മീരയുടെ ഓർമ്മകളിൽ
വീണ്ടും അവരോരോരുത്തരും വന്നെത്തി ….
പപ്പായി പറഞ്ഞു തുടങ്ങാൻ നന്നായി ബുദ്ധിമുട്ടുന്ന പോലെ എനിക്ക് തോന്നി
നിർബന്ധിച്ചപ്പോൾ എന്നോട് ഒരു ചോദ്യം ചോദിച്ചു പപ്പായി ..
“മോൾക്ക് ശ്യാമിനെ തന്നെ വേണോ ??..
പെട്ടന്നൊരുത്തരം നൽകാൻ എനിക്കായില്ല. എന്നേക്കാൾ പപ്പായി ആഗ്രഹിച്ച ബന്ധമാണിത്.. ആ പപ്പായിയാണ് ചോദിക്കുന്നത് ഇങ്ങനൊരു ചോദ്യം ,
“മോള് മറുപടി ഒന്നും പറഞ്ഞില്ല ….
കായൽക്കരയിൽ വീശുന്ന കാറ്റിന് ചൂടാണ് അനുഭവപ്പെട്ടത്.. അസ്തമയ സൂര്യന്റെ ചുവപ്പ് കായലിലാണ് പ്രതിഫലിച്ചതെങ്കിലും ആ ചുവപ്പ് എന്നെ വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കുകയായിരുന്നു ..
കാരണം പപ്പായി ചോദിച്ചത് ഇപ്പോഴും ഉൾക്കൊള്ളാനോ , എന്തിനാണ് അങ്ങനൊരു ചോദ്യമെന്നോ എനിക്ക് മനസ്സിലായില്ല ..,
“പപ്പായി എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ ?..
“മോളെ മനുഷ്യരിൽ അധികപേരും ഏറ്റവും നന്നായി വാക്കു മാറുന്നവരും സ്വാർത്ഥമായി മാത്രം ചിന്തിക്കുന്നവരുമാണ്..
ഓരോ മനുഷ്യനും ഓരോന്ന് തിരഞ്ഞെടുത്ത്, ജീവിതത്തിന്റെ പാതിയിൽ തന്നെ പലതും പാകമാകും മുമ്പേ ഉപേക്ഷിച്ച്, പുതിയത് വാങ്ങി കൂട്ടുന്നവരാണ്.
ഓരോ നിമിഷത്തെയും ആഗ്രഹങ്ങളും സന്തോഷങ്ങളും അവർക്ക് കിട്ടുവാൻ വേണ്ടിയാണത് …
പപ്പായി പറഞ്ഞു വരുന്നത് എന്താണെന്നോ,
അതും ശ്യാമേട്ടനുമായി എന്താണ് ബന്ധമെന്നോ എനിക്ക് ഊഹിക്കാൻ ആയില്ല …
പപ്പായി സംസാരിച്ചു തുടങ്ങി ..
“പപ്പായിയുടെ ആഗ്രഹം എന്റെ മകൾക്ക് എന്നും ഏറ്റവും നല്ലത് മാത്രം നൽകണമെന്നാണ് ..
എന്റെ മോൾ തിരഞ്ഞെടുത്തതും നല്ലതാണ് എന്നായിരുന്നു പപ്പായി കരുതിയതും. പക്ഷേ..
“പപ്പായി ഇങ്ങനെ വളച്ചൊടിക്കാതെ കാര്യം പറയ് ,,
എന്താന്ന് പോലും ഊഹിക്കാൻ എനിക്ക് ആവുന്നില്ല പപ്പായി ..
അദ്ദേഹം കായൽക്കരയിലെ പുൽമേട്ടിൽ ഒരു തളർച്ചയെന്നോണം ഇരുന്നു
എന്നിട്ട് പറഞ്ഞു .
“മോളെ ഞാനിന്നാള് പുറത്തുപോയപ്പോൾ ശ്യാമിനോടൊപ്പം മറ്റൊരു പെൺകുട്ടിയേയും കാണാൻ ഇടയായി …
അത് കേട്ടപ്പോൾ മീരയുടെ മുഖത്തൊരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു..
