?ബാല്യകാലസഖി 2? [കുട്ടപ്പൻ] 1186

ആ കുളത്തിൽ കല്പടവിനു കുറച്ച് അടുത്തായി ആമ്പൽ പൂത്ത് നില്കുന്നു. നല്ല വെള്ള നിറത്തിൽ നടുവിൽ മഞ്ഞ നിറത്തിൽ വട്ടത്തിൽ പൂമ്പോടിയൊക്ക ആയി കാണാൻ നല്ല ചന്തം.

 

അവൻ അതൊക്കെ ആസ്വദിച്ചു ഇരുന്നു. പിന്നിൽ കൊലുസിന്റെ കിലുക്കം കെട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദേവികയാണ്.

 

അവനെ അവൾ അവിടെ പ്രതീക്ഷിച്ചില്ല. അവനെ കണ്ട് തിരിച്ചുപോകാൻ നോക്കിയ അവളോടായി അവൻ പറഞ്ഞു.

 

” ഏയ്… ദേവികാ… ഞാൻ ഉള്ളത് കൊണ്ട് തിരിച്ചു പോണ്ടാ… ഞാൻ പോകുവാ… ”

 

അവൻ മെല്ലെ എണീറ്റ് ട്രൌസറിൽ പറ്റിയ മണ്ണൊക്കെ തട്ടിക്കളഞ്ഞു. പിന്നെ അവളെ നോക്കി ചിരിച്ചുകൊണ്ട് പടികൾ കയറി പുറത്തേക്ക് നടന്നു.

 

അവൾ ആമ്പൽ പറിക്കാനായി വന്നതായിരുന്നു. എന്നാൽ അപ്പു അവിടെ കാണും എന്ന് അവൾ ഓർത്തില്ല.

 

എന്തായാലും അവൻ പോയല്ലോ എന്നോർത്ത് അവൾ പടികൾ ഇറങ്ങി.

അവൾക്ക് കഷ്ടിച്ച് ആമ്പൽ പൂവിൽ കൈ എത്തുന്നതേ ഉണ്ടായുള്ളൂ. അതിന്റെ ഇതളുകളിൽ അവൾ തൊട്ടു.എന്നാൽ അവൾക്ക് പറിക്കാൻ പറ്റിയില്ല.

 

കുറച്ച് കൂടെ മുന്നോട്ട് ആഞ്ഞ അവൾ കാലു തെന്നി കുളത്തിലേക്ക് വീണു.

നീന്തൽ വശമില്ലായിരുന്ന അവൾ കൈകാൽ ഇട്ട് അടിച്ചു എങ്കിലും വെള്ളത്തിൽ മുങ്ങിപ്പൊങ്ങി. നന്നായി പേടിച്ചത് കൊണ്ടും വായിക്കൂടി വെള്ളം കയറിയത് കാരണവും അവളുടെ  ശബ്ദം പുറത്തു വന്നില്ല.

 

നടന്നുനീങ്ങവേ വെള്ളം അലയടിക്കുന്ന ശബ്ദം ഒക്കെ അപ്പു കേട്ടെങ്കിലും അവൾ കുളിക്കുകയാണെന്ന് കരുതി വീട്ടിലേക്ക് തന്നെ നടന്നു.

 

തുടരും

27 Comments

    1. കുട്ടപ്പൻ

      ?

  1. രാഹുൽ പിവി

    കുട്ടപ്പാ എനിക്കീ ഫ്ലാഷ് ബാക്ക് പറഞ്ഞ് വന്ന രീതി ഇഷ്ടമായി.പാലക്കാടൻ ഗ്രാമ ഭംഗി എല്ലാം നിറഞ്ഞ് നിന്ന നല്ലൊരു നാടിൻ്റെ ചിത്രം മനസ്സിലേക്ക് കയറി വന്നു?????

    ദേവുവിന് കളിക്കാൻ ഒരു കൂട്ട് ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അപ്പു വരും എന്ന് കരുതിയില്ല.ഇനി പതിയെ അവനും അവളും കൂട്ടുകാർ ആവട്ടെ❣️

    അവസാന പേജ് കണ്ടിട്ട് അരുതാത്തത് ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. ചാവില്ല എന്നത് മാത്രം ഉറപ്പുണ്ട്.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. കുട്ടപ്പൻ

      Pv മുത്തേ ?. ഇഷ്ടായി അല്ലേടാ ?. ഞാൻ ഈ പാർട്ട്‌ എഴുതി തുടങ്ങുന്നതിനു മുന്നേ കണ്ട ഒരു ഫോട്ടോയിൽ നിന്നാണ് ആദ്യത്തെ ആ പ്രകൃതി വർണന കൊണ്ടുവന്നത്.

