?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1186

മാഷമ്മാരൊക്കെ വന്നുതുടങ്ങുന്നേയുള്ളൂ.

വരുന്നവരെ ഒക്കെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു ബാലകൃഷ്ണൻ.

അപ്പു സ്കൂളൊക്കെ ഒന്ന് ചുറ്റി നടന്ന് കാണാൻ തീരുമാനിച്ചു.

 

അച്ഛനോട് പറഞ്ഞ് അവൻ സ്റ്റാഫ്‌ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.

 

അത്യാവശ്യം വലിയ ഒരു ഗവണ്മെന്റ് സ്കൂൾ ആണ് ആലത്തൂരിലെത്. അവിടെ പത്താം ക്ലാസ്സ്‌ വരെ ഒരു ബ്ലോക്കും +1,+2 റോഡിന് അപ്പുറത്തായി മറ്റൊരു ബ്ലോക്കും ആയിട്ടാണ്.

 

+2 ബ്ലോക്കിൽ കുറച്ച് വിദ്യാർഥികൾ ഉണ്ട്. അവർക്ക് ഒൻപതരക്ക് ആണ് ക്ലാസ്സ്‌. +1 അഡ്മിഷൻ സമയം ആകാത്തത് കൊണ്ട് കുട്ടികൾ കുറവാണ്.

അവൻ കാഴ്ചകൾ കണ്ട് നടന്നു.

 

ഹൈസ്കൂൾ ബ്ലോക്കിന് നടുവിലായി വലിയൊരു മാവ് ഉണ്ട്. അതിന് ഒരു തറ കെട്ടി സംസാക്ഷിച്ചിട്ടുണ്ട്.

 

അതിന് കുറച്ച് മാറിയാണ് സ്റ്റേജ്. സ്റ്റേജിന്റെ മുൻവശം ഷീറ്റ് കൊണ്ട് ഒരു മേൽക്കൂര നിർമിച്ചിട്ടുണ്ട്. അതിന്വേണ്ടി മാവിന്റെ കുറച്ച് കൊമ്പ് വെട്ടിയിട്ടുണ്ട്.

 

ആ മാവിന് ചുറ്റും ആയിട്ടാണ് സ്കൂൾ കെട്ടിടം. കിഴക്ക് വശത്ത് ഗേറ്റ്. അതിന് ഇരുവശത്തായി ഓഫീസ് കെട്ടിടവും വലിയൊരു ഹാളും.

 

പടിഞ്ഞാറു ഭാഗത്ത്‌ നീളത്തിൽ സ്റ്റാഫ്‌ റൂം അടങ്ങുന്ന കെട്ടിടം. ക്ലാസ്സ്‌ മുറികൾ ഒക്കെ നീളത്തിൽ ഉള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

 

ഓഫീസ് കെട്ടിടം കോൺക്രീറ്റ് ആണ്. ഹാൾ ഷീറ്റും. ബാക്കി കെട്ടിടം ഒക്കെ ഓടുമേഞ്ഞതാണ്.

 

അപ്പു കാഴ്ചയൊക്കെ കണ്ട് നടക്കുമ്പോൾ ആണ് ശ്രീനിവാസന്റെ കയ്യും പിടിച്ച് ദേവു അങ്ങോട്ടേക്ക് വരുന്നത്.

 

അവൻ അവരെ കണ്ട് പുഞ്ചിരിച്ചു.

 

ശ്രീനിവാസൻ നേരെ അവന്റെ അടുത്തേക്ക് വന്നു.

 

” എന്തിനാ അഖിലേ ഇത്ര നേരത്തേ വന്നേ.?”

അയാൾ പുഞ്ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു.

 

” അച്ഛന്റെ കൂടെ വന്നതാ അങ്കിൾ. ആദ്യദിവസം തന്നെ വൈകണ്ടല്ലോ ”

അവനും പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

 

” നാളെ മുതൽ ദേവൂട്ടിടെ കൂടെ വന്നോട്ടോ. മിണ്ടീം പറഞ്ഞും നടക്കാൻ ഒരാളാവുല്ലോ.  ഞാൻ ഇന്ന് കുറച്ച് വൈകിപ്പോയി. അതാ ഇവളെന്റെ ഒന്നിച്ചിങ്ങു പോന്നത്. ”

27 Comments

    1. കുട്ടപ്പൻ

      ?

  1. രാഹുൽ പിവി

    കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????

    ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️

    അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട്‌ എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.

      അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.

      ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.

      അടുത്ത പാർട്ട്‌ കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️

  2. കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ❤️

  3. കുട്ടപ്പ..

    പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
    പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
    ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. കുട്ടപ്പൻ

      ❤️❤️❤️❤️❤️

      ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട്‌ വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.

      പെട്ടന്ന് തരാൻ നോക്കാം ?

  4. (മെലിഞ്ഞ)തടിയൻ

    ബാക്കി വേഗം തരണേ????

    1. കുട്ടപ്പൻ

      ❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ

  5. Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      ഡാനിക്കുട്ടോ ❤️

  6. ithrem cheriya kochine mukki kollalleda paavam kittum?

    1. കുട്ടപ്പൻ

      Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?

  7. കുട്ടപ്പാ ???

    1. കുട്ടപ്പൻ

      ❤❤

  8. ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤

    1. കുട്ടപ്പൻ

      Eppo aayalum vaayichaa mathi. ❤

  9. Sthalangal okke nerit kandathu pole und

    1. കുട്ടപ്പൻ

      ?. Sneham muthey ❤❤

  10. ❤️❤️

    1. കുട്ടപ്പൻ

      Mazoo?

  11. അതുൽ കൃഷ്ണ

    ??

    1. കുട്ടപ്പൻ

      Ak❤

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. കുട്ടപ്പൻ

      Uff ❤

Comments are closed.