒന്നും ഇല്ലായിരുന്നു. കഴിഞ്ഞ ഏഴു വർഷവും അവർ ടോണിയെ കൊണ്ട് എങ്ങനെ പണി എടുപ്പിച്ചോ അതിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാതെ പഴയത് പോലെ തന്നെ ആ കുട്ടികൾ എല്ലാം അവന് ജോലികൾ കൊടുത്തു. അത് അവരുടെ ഒരു ശീലമായി രൂപപ്പെട്ടിരുന്നു. അവന് അൽപ്പം ഭ്രാന്ത് വന്നു എങ്കിലും, ചില ശീലങ്ങൾ തകർക്കാൻ പ്രയാസമാണല്ലൊ, അങ്ങനെ അവൻ ദിവസവും തന്റെ ജോലികൾ പൂർത്തിയാക്കി.

 

ഒരു കാര്യം ഒഴികെ. ഈ ദിവസങ്ങളിൽ പരീക്ഷണങ്ങൾക്കായി വിദ്യാർത്ഥികൾ അവനെ സമീപിക്കുമ്പോഴെല്ലാം ഇന്ദ്രജിത്തിന് എപ്പോഴും ഒരു “തലവേദന” ഉണ്ടാകുമായിരുന്നു. തലയ്ക്ക് പരിക്കേൽക്കുന്ന സമയങ്ങളിൽ അവൻ  നിയന്ത്രണം വിട്ട് ചിലപ്പോൾ ലാബ് പൂർണ്ണമായും തകർത്തു. ലിസയുടെ അഗോണി ഓഫ് ദ സോൾ അവനെ ബാധിച്ചുവെന്ന് അറിയാമായിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് അതിൽ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല.

Recent Stories

The Author

Abra Kadabra

4 Comments

  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com