അദ്ദേഹം ചെറുപുഞ്ചിരിയോടെ കസേരയിൽ നിന്നെണീറ്റു കൊണ്ട് പറഞ്ഞു .
“മോള് വാ നമ്മുക്ക് ആ കറി ഒന്ന് മാറ്റിയുണ്ടാക്കാം..
“ശരി പപ്പായി …
മീര പെട്ടന്നു മറുപടി നൽകിയെങ്കിലും
പിന്നീടാണ് പപ്പായി നന്നായിട്ടുണ്ട് എന്ന് പറഞ്ഞ തന്റെ കറി മാറ്റിയുണ്ടാക്കാം എന്നാണു പറഞ്ഞത് എന്ന ബോധോദയം വന്നത് .
“ങേ… പപ്പായി………
പരിഭവിക്കാനായി പപ്പായിക്ക് നേരെ തിരിഞ്ഞെങ്കിലും പപ്പായി ഉള്ള ആരോഗ്യം കൊണ്ട് അടുക്കളയിലേക്ക് ഓടുന്നത് കണ്ടു മീര….
************ ************
“ഹെലോ ‘അമ്മ
സിനി ഉണ്ടോ ?..
“ഉണ്ടല്ലോ എന്താ മീരമോളെ ?…
“അവളോട് ഇന്ന് വീട്ടിലേക്ക് വരാൻ പറയോ ‘അമ്മ ?
“ഇന്നെന്താ മോളെ വിശേഷിച്ച് ?
“ഇന്ന്ശ്യാമേട്ടൻ വരുന്നുണ്ട്. അപ്പൊ സിനിയും കൂടി ഉണ്ടങ്കിൽ ഞങ്ങൾക്കൊക്കെ അതൊരു സന്തോഷമാവും …
“അത് വേണോ മോളെ ..
ശ്യാം വരുമ്പോ
നിങ്ങളൊക്കെ പോരെ ,
അപ്പോഴാണ് മറുതലയ്ക്കൽ സിനിയുടെ അടക്കി പിടിച്ച അമ്മയോടുള്ള ശാസന കേട്ടത്…
“ഈ അമ്മയുടെ ഒരു കാര്യം.. അവൾക്കിനി വിഷമിക്കാൻ ഇത് മതി, ‘അമ്മ ഫോൺ താ..
“മീരേ നീ ഉണ്ടാക്കിയ കറി മാത്രം മാറ്റി വെച്ചോളൂ.. ഞാനിതാ പുറപ്പെട്ടു ..
മറുപടി ഒരു മൂളലിൽ ഒതുക്കിയപ്പോൾ സ്നേഹത്തിന്റെ തെളിവായി ഹൃദയം ഉയർന്നു കൊട്ടിയ ആനന്ദാശ്രു ഉണ്ടായിരുന്നു മീരയുടെ കണ്ണുകളിൽ…
************** ***********
“പപ്പായിക്കും ശ്യാമേട്ടനും ഇതിന് മാത്രം എന്താ പറയാൻ ഉള്ളതെന്നാ ഞാൻ ആലോചിക്കുന്നത് ,
മീര കായൽ കരയിലെ പുൽത്തറയിൽ ഇരുന്ന് സംസാരിക്കുന്ന ശ്യാമിനെയും പപ്പയെയും നോക്കി
സിനിയോട് ചോദിച്ചു .
“അതിന് നിനക്കെന്തിനാ ഡീ കുശുമ്പ് .
അവർ അമ്മായച്ഛനും മരുമകനും സംസാരിക്കട്ടെ ..
സിനി മറുപടിയായി പറഞ്ഞു.
“കുശുമ്പ് അല്ല ഡാ..
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷമാണ് എനിക്ക് അവരെ ഒന്നിച്ചു കാണുമ്പോൾ.
പപ്പായിക്ക് എന്ത് സന്തോഷമാണെന്നോ ശ്യാമേട്ടൻ വന്നാൽ ..
“ഇതൊക്കെ എനിക്കും അറിയാലോ പോത്തെ.. നീ ഇനി സെന്റി അടിക്കാൻ നിൽക്കണ്ട .
സിനി മീരയുടെ കഴുത്തിലൂടെ കൈ ചുറ്റി കൊണ്ട് പറഞ്ഞു ….
********** ***********
ചായ…ചായേയ്..
എന്നുള്ള വിളി കേട്ടാണ്
ഓർമ്മകളിൽ നിന്ന് മീര കണ്ണ് തുറന്നത് ..
പുലർവെട്ടം ഉദിച്ചിരിക്കുന്നു.
വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്..
അതോടൊപ്പം മീര മനസ്സിലാക്കി താൻ വർഷങ്ങൾക്ക് ശേഷമിതാ വീണ്ടും കേരളത്തിൽ എത്തിയിരിക്കുന്നു ..
അപ്പോഴും പത്തുപതിനാല് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ ചായ വേണോ എന്ന് ചോദിച്ചു കൊണ്ട് മീരയ്ക്ക് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു ..
മീര ബാഗിൽ നിന്ന് പൈസ എടുക്കുന്നതിനിടയിൽ ചായ വേണമെന്ന് പറഞ്ഞു ..
ചൂടുള്ള ചായ കൈകളിലേക്ക് വാങ്ങുമ്പോൾ മീര ആ പയ്യനോട് ചോദിച്ചു .
ഇതേതാ സ്റ്റേഷൻ ?..
ഇത് കോട്ടയവാ…
മീര കയ്യിലിരുന്ന ചായ ചൂടോടെ ചുണ്ടോട് അടുപ്പിക്കുമ്പോൾ സ്വയം മന്ത്രിച്ചു …
ഇനി കുറച്ചു മണിക്കൂറുകൾ മാത്രം എന്റെ പ്രതികാരത്തിന്റെ തുടക്കത്തിന്;
“നിങ്ങൾ എനിക്ക് ഉണ്ടാക്കിയ നഷ്ട്ടം ഒരിക്കലും എനിക്ക് തിരിച്ചു നൽകാൻ ആവാത്തതാണ് .
എന്റെ പപ്പായി,
എന്റെ സിനി.. എല്ലാരെയും
നിങ്ങൾ രണ്ടുപേരും എന്നിൽ നിന്ന് വേരോടെ പിഴുതെടുത്തു ..
എന്നാലും എനിക്ക് ഉറപ്പുണ്ട്
എന്തൊക്കെ പറഞ്ഞാലും
സിനിയുടെ ഉള്ളിൽ ഈ മീര എന്നും ഉണ്ടാവും..
കാരണം ആണിനെ പോലെ സ്നേഹം നടിച്ചവരല്ല ഞങ്ങൾ
ഏതൊരു നോവിലും സന്തോഷത്തിലും കൂടെ നിന്നവരാണ് ഞങ്ങൾ…
നിഷ്‌ക്കളങ്കനായ എന്റെ പപ്പായിയെ നിങ്ങൾ എങ്ങനെ …
അറിയണം എനിക്ക് എല്ലാം…
മീര ചത്തിട്ടില്ല എന്നറിയിക്കാൻ, നിന്റെയൊക്കെ നഷ്ട്ടവും നോവും കാണണം എനിക്ക്….
ഈ കനൽ അണയില്ല
ശ്യാം.. അബീ….
നിങ്ങൾ എല്ലാം കഴിഞ്ഞെന്ന് ആശ്വസിക്കുമ്പോൾ മീര വരുന്നു
വീണ്ടുമൊരു തുടക്കത്തിനായി …..
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb