അവളും ഞാനും? [സാജിന] 1601

അവിടെ കൈ വീശി കാണിച്ചു ശ്യാമും സിനിയും ഉണ്ടായിരുന്നു…

മീരയും കൈ വീശി കാണിച്ചു..

അടുത്തിരിക്കുന്ന ആളെ ഒന്ന് നോക്കിയ ശേഷം മീര ആകാശത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു…

പപ്പായി… പത്രമോഫിസിൽ ഞാൻ കുത്തേറ്റ് വീണപ്പോഴും,
ഹോസ്പ്പിറ്റലിൽ ബോധമില്ലാതെ കിടന്നപ്പോഴും,
സിനിയെ കാണാൻ ഞാൻ ജയിലിൽ പോയപ്പോൾ അവിടെയുള്ള സൂപ്രണ്ടിനോട് പറഞ്ഞു എനിക്കവളെ ഒറ്റയ്ക്കൊരു റൂമിലേക്ക് കൊണ്ടുവന്നു തരാനും, ( അത് കൊണ്ട് അന്നെനിക്ക് എന്റെ ആ കുഞ്ഞു പ്രതികാരം അവിടെവെച്ചു തീർക്കാൻ കഴിഞ്ഞു..)
പിന്നെ ശിവാനിയുടെ അടുക്കള മുറ്റത്തൂടെ ആ രാത്രിയിൽ ഇറങ്ങുമ്പോ വെളിച്ചം വീശി മുന്നിൽ നടക്കാനും എല്ലാം ഉണ്ടായിരുന്നു ദാ ഈ ഇരിക്കുന്ന സാറ്…

” മൗനവ്രതമാണോ മേഡം..
ഒന്നുമില്ലങ്കിലും ഒരു പുഞ്ചിരി എങ്കിലും തന്നുടെ ഈ പഴയ വില്ലന്… ??

മീര ദേഷ്യത്തോടെ അടുത്തിരിക്കുന്ന അബിയുടെ മുഖത്തേക്ക് നോക്കി..

” ഹൊ.. ന്റെ ഈശോയെ..
ഈ നോട്ടമാണ് അന്ന് എന്നെയൊരു വില്ലനായ കാമുകനാക്കിയത്.. ദേ ഇപ്പോഴും ആ നോട്ടം തന്നെ..

” ഉവ്വ്.. എന്തിനാ ഇയാൾക്ക് പുഞ്ചിരി.. ഞാൻ സിനിയെ കണ്ടു വരുമ്പോഴേക്കും ഇയാള് ശ്യമേട്ടനെ അറിയിച്ചില്ലെ ഞാൻ അവിടെ ഇല്ലെന്ന്… ദുഷ്ടൻ..

” നിന്നെ കാണാഞ്ഞപ്പോൾ ഞാൻ ആദ്യമൊന്ന് ടെൻഷൻ ആയി.. ശ്യാം വന്നപ്പോഴാ നീ അവിടെ പോയി കാണുമോ എന്ന് സംശയിച്ചത്.
അപ്പൊ പിന്നെ വിളിക്കേണ്ട ആളെ ശ്യാം അറിയാതെ വിളിച്ച്‌, നിനക്ക് സിനിയെ ഒറ്റയ്ക്ക് കാണാൻ ഞാൻ തന്നെ അവസരം ഉണ്ടാക്കിയതല്ലേ..

” എന്നിട്ട് ശ്യാമേട്ടൻ എന്നെ വഴക്ക് പറഞ്ഞപ്പോ ഒരു ഊള പുഞ്ചിരിയും ഫിറ്റ് ചെയ്ത് ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിന്നതോ..

അതുകേട്ടതും അബി പൊട്ടി ചിരിച്ചു…

ആ ചിരിയിൽ നിന്നും പുഞ്ചിരി വിടർത്തി മീര മൗനമായി പപ്പായിയോടും മമ്മയോടും പറഞ്ഞു.

” ഇതാണ് എന്റെ ജീവിതയാത്രയുടെ തുടക്കം.. അറിയാതെ പോയ സ്നേഹത്തിന്റെ വില ഇന്നെനിക്ക് അറിയാം.. നമ്മെ സ്നേഹിക്കുന്നവരെയാണ് നമ്മുക്ക് നല്ലതെന്ന് ഞാൻ മനസ്സിലാക്കുന്നു ..

എന്നെയും എന്റെ അബിയെയും നിങ്ങൾ രണ്ടുപേരും അനുഗ്രഹിക്കണം.. നിങ്ങളുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് വേണം..

കൈ കോർത്ത് അബിയുടെ ചുമലിൽ മീര തല ചായ്ക്കുമ്പോൾ
ഊട്ടിയിലെ വസന്തകാലം അവരെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്നുണ്ടായിരുന്നു…..

( തെറ്റിധാരണ കൊണ്ടും അല്ലാതെയും ഉണ്ടാവുന്ന പ്രതികാരം അത് ഒന്നും നേടി തരില്ല.. നഷ്ട്ടം മാത്രേ ഉണ്ടാവൂ…
നമ്മുടെ ഹൃദയത്തിന്റെ നന്മയുടെ നഷ്ട്ടം നമ്മൾ തന്നെ ഉണ്ടാക്കരുത്..
ക്ഷമിക്കുക സ്നേഹിക്കുക ഇല്ലെങ്കിൽ ഒഴിഞ്ഞുമാറി പോവുക..
മരണം എന്നത് ഒരു നിമിഷത്തിന്റെ വിത്യസം പോലുമില്ലാതെ നമ്മോട് കൂടെയുണ്ട്..

വായിച്ചു സപ്പോർട്ട് നൽകിയ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി

ശുഭം ?

സ്നേഹപൂർവ്വം

സാജിന??☺☺

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.