ചിങ്കാരി 2 [Shana] 272

ഒച്ചയിട്ടും അലമ്പുണ്ടാക്കിയും ഉറങ്ങിയും പതിവുപോലെ അന്നത്തെ ക്ലാസും കഴിഞ്ഞ് സാറിനു കൊടുത്ത പണിയിൽ സന്തോഷിച്ചു അവർ വീട്ടിലേക്ക് പോയി.

“ടാ നീ ബാഗ് വീട്ടിൽ വെച്ചിട്ട് വരുമോ നമുക്ക് കാട്ടിൽ ഒന്നു പോകണം ”

” ഇന്നെന്തിനാടി അങ്ങോട്ട് പോകുന്നത് , അമ്മായി അറിഞ്ഞാൽ ചീത്ത കേൾക്കും ”

“ടാ പ്ലീസ് കുറച്ചു ചുടലപ്പഴം പറിക്കാനാ ”

“നിനക്ക് ഈ വട്ട് ഇതുവരെ മാറിയില്ലേ ”

“പോടാ നിനക്ക് പറഞ്ഞാൽ മനസിലാവില്ല കുരമുളകിൻ്റെ വലിപ്പത്തിലുള്ള അത് വായിലിട്ട് അതിൻ്റെ ചെറിയ പുളിപ്പും മധുരവും ചേർന്ന തൊലി കഴിച്ച് കുരു തുപ്പിക്കളയണം എന്നാ ടേസ്റ്റ് ആണ് , കുറേ നാളായില്ലേ കഴിച്ചിട്ട് അമ്മ സമ്മതിക്കാത്തതു കൊണ്ട് പോകാൻ പറ്റണില്ല ഇന്നെന്തായാലും പോണം നീ വാ പ്ലീസ് ”

“ഞാൻ വരാം നമുക്ക് പോകാം ഇനി അതു തിഞ്ഞാഞ്ഞിട്ട് ഉറക്കം വരാണ്ടിരിക്കണ്ട , അല്ല , എന്തു പറഞ്ഞ് ഇറങ്ങും ”

” അതുലേട്ടൻ്റെ വീട്ടിൽ പോകാനെന്നും പറഞ്ഞ് നീ എന്നെ വിളിച്ചാ മതി ”

”ഓക്കെ ”

അവളെ വീടിനു മുന്നിൽ ഇറക്കി അജി വീട്ടിലേക്ക് പോയി.

അമ്മയെ ഉച്ചത്തിൽ വിളിച്ചികൊണ്ട് അച്ചു വീട്ടിലേക്ക് കയറി , ബാഗ് അലക്ഷ്യമായി കസേരയിലേക്കെറിഞ്ഞു.

“അമ്മേ കഴിക്കാൻ വല്ലോം ഉണ്ടോ ”

” ആദ്യം പോയി മേലു കഴുകി ഡ്രസും മാറിയിട്ടു വാ എന്നിട്ട് തിന്നാൻ തരാം ” രാധമ്മ ദേഷ്യപ്പെട്ടു

മറുപടി പറഞ്ഞാൽ പുറം കേടാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് അച്ചു ഒന്നും മിണ്ടാതെ മേലു കഴുകിയിട്ടു ടോമിയേയും കൂട്ടി വന്നു

” അമ്മേ ചായ ”

“എടുത്തു കുടിക്കാൻ നിനക്കറിയില്ലല്ലോ , അടുക്കളയിൽ ചായയും ചിപ്സും ഇരിപ്പുണ്ട് ”

“ഒന്നും ഉണ്ടാക്കിയില്ലേ , തേങ്ങ ചിരകിയതെങ്കിലും ഉണ്ടോ ”

“നേരം വെളുത്തിട്ട് ഒരിടത്തിരുന്നിട്ടില്ല , മക്കൾ മൂന്നും പെണ്ണാണന്ന് പറഞ്ഞിട്ട് കാര്യമില്ല എല്ലാം ഞാൻ തന്നെ ചെയ്യണം ” രാധമ്മ പരിതപിച്ചു

ഇനി സംസാരിച്ചാൽ രംഗം വഷളാകുമെന്ന് മനസിലായപ്പോൾ അവൾ മിണ്ടാതെ അകത്തേക്ക് കയറി , കുറച്ചു ചിപ്സ് എടുത്ത് മിക്സിയിൽ പൊടിച്ചിട്ട് തേങ്ങ ചിരകിയതും ചേർത്ത് ഒരു പാത്രത്തിലാക്കി ടോമിക്ക് ബിസ്കറ്റുമെടുത്ത് സിറ്റൗട്ടിൽ വന്നിരുന്നു , അപ്പോഴേക്കും അജിയും എത്തി ചായ കണ്ടതും എടുത്തു കുടിച്ചു

