“ടാ ഞാനറിഞ്ഞോ ഇതിപ്പോൾ ഇങ്ങനാവുമെന്ന് ” അവൾ പേടിയോടെ പറഞ്ഞു.
” ഇനിയെന്തു ചെയ്യാൻ , ആരും അറിയണ്ട “അജി ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“ടാ ഒരു കാര്യം ചെയ്യാം നാളെപ്പോയി സാറിനെ ഒന്നു കാണാം ” അവൾ കരയാറായിരുന്നു.
” അതു വേണോ? സാറിനു സംശയം ആവും , എന്തിനാ വെറുതേ പണി ഇരന്നു മേടിക്കുന്നത് ”
“ഇല്ലടാ ഇനി അങ്ങേരെ കാണാതെ സമാധാനം കിട്ടില്ല , കാര്യം എനിക്ക് കലിപ്പാണെങ്കിലും ഞാൻ അങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല , കുറച്ചു നേരം കഷ്ടപ്പെട്ട് സ്കൂട്ടർ തള്ളിക്കോട്ടെ എന്നാ കരുതിയെ ”
“അതു പോട്ടെ നീ ഇനി അതാലോചിച്ച് വിഷമിക്കേണ്ട , അത് വിട് നാളെ നിൻ്റെ സമാധാനത്തിനു വേണേൽ നമുക്ക് പോയി കാണാം പോരെ, വല്ലതും കഴിച്ചിട്ട് പോയിരുന്ന് വായിക്ക് ”
“വിശപ്പൊക്കെ പോയി മോനെ , ഇന്നിനി വായനയും നടക്കില്ല , നീ വെച്ചോ എന്നിട്ട് രാവിലെ വാ നമുക്ക് ഹോസ്പിറ്റലിൽ പോയിട്ട് സ്കൂളിൽ പോകാം ”
“ഓകെ ഡൺ , ബാഡ് നൈറ്റ് ഹൊറർ ഡ്രീംസ് ”
“പോടാ പട്ടി ”
റിസീവർ താഴെ വെച്ചിട്ട് അവൾ നേരെ അടുക്കളയിൽ പോയി
“അമ്മേ , നാളെ എന്നെ നേരത്തേ വിളിക്കണം , എനിക്കൊന്ന് അജിയുമായി ഹോസ്പിറ്റലിൽ പോണം ”
”അവനെന്തു പറ്റി ”
“അവനൊന്നും പറ്റിയില്ല , ഞങ്ങളുടെ ക്ലാസ് സാർ ആക്സിഡൻ്റായി കിടക്കുവാ ഒന്നു കാണാൻ ”
” വിളിച്ചേക്കാം , വിളിക്കുമ്പോൾ എഴുന്നേറ്റാ മതി , മേശപ്പുറത്ത് ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് കഴിച്ചിട്ട് പൊയ്ക്കോ ”
“വേണ്ട , വിശപ്പില്ല ”
“നിനക്കോ വിശപ്പില്ലന്നോ ” അഞ്ചു അൽഭുതത്തോടെ ചോദിച്ചു
” എന്തേ എനിക്ക് വിശപ്പു വരാതിരിക്കാൻ പാടില്ല ”
“നീ എന്തേലും പണി ഒപ്പിച്ചു പാളുമ്പോഴാ നിനക്കീ വിശപ്പുകേട് വരുന്നത് , സത്യം പറ നീയാണോ സാറിൻ്റെ അപകടത്തിനു കാരണം ”
ഒരു നിമിഷം അച്ചു തരിച്ചുപോയി ,
“അനാവിശ്യം പറഞ്ഞാലുണ്ടല്ലോ ചേച്ചിയാണെന്നെന്നും ഞാൻ നോക്കില്ല ” അത്രയും പറഞ്ഞ് ടോമിയെ അഴിച്ചുവിട്ട് മുറിയുടെ വാതിൽ വലിച്ചടച്ചു
തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ ഉറക്കം പിടിച്ചു .
രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി അജിയുമായി ഹോസ്പിറ്റലിലേക്ക് പോയി
“ടീ നീ സാറിനോട് കുമ്പസരിക്കാൻ നിൽക്കരുത് ”
” ഇല്ല”
” നിൻ്റെ മുഖം കണ്ടിട്ട് എനിക്ക് വിശ്വാസം തോന്നുന്നില്ല , വെറുതേ പണി ഇരന്നു മേടിക്കല്ലേ ”
“നീ മിണ്ടാതെ വാ എനിക്കറിയാം ”
റിസപ്ഷനിൽ റൂം നമ്പർ തിരക്കി അവർ മുറിയിലേക്ക് പോയി പതുക്കെ ഡോറിൽ മുട്ടി
ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു ,അവർ അകത്തേക്ക് കയറി , അവർ ചെന്നപ്പോൾ സാർ ചായ കുടിക്കുവായിരുന്നു ,ഒരു കൈക്ക് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട് പിന്നെ തലയിൽ മുറിവ് കെട്ടി വെച്ചിരിക്കുന്നു ശരീരത്തിൽ അവിടവിടെയായി ചതവും ഉണ്ട് ,അവൾ ദയനീയമായി സാറിനെ നോക്കി പിന്നെ ദേഷ്യത്തോടെ അജിയേയും കാരണം ഇന്നലെ അത്ര മാത്രം അവൻ അവളെ ഭയപ്പെടുത്തിയിരുന്നു .
// “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //
ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.
കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
//ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//
ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…
Pahayakaala ormakal unarthunna nalla oru bhaagam
Adipoli… keep..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?
ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Wow…vayichappo vallathe nostu adichu
Ithupole oruthi enikkum indaayirnnu…
Njangade pazhe kalam orthi poyi
Thanks a lot❤️
With love
Sivan
ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
വാ…പൊളി
…..❤❤❤❤❤❤❤❤❤❤
പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?
മാഷ് പറഞ്ഞ നിയ മോൾ ആരാ….?
???????
വെയ്റ്റിംഗ് 4 next part…
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…
നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…
വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്
അനിയത്തി ആയിരുന്നോ…
ഷാനാ,
നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..
ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…
വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…
ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….
നിറഞ്ഞ സ്നേഹം കൂട്ടെ ❤️