Demon’s Way Ch- 6 [Abra Kadabra] 163

Views : 5303

“ടോണി , ഞാൻ നിനക്ക് വേണ്ടി പുസ്തകങ്ങൾ മോഷ്ടിക്കണോ?” പിന്നെ അവൻ പരിഭ്രാന്തി നിറഞ്ഞ മുഖഭാവത്തോടെ ചോദിച്ചു

 

“എന്ത് മണ്ടത്തരമാഡാ! അതെങ്ങനെ മോഷണമാകും? എനിക്ക് വേണ്ടി കുറച്ച് പുസ്തകങ്ങൾ കടം  എടുക്കാൻ ആണ് ഞാൻ നിന്നോട് ആവശ്യപ്പെടുന്നത്. ഞാൻ അവ വായിച്ചു പൂർത്തിയാക്കുമ്പോൾ നിനക്ക് അവ എല്ലാം തിരികെ എടുത്ത എടുത്ത എടുത്ത് കൊണ്ട് വെക്കാം. എന്തായാലും മാജിക്‌ ന്റെ ബേസിക് പുസ്തകങ്ങൾ ഈ അക്കാദമിയിലെ ആരും വായിക്കില്ല, അപ്പൊ പിന്നെ ഇതൊക്കെ ആരറിയാൻ ആണ് ? ജാക്ക്, ഞാൻ നിന്നെ സഹായിക്കാൻ നോക്കിട്ടാണ് ഇപ്പോ ഈ  പണി കിട്ടി ഇരിക്കുന്നത്. ഈ അവസ്ഥയിൽ നീയും എന്നെ തിരിച്ചു എന്നെ സഹായിക്കേണ്ടേ?”    ഇന്ദ്രജിത്ത് ജാക്കിനോട് ചോദിച്ചു.

 

ഇന്ദ്രജിത്ത് പറഞ്ഞ വാചകങ്ങൾ,  പ്രതേകിച്ചു ലാസ്റ്റ് പറഞ്ഞ വാക്കുകൾ കേട്ട് ജാക്ക് ഒരു നിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ഒടുവിൽ ഒരുപാട് നേരത്തെ ആലോചന കൾക്ക് ഒക്കെ ശേഷം മാജിക് പുസ്തകങ്ങൾ “കടം വാങ്ങാൻ” അവൻ സമ്മതിച്ചു.

 

ആ രാത്രി, ജാക്ക് രഹസ്യമായി ഇന്ദ്രജിത്തിന്റെ warehouse ന്റെ അടുത്തേക്ക് ചെന്ന് തന്റെ ബാഗിൽ ഒളിപ്പിച്ചു വെച്ചിരുന്ന “ദ ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി”, “എ മാജിക്കൽ ഡിക്ഷണറി” എന്നി പുസ്തകങ്ങളുടെ പകർപ്പുകൾ എടുത്ത് ഇന്ദ്രജിത്തിന് കൈ മാറി.   പുസ്തകങ്ങളിൽ നല്ല ശ്രദ്ധയും ജാഗ്രതയും വേണം എന്നും നശിപ്പിക്കരുത് എന്നും  ഇന്ദ്രജിത്തിന് നിർദേശം കൊടുത്തിട്ട് പേടിയോടെ ആരുടേം ശ്രദ്ധ പെടാതെ തന്റെ മുറിയിലേക്ക് പോയി.

 

ഒരു അടിമ എന്ന നിലയിൽ, ടോണിക്ക് അക്ഷരങ്ങളും വായിക്കാനും ഒന്നും പഠിക്കാൻ ഉള്ള അവകാശമില്ലായിരുന്നു. എന്നാലും, തന്റെ ജോലിയുടെ ആവിശ്യങ്ങൾക്ക് ആയി പലതും ചെയ്യേണ്ടിവന്ന ഒരു അടിമയെന്ന നിലയിൽ, കഴിഞ്ഞ ഏഴു വർഷമായി അവൻ കുറച്ച് വാക്കുകൾ പഠിച്ച് എടുത്തിരുന്നു. ഈ അറിവുകളെല്ലാം ഇന്ദ്രജിത്തിന് ടോണിയുടെ ഓർമകൾക്ക് ഒപ്പം കിട്ടിയത് കൊണ്ട്, രണ്ട് പുസ്തകങ്ങളിലെ വാക്കുകൾ വായിക്കാൻ അവന് കഴിഞ്ഞു.

 

ജാക്ക് പോയതിന് ശേഷം ഇന്ദ്രജിത്ത് വെയർഹൗസിന്റെ വാതിൽ അടച്ചു, “ദി ഫൗണ്ടേഷൻസ് ഓഫ് മാജിക്കിന്റെ” മഞ്ഞനിറത്തിലുള്ള ആദ്യ പേജ് മറിച്ചു, ഓരോ വാക്കും താൽപ്പര്യത്തോടെയും ജിജ്ഞാസയുടെയും വായിക്കാൻ തുടങ്ങി.

Recent Stories

The Author

Abra Kadabra

4 Comments

  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com