      അവർ കൂട്ടുകാർ ആവട്ടെ എന്ന് തന്നെ പ്രത്യാശിക്കാം. അത്രല്ലേ നമ്മളെ കൊണ്ട് പറ്റു ?.

      ശേ ആദ്യപാർട്ടിൽ അവൾ ജീവനോടെ വന്നില്ലായിരുന്നെങ്കി കൊന്നേനെ ഞാൻ അവളെ ?. ഇനിയിപ്പോ അവളെ രക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആയിപ്പോയി ?. അതോണ്ട് ആ കാര്യം ആലോചിച്ചു ടെൻഷൻ ആവണ്ട ❤️.

      അടുത്ത പാർട്ട്‌ കുറച്ച് ടൈം എടുത്ത് പേജ് കൂട്ടി എഴുതിയാലോ എന്ന് ചിന്തിക്കുവാ. നോക്കട്ടെ. പെട്ടന്ന് തരാൻ നോക്കാം ❤️

  2. കഥ പൂർവ്വാധികം ഭംഗിയോടെ മുന്നോട്ട് പോകുന്നു. കഥ ഏതാണ്ട് ട്രാക്കിലേക്ക് കയറി. ഒഴുക്കുള്ള വായിക്കാൻ രസമുള്ള ഭാഗം ആയിരുന്നു ഇതും. തുടർഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കുട്ടപ്പൻ

      നന്ദി ജ്വാല ചേച്ചി ❤️. അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ❤️

  3. കുട്ടപ്പ..

    പൊളി, കഥ ട്രാക്കിൽ കയറി വരുന്നുണ്ട്,
    പേജ് കൂട്ടാൻ ശ്രമിക്ക്, വായിച്ചു ഒന്ന് ലെവൽ ആയപ്പൊളേക്കും തീർന്നു പോയി.
    ദേവിക ഡെഡ് ആകുമോ, അവൻ രക്ഷിക്കുമോ എന്ന് അറിയാനിട്ട് ഒരു സമാധാനം ഇല്ല.
    അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാൻ നോക്ക്.

    കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. കുട്ടപ്പൻ

      ❤️❤️❤️❤️❤️

      ദേവു മരിക്കുന്നില്ല എന്ന് ആദ്യ പാർട്ട്‌ വായിച്ചപ്പോ മനസിലായില്ലേ ?. അപ്പൊ അതോർത്തു ടെൻഷൻ ആവണ്ട. പേജ് കൂട്ടുന്ന കാര്യം ആലോചിക്കാവുന്നതാണ്.

      പെട്ടന്ന് തരാൻ നോക്കാം ?

  4. (മെലിഞ്ഞ)തടിയൻ

    ബാക്കി വേഗം തരണേ????

    1. കുട്ടപ്പൻ

      ❤️. പെട്ടന്ന് തരാൻ ശ്രെമിക്കാം തടിയാ

  5. Kuttappooooooo,❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      ഡാനിക്കുട്ടോ ❤️

  6. ithrem cheriya kochine mukki kollalleda paavam kittum?

    1. കുട്ടപ്പൻ

      Kurach vaytanmaarude koode koodeet njan oru psycho aayo enn enikk nalla doubt und ?

  7. കുട്ടപ്പാ ???

    1. കുട്ടപ്പൻ

      ❤❤

  8. ഡേയ് വായിച്ചിട്ടില്ല നിന്റെ മുൻപുള്ള സ്റ്റോറിയും പെൻഡിങ്ങിൽ ആണ് എല്ലാം വായിക്കും കേട്ടോ ❤

    1. കുട്ടപ്പൻ

      Eppo aayalum vaayichaa mathi. ❤

  9. Sthalangal okke nerit kandathu pole und

    1. കുട്ടപ്പൻ

      ?. Sneham muthey ❤❤

  10. ❤️❤️

    1. കുട്ടപ്പൻ

      Mazoo?

  11. അതുൽ കൃഷ്ണ

    ??

    1. കുട്ടപ്പൻ

      Ak❤

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. കുട്ടപ്പൻ

      Uff ❤

Comments are closed.