അവളും ഞാനും? [സാജിന] 1601

ശ്യാ….അബി…
എന്ന് പറഞ്ഞു തീരും മുമ്പ് എന്റെ പപ്പായി പോയി ..

എനിക്കെല്ലാം നഷ്ട്ടപ്പെടുത്തി എന്റെ ജീവനായ പപ്പായി പോയി…

ചിന്തിക്കാനുള്ള വിവേകമോ ബോധമോ ഇല്ലാതെ പപ്പായിയുമായി കഴിഞ്ഞു കൂടിയ നാളുകളെ ഓർത്തു ആ ചുളിവാർന്ന മുഖത്തു ആധരമമർത്തി ഞാൻ പൊട്ടി പൊട്ടി കരഞ്ഞു….,,

പെട്ടന്നാണ് മൂന്നു നാല് ഗുണ്ടകൾ വന്ന് എന്നെ പിടിച്ചു വലിച്ചത് ..

“ആരാ നിങ്ങള് ?..

ഭയവും അളവില്ലാ സങ്കടവും എന്നിൽ നിറഞ്ഞു നിന്നു…

“വാടീ…. അതൊക്കെ
ശ്യാം സാറും അബി സാറും നിനക്ക് പറഞ്ഞു തരും…

അതിൽ ഒരുവൻ പറഞ്ഞു.

ആ പേരുകൾ പപ്പായി പറഞ്ഞത് ഞാൻ ഓർത്തു ..
ദേഷ്യത്തോടെ എന്നെ ഇരു ഭാഗവും മുറുകെ പിടിച്ചവരോട് ഞാൻ ചോദിച്ചു ,,

” എവിടെ ആ ചതിയന്മാർ
എന്നെ വഞ്ചിച്ചിട്ട്
എന്റെ പപ്പായിയെയും കൊന്നിട്ട് ..

“അടങ്ങി നിൽക്കടീ.

ഡാ … ആ ശവത്തിനെ എടുത്ത് വണ്ടിയിൽ ഇട്.
ഇവരെ ഇനി പുറം ലോകം കാണണ്ട …..

മരിച്ചു പോയ പപ്പായി
കാറിന്റെ ഡിക്കിയിലും
മരിച്ച മനസ്സുമായി ഞാൻ ഗുണ്ടകൾക്ക് നടുവിലുമിരുന്നു…..

************ ***********

മീര ഓർമ്മകളെ തഴഞ്ഞു
തനിക്ക് ഇറങ്ങാനുള്ള സ്റ്റേഷനിൽ ഇറങ്ങി….

ഇളം നീല നിറത്തിലുള്ള ചൂരിദാറിന്റെ വെള്ള ഷാൾ തലയിലൂടെ ഇട്ട് ബാഗും തോളിലേറ്റി
മീര ഓട്ടോയിൽ കയറി ….

ബോട്ട്ജെട്ടിയിൽ അവളെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു …

ആളുകൾ നന്നേ കുറവായിരുന്നു. ഉണ്ടായിരുന്ന മുഖങ്ങളാരും തന്നെ മീരയെ തിരിച്ചറിയാൻ ശ്രമിച്ചുമില്ല…,,

ബോട്ടിൽ കയറി ടിക്കെറ്റെടുത്ത് മീര തലതാഴ്ത്തി ഫോണിൽ നോക്കി ഇരുന്നു…

ബോട്ട് ഇറങ്ങി നടക്കുമ്പോഴാണ് ആ വിളി കേട്ടത്

“മോളെ…. മീര…

തിരിഞ്ഞു നോക്കാതെ തന്നെ മീരയ്ക്ക് ആ ശബ്ദം മനസ്സിലായി..
അതിലും അത്ഭുതം മീരയ്ക്ക് ഉണ്ടായത്, തന്നെ എങ്ങനെ തിരിച്ചറിഞ്ഞു എന്നതായിരുന്നു…,,

അതെ താൻ എന്നും കളിയായി വഴക്ക് കൂടുന്ന തനിക്ക് ഏറെ ബഹുമാനവും സ്നേഹവുമുള്ള ബോട്ടിലെ കിളി “ആഗസ്റ്റിച്ചായൻ..

മീര പതിയെ തിരിഞ്ഞു നോക്കി…
ഇരുൾ പരക്കുന്ന കുങ്കുമ സന്ധ്യയിൽ മീരയുടെ കണ്ണുകൾ നിറഞ്ഞു തിളങ്ങി…..

“മോള് ഇങ്ങോട്ട് വാ…
അതും പറഞ്ഞയാൾ ആളുകളില്ലാത്ത ഭാഗത്തേക്ക് നടന്നു.
പിന്നാലെ മീരയും..

അയാൾ പറഞ്ഞ ഓരോ വാക്കുകളും കേട്ട് മീര
അന്തം വിട്ട് നിന്നു..

************* ***********

തന്റെ പപ്പായിയുടെ ഓർമ്മകളുള്ള വീട്ടിലേക്ക് മീര വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തി..

എങ്ങോട്ട് തിരിഞ്ഞാലും കണ്ണുകളിൽ വാത്സല്യം നിറച്ചു തന്നെ നോക്കി നിൽക്കുന്ന പപ്പായിയെ കാണുകയായിരുന്നു മീര..,

പപ്പായിയുടെ മണമുള്ള കിടക്ക വിരുപ്പിൽ മുഖമമർത്തി ഒരുപാട് കരഞ്ഞു.
എല്ലാം നഷ്ട്ടമായത് തനിക്ക് മാത്രമാണ്..

ഒറ്റപ്പെട്ടു നിൽക്കുമ്പോൾ നെഞ്ചിൽ തുടി കൊട്ടുന്ന ഓരോ മിടിപ്പും ശക്തമായ ശൂന്യതയിൽ മനസ്സ് കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ കുതിക്കുമ്പോൾ ..
ഭ്രാന്തമായ മനസ്സിന് എവിടെ നിന്നും തുടങ്ങണമെന്ന് നിശ്ചയമില്ലാതാവുന്നു..,,

മീര പെട്ടെന്ന് സിനിയെ ഓർത്തു..

“സിനീ…
അഗസ്റ്റിച്ചയൻ പറഞ്ഞു
നീ ഇപ്പോൾ ശ്യാമിന്റെ ഭാര്യയാണെന്ന് ..

കേട്ടിട്ട് വിശ്വസിക്കാൻ ആവുന്നില്ല സിനി.

എന്നെ അവൻ ചതിച്ചതിനും എന്റെ കണ്ണീരിനും നീ സാക്ഷിയായിരുന്നിട്ട് പോലും..

എങ്ങനെ സിനി നിനക്ക് അവനെ ??….

അതോ ഇനി നീയും അവരൊപ്പം ചേർന്ന് എന്നെ ….??

ഇല്ലാ….എന്റെ സിനിക്ക് അതിന് കഴിയില്ല….

ഇനി ഇപ്പൊ ആ ശ്യാം എന്റെ സിനിയെയും ചതിയിലൂടെ സ്വന്തമാക്കിയത് ആവുമോ ?…..

അതെ അങ്ങനെ ആവാനെ തരമുള്ളൂ ..
അല്ലാതെ എന്റെ സിനി ഒരിക്കലും ശ്യാമിനെ കല്യാണം കഴിക്കില്ല….,,,

ഇനി ഒരു പക്ഷെ എന്നോട് ചെയ്തതിന്

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.