” ടാ എൻ്റെ ചായ ”

“നിനക്ക് വേണമെങ്കിൽ വേറെ എടുത്തോ ”

അച്ചു ചാടി തുള്ളി അകത്തേക്ക് കയറി വേറെ ചായ എടുത്തു വന്നു

” നീ എന്തിനാ ഈ ചിപ്സ് ഇങ്ങനെ പൊടിച്ചു തിന്നുന്നത് ”

“നല്ല ടേസ്റ്റ് അല്ലേ , നിനക്കിഷ്ടായില്ലേ ”

” നിൻ്റെ ഇഷ്ടങ്ങളൊക്കെ നിന്നെപ്പോലെ പ്രത്യേക തരത്തിലുള്ളതാ അച്ചു, എന്നാലും സംഭവം കൊള്ളാം ”

16 Comments

  1. ഖുറേഷി അബ്രഹാം

    // “അല്ലേലും നമ്മൾ റയർ അല്ലേ മകനേ , നിനക്കറിയോ ഇതൊക്കെ പ്രകൃതിയുടെ രുചികളാണ് കാലം കഴിയുന്തോറും നഷ്ടമാകും , നിനക്കോർമ്മയുണ്ടോ പണ്ട് നമ്മൾ ഈന്തപ്പഴം കഴിച്ചിട്ട് കളയുന്ന കുരുക്കൾ മുറ്റത്ത് മുളച്ചു വരുമ്പോൾ അത് പൊളിച്ച് അതിനുള്ളിലെ ചോറ് തിന്നുന്നത് ഇച്ചിരിയേ ഉള്ളൂ എങ്കിലും എന്തു ടേസ്റ്റാണ് , അതുപോലെ കശുവണ്ടി മുളച്ച് വരുമ്പോൾ അതിൻ്റെ പരിപ്പ് പച്ചക്കളറിൽ രണ്ടു സൈഡിലും വിരിഞ്ഞു നിൽക്കുന്നത് പറിച്ചുതിന്നാൻ എന്തോരം തല്ലു കൂടിയിട്ടുണ്ട് , പിന്നെ തല്ലിത്തേങ്ങ പുളിങ്കുരു ചുട്ടത് ഇതൊക്കെ എന്തു ടേസ്റ്റിലാ കഴിച്ചിരുന്നത് , അമ്പഴങ്ങാ മരത്തിൽ കേറി അമ്പഴം പറിച്ചു എന്തോരം കഴിച്ചിട്ടുണ്ട് പോരാത്തത് ഉപ്പിലിട്ടും അച്ചാറിട്ടും കഴിച്ചു കൂട്ടിയിട്ടുണ്ട് , ആഞ്ഞിലിച്ചുവട്ടിൽ ആഞ്ഞിലിക്കുരു പിറക്കിക്കൂട്ടി ചിരട്ട കത്തിച്ച് അതിൽ ചുട്ടെടുത്ത് കഴിച്ചത് , എന്തോരം മധുര മുള്ള ഓർമകളാണല്ലേ …ഇന്നിപ്പോൾ ആർക്കും ഇതൊന്നും വേണ്ട പക്ഷേ എനിക്കിതൊക്കെ മറക്കാനാവാത്ത ഇഷ്ടങ്ങളാണ്.. //

    ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.

    കഥയിൽ മാഷിനിട്ട് പാര കൊടുകുന്നതും, എന്നിട്ട് മാഷിന് അബകടം ഉണ്ടാകുന്നതും പിന്നീട് മാഷിനോട് അവൾ പറയുന്ന കാര്യങ്ങൾ ഒക്കെയും നന്നായി ഇഷ്ടപ്പെട്ടു. ഒപ്പം അതുൽട്ടന്റെ അമ്മയുടെ മുമ്പിലുള്ള പെർഫോമെൻസും സൂപ്പർ ആയിരുന്നു.
    കഥ ഇഷ്ട പെട്ടു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. //ഈ ഒരൊറ്റ പ്രെരഗ്രാഫ്‌ കൊണ്ട് 90’s ന്റെ നൊസ്റ്റുവിലേക് കൊണ്ട് പോയല്ലോ. ഈ പ്രെരഗ്രാഫ്‌ വായിച്ചപ്പോൾ പണ്ടത്തെ ആ ഓർമ്മകൾ മനസിലെക്‌ വന്നു. അതൊരു വിങ്ങലായി ഇനി കിട്ടാതെ പോകുന്ന കുറച്ചു നല്ല കാലങ്ങൾ ആയിരുന്നു അതെല്ലാം.//