“മ്മ്മ്… ന്റെ പപ്പായി അതിനാണോ ഇത്ര ടെൻഷൻ അടിച്ചത് ,
പപ്പായീ ശ്യാം ഒരു നല്ല ഗായകനാണ്. അത്കൊണ്ട് തന്നെ എന്നെ പോലും അസൂയപ്പെടുത്തും വിധം ഒരുപാട് ഗേൾസ് ശ്യാമേട്ടന്റെ ഫാൻസായുണ്ട് …
അവരിൽ ആരെയെങ്കിലും ആവും പപ്പായി കണ്ടത് .
അത് കേട്ടിട്ടും പപ്പായിയുടെ മുഖം തെളിഞ്ഞില്ല..
അദ്ദേഹം വേദനയോടെ പറഞ്ഞു..
“മോളുടെ വിശ്വാസം പപ്പായിയുടെ ഉള്ളം നീറ്റുന്നു..
പപ്പായി കണ്ട കാഴ്ച്ച, അത് ഒരു മകളോട് പറയാൻ പറ്റിയത് ആയിരുന്നില്ല…
പപ്പായി അതുറപ്പ് വരുത്താൻ ശ്യാം പോയപ്പോൾ ആ പെണ്ണിനോട് അവർ തമ്മിൽ ഉള്ള ബന്ധം ചോദിച്ചു ,
ആ കുട്ടി അതീവ സന്തോഷത്തോടെ പറഞ്ഞു മോളെ അവർ കല്യാണം കഴിക്കാൻ പോവുകയാണെന്ന് ..
അത് കേട്ട് മീര ഞെട്ടി തരിച്ചു ..
പപ്പായി ഉറപ്പില്ലാത്ത ഒരു കാര്യവും ഊഹം വെച്ചെന്നോട് പറയില്ല..
അപ്പൊ, ..ശ്യാം …എന്നെ..
മീരയുടെ നെഞ്ചം വീർപ്പ് മുട്ടുംപോലെ തോന്നി..
കണ്ണൊക്കെ നീറുന്ന പോലെ .
കരയണോ, കേട്ടത് അവിശ്വസിക്കണോ ഒന്നിനും ഒരു വ്യക്തമായ ഉത്തരം കിട്ടാതെ മീര നിന്ന് കിതച്ചു….
************** ***********
ശ്യാമിന് എന്നോടുള്ള അടുപ്പം കുറയുന്നത്
ഞാൻ തിരിച്ചറിയുകയായിരുന്നു .
സംസാരിക്കാൻ പോലും താല്പര്യമില്ലാതെ ഒഴിഞ്ഞു മാറുന്നു..
അതിനിടയിലെ മറ്റൊരത്ഭുതം അബി എന്നിൽ നിന്നും അകന്നതാണ്.
അതൊരു ആശ്വാസമായിരുന്നെങ്കിലും
ശ്യാമേട്ടന്റെ മൗനം എന്നെ വല്ലാതെ നോവിച്ചു ….
സിനി.. എന്റെ ആത്മാവണവൾ.. എന്റെ മനസ്സ് ഞാൻ പറയാതെ തന്നെ അറിഞ്ഞ കൂട്ടുകാരി.. അല്ല കൂടപ്പിറപ്പ്.
അങ്ങനെയുള്ള ആത്മസുഹൃത്തിനെ ആർക്കും കിട്ടില്ല..
ശ്യമേട്ടനെ ഞാൻ അതിയായി സ്നേഹിച്ചു, വിശ്വസിച്ചു ,
അയാളോടൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടു, ഈ ജീവിതം തന്നെ ഉഴിഞ്ഞു വെച്ചിട്ടും…..
നന്നായി അയാൾക്ക് മനസ്സ് മാത്രം കൈ മാറി സ്നേഹിച്ചത്,.
ഒരു എടുത്ത് ചാട്ടത്തിന് ശരീരത്തിന്റെ വികാരം കൂടി പങ്കു വെച്ചിരുന്നെങ്കിൽ ….
ഓർക്കാൻ പോലും ശക്തിയില്ല എനിക്ക്…
സിനി രാവും പകലും നേരിട്ടും ഫോൺ വിളിയായും എന്തിനുമേതിനും കൂടെ നിന്നു.
സത്യത്തിൽ ശ്യാം എന്ന മനുഷ്യനെ ഓർത്തു കരയാൻ പോലും അവളെന്നെ അനുവദിച്ചില്ല എന്നതാണ് യാഥാർഥ്യം ….
എങ്കിലും എനിക്ക് അറിയണം..
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb