” ചുമ്മാ ഇങ്ങോട്ടേക്കിറങ്ങിയതാ അതുലേട്ടനെ കാണാൻ ” , അവൾ അവൻ്റെ കയ്യിൽ തൂങ്ങിക്കൊണ്ടു പറഞ്ഞു
അവൾടെ നിൽപ്പുകണ്ട അവർക്ക് ചൊറിഞ്ഞു കയറി
” ഓ ഇറങ്ങിയല്ലോ രംഭ , ആണുങ്ങളെ വശീകരിക്കാനായിട്ട് ”
” അമ്മായി അങ്ങനെ പറയരുത് ഞാൻ ആണുങ്ങളെ നോക്കിയില്ല അതുലേട്ടനെ മാത്രമല്ലേ നോക്കിയത് ”
” പിന്നെ നിൻ്റെ ആ പൂതി മാറ്റിവെച്ചേക്ക് എൻ്റെ മോൻ്റെ മേലുള്ള കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും നോക്കിക്കോ , നിന്നെപ്പോലുള്ള ഇരണം കെട്ടതിനെയൊന്നും ഞാനീ വീടിൻ്റെ പടി ചവിട്ടിക്കില്ല ”
” അമ്മായി അങ്ങനെ പറയല്ലേ എനിക്ക് സങ്കടാവുന്നു , അച്ചു ഇപ്പോൾ കരയും എന്ന മട്ടിൽ പറഞ്ഞു. അവൾ പറഞ്ഞതു കേട്ട് അമ്മായിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
അമ്മായിയെ ഒളികണ്ണിട്ടു നോക്കികൊണ്ട് അച്ചു മൂക്ക് പിഴിഞ്ഞ് അതുലിൻ്റെ മുണ്ടിൽ തൂത്തു. അതുൽ അവളുടെ പ്രവർത്തിയിൽ ഞെട്ടി. അവൾ അതു കാര്യമാക്കാതെ പറഞ്ഞു തുടങ്ങി. ”അമ്മായി ഇനി എന്തു പറഞ്ഞാലും ഞാൻ അതുലേട്ടനയേ കെട്ടു ,എനിക്കത്രക്കിഷ്ടമാണ് ഏട്ടനെ. അതുലേട്ടനെ എനിക്ക് തരുമോ അമ്മായീ ”
അവളു പറഞ്ഞതു കേട്ട് അജിയും അതുലും ഞെട്ടി അവളുടെ മുഖത്തേക്ക് വിശ്വാസം വരാതെ നോക്കി.
അപ്പോഴേയ്ക്കും അമ്മായി ദേഷ്യം കൊണ്ട് വിറഞ്ഞു കേറി നിൽക്കുകയായിരുന്നു
” എടി എടി ഒരുമ്പെട്ടവളെ.. നിൻ്റെ വിളച്ചിലൊക്കെ നിൻ്റെ കയ്യിൽ തന്നെ വെച്ചാൽ മതി. എൻ്റെ മോൻ്റെ നേർക്കു ഇറക്കണ്ട, അവളു നിന്ന് ശൃംഗരിക്കുന്നത് കണ്ടില്ലേ.. കുലം മുടിക്കാൻ ഉണ്ടായവൾ. അതും പറഞ്ഞു അമ്മായി അതുലിനെ നോക്കി. ടാ നിന്നോട് പ്രത്യേകം പറയണോ കേറിപ്പോടാ അകത്ത് ” അമ്മായി അലറുകയായിരുന്നു.
” ഈ അമ്മക്കെന്താണ് അവൾ തമാശ പറഞ്ഞതായിരിക്കും.” അതുൽ അച്ചുവിനെ ന്യായീകരിക്കാൻ ശ്രമിച്ചു.
ടാ നീ എൻ്റെ അച്ഛനാകാൻ ശ്രമിക്കണ്ട. ഞാൻ പറയുന്നതു കേട്ടാൽ മതി. കേറിപ്പോടാ അകത്തോട്ട്. അമ്മായി അതുലിനെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. അതുൽ ദേഷ്യത്തോടെ അമ്മയെയും അച്ചുവിനെയും നോക്കീട്ട് അകത്തേയ്ക്ക് കയറി.
” അതുലേട്ടാ പോകല്ലേ , അമ്മായി അങ്ങനൊക്കെ പറയും അതു കാര്യമാക്കണ്ട , നാളെ എൻ്റെ അമ്മയാകണ്ട ആളല്ലേ ,എനിക്കു കുഴപ്പമില്ല ”
“ആരാടി നിൻ്റെ അമ്മ , ദേ പെണ്ണേ പറഞ്ഞേക്കാം. ഇവനെ കയ്യും കണ്ണും കാട്ടി വശത്താക്കിയ പോലെ എൻ്റെ മോൻ്റെ നേരേ വന്നാലുണ്ടല്ലോ , ഈ വിലാസിനിയുടെ നാറിയ മുഖം നീ കാണേണ്ടി വരും ” അത്രയും പറഞ്ഞ് വാതിൽ വലിച്ചടച്ച് അവർ അകത്തേക്ക് പോയി
“ഇപ്പൊ തന്നെ ഇവരെ സഹിക്കാൻ വയ്യ അപ്പൊ ഇനി ഇതിലും നാറിയ മുഖമോ ദൈവമേ ….എങ്ങനെ മാമനും അതുലേട്ടനും സഹിക്കുന്നോ ആവോ , അവൾ മുകളിലേയ്ക്ക് നോക്കി സ്വയം പറഞ്ഞു.
ടാ പൊട്ടാ നീ എന്താകുന്തം വിഴുങ്ങിയതു പോലെ നിൽക്കുന്നത്. വാടാ നമുക്ക് പോകാം ” അച്ചു അജിയുടെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞിട്ട് പുറത്തേയ്ക്ക് നടന്നു. അജിയുടെ അനക്കമൊന്നും കേൾക്കാതെ വന്നതോടെ തിരിഞ്ഞു നോക്കിയ അച്ചു കാണുന്നത് ബോധം പോയ പോലെ മിഴുങ്ങന നിൽക്കുന്ന അജിയെ ആണ്. അവൾ അവൻ്റെ മുതുകു നോക്കി ഒരടികൂടി വെച്ചു കൊടുത്തു
“അയ്യോ അമ്മേ ” വേദന കാരണം അവൻ നിന്നു തുള്ളി
// “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //
ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.
കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
//ഈ ഒരൊറ്റ പ്രെരഗ്രാഫ് കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ് വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക് വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//
ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️
Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…
Pahayakaala ormakal unarthunna nalla oru bhaagam
Adipoli… keep..
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?
ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Wow…vayichappo vallathe nostu adichu
Ithupole oruthi enikkum indaayirnnu…
Njangade pazhe kalam orthi poyi
Thanks a lot❤️
With love
Sivan
ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…
നിറഞ്ഞ സ്നേഹം കൂട്ടെ ❤️
വാ…പൊളി
…..❤❤❤❤❤❤❤❤❤❤
പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..
സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?
മാഷ് പറഞ്ഞ നിയ മോൾ ആരാ….?
???????
വെയ്റ്റിംഗ് 4 next part…
സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…
നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…
വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️
സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്
അനിയത്തി ആയിരുന്നോ…
ഷാനാ,
നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..
ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…
വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️
Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…
ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….
നിറഞ്ഞ സ്നേഹം കൂട്ടെ ❤️