      ഇതൊക്കെ ഒരിക്കലും മായാത്ത ഓർമ്മകൾ ആണ്… ഇന്നത്തെ മക്കൾക്ക് ഇതൊക്കെ നഷ്ടം ആണ്…

      വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️❤️

    2. Najnum ee part copy cheytha vayichu theerthathu evide paranja sthithikki eni njan parayanilla…

      Pahayakaala ormakal unarthunna nalla oru bhaagam

  2. Adipoli… keep..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  3. കലക്കി ഷാന… തിരക്കിനിടയിലും വായിച്ചത് നഷ്ടം undakkiyilla… നൊസ്റ്റാലിജിക് ആയിരുന്നു… അടുത്ത പാർട്ട് വേഗം ഇടുക ?

    1. ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  4. Wow…vayichappo vallathe nostu adichu
    Ithupole oruthi enikkum indaayirnnu…

    Njangade pazhe kalam orthi poyi
    Thanks a lot❤️

    With love
    Sivan

    1. ഇതുപോലുള്ള സൗഹൃദങ്ങൾ കിട്ടുന്നത് വലിയ ഭാഗ്യം ആണ് … എന്തും തുറന്നു പറയാൻ പറ്റുന്ന എന്തു കുരുത്തക്കേടിനും കൂട്ടുനിൽക്കുന്ന കൂട്ട് …കൂടെയുണ്ടെങ്കിൽ കൈവിടാതിരിക്കുക…

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  5. വാ…പൊളി
    …..❤❤❤❤❤❤❤❤❤❤
    പല ഓർമകളും മനസിലെക്ക് ഓടിയെത്തി…..

    സ്കൂളിൽ പഠിക്കുമ്പോൾ ഞാനൊക്കെ എത്ര വട്ടം സാറുമാർക്ക് പണി കൊടുക്കൻ പ്ലാൻ ചെയ്തിട്ടൂണ്ട്….ഹോ..?

    മാഷ് പറഞ്ഞ നിയ മോൾ ആരാ….?

    ???????
    വെയ്റ്റിംഗ് 4 next part…

    1. സ്കൂളിൽ പഠിപ്പിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒരവധി കിട്ടാനും സാറുമ്മാർക്ക് പണികൊടുക്കാനുമൊക്കെ ഒത്തിരി ആഗ്രഹിക്കും… ആ ഒരു കാലഘട്ടം കഴിയുമ്പോൾ തിരിച്ചതിലേക്ക് പോകാൻ കൊതിക്കും…

      നിയമോൾ മാഷ്ടെ അനിയത്തി.. വിശദമായി പറയാൻ വിട്ടുപോയി…

      വായനയ്ക്ക് സന്തോഷം.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

      1. സ്കൂൾ lyf അത് ഒരു lyf തന്നെ ആണ്

        അനിയത്തി ആയിരുന്നോ…

  6. ഷാനാ,
    നൊസ്റ്റാൾജിക്ക് ഫീൽ ഇട്ട് നമ്മളെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പോയി. സൂപ്പർ എഴുത്ത്, നമ്മൾ കടന്നു പോന്ന വഴികൾ ശരിക്കും ഓർമയിൽ വന്നു. ആശംസകൾ..

    1. ഇന്നും സന്തോഷത്തോടെ ഓർക്കാൻ മനസ്സ് നിറഞ്ഞു ചിരിക്കാൻ നമ്മുടെ കുട്ടിക്കാല ഓർമ്മകൾ മാത്രമാണ് നമുക്കെന്നും കൂട്ടുണ്ടാകുക…

      വായനയ്ക്ക് ഒത്തിരി സന്തോഷം നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  7. Aiwah…. ഒരേ പൊളി പണ്ടത്തെ പല ഓർമകളിൽ കൂടിയും പോയീ… വല്ലാത്ത ഒരു ഫീൽ ആയിരുന്നു പണ്ടത്തെ കുരുത്തക്കേട് ഒക്കെ മനസ്സിൽ കണ്ട വായിച്ച ഒരുപാട് ഇഷ്ടയി.. ഈ ഫീൽ നിലനിർത്തി കൊണ്ട് പോവ്വാൻ പറ്റട്ടെ…

    1. ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു… തിരിച്ചു വരാത്ത ഒത്തിരി നല്ലോർമ്മകൾ നിറഞ്ഞ കാലം….

      നിറഞ്ഞ സ്നേഹം കൂട്ടെ ❤️

Comments are closed.