അവളും ഞാനും? [സാജിന] 1601

വീട്ടിൽ മൂത്ത ആൾക്ക് അപ്പാപ്പൻ വിവാഹം ഉറപ്പിച്ചപ്പോഴാണ് ചാച്ചൻ, അതായത് നീ ഇത് വരെ പറഞ്ഞ നിന്റെ ജന്മത്തിന് ഉത്തരവാദിയായ ആ മനുഷ്യൻ സ്നേഹിച്ച പെണ്ണായ നിന്റെ മമ്മിയെയും കൊണ്ട് ഒളിച്ചോടിയത്..

അതോടെ നാട്ടിലെ പ്രമാണിയായിരുന്ന അപ്പാപ്പൻ ചാച്ചനെ എന്നന്നേക്കുമായി ഉപേക്ഷിച്ചു..
മൂത്ത മകന് പറഞ്ഞു വെച്ച പെണ്ണിനെ ഇളയ മകനെ കൊണ്ട് കെട്ടിച്ചു…

ഒന്നൊന്നര വർഷം കഴിഞ്ഞപ്പോഴാണ് ഒരിക്കൽ പപ്പായിയെ തേടി ഒളിച്ചോടിയ ജേഷ്ട്ടൻ വന്നത് ..

അന്ന് പപ്പായിയോട് കരഞ്ഞു പറഞ്ഞുവത്രെ ,
സ്നേഹിച്ചു കൊതി തീരാത്ത പെണ്ണിനേയും അവളുടെ വയറ്റിൽ പൂർണ്ണ വളർച്ച എത്തിയ തന്റെ ജീവനെയും
അവളുടെ വീട്ടുമുന്നിൽ ആരും കാണാതെ ഒരു കള്ളനെ പോലെ ഉപേക്ഷിച്ച്‌ ഒരു മാപ്പും പറഞ്ഞു തിരിഞ്ഞു നടന്നതിനെ കുറിച്ച്…

ശിവാനിക്ക് മീരയുടെ വാക്കുകൾ കേട്ട് തന്റെ മനസ്സും കാലും ഇടറുന്ന പോലെ തോന്നി.. ഒരു ആശ്രയമെന്നോണം അവിടെയുള്ള കസേരയിൽ ശിവാനി പിടുത്തമിട്ടു…

കണ്ണീരിന്റെ നനവോടെ മീര തുടർന്നു…

“എയ്ഡ്സ് ബാധിച്ചു മരണം വാതിൽക്കൽ എത്തിയ തനിക്ക് ഇനി ജീവിതത്തിലേക്ക് മടക്കമില്ലെന്നും ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞെന്നും ഡോക്ക്റ്റർ പറഞ്ഞപ്പോൾ..

എയ്ഡ്സ് രോഗിയായി മരിച്ചാൽ തന്റെ പാവം ഭാര്യയേയും കുഞ്ഞിനേയും ഈ ലോകം വെറുപ്പോടെ കാണുമെന്ന് ഭയന്നാണ്
അവരെ അന്നവിടെ ഉപേക്ഷിച്ചത്. പ്രണയം രഹസ്യമായിരുന്നത് കൊണ്ട് ആ നാട്ടിൽ ആരും ചാച്ചനെ അറിയില്ലായിരുന്നു.

നിങ്ങളെ ഉപേക്ഷിച്ചത്, നിങ്ങളെ ലോകത്തിന്റെ വെറുപ്പിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയായിരുന്നു..

പപ്പായി, അപ്പാപ്പൻ അറിയാതെ ചാച്ചനെ മറ്റൊരു ഹോസ്പ്പിറ്റലിൽ കൊണ്ട് പോയി.
എന്നാൽ അവിടുത്തെ റിസൾട്ട് കിട്ടും മുമ്പേ ചാച്ചൻ പെട്രോൾ ഒഴിച്ചു കത്തിച്ചു സ്വയം മരണം വരിച്ചു…

മികച്ച ചികിത്സയ്ക്ക് കാത്തു നിൽക്കാതെ,
തന്റെ ഭാര്യയുടെ പേരും നാടും പോലും പറയാതെ ചാച്ചൻ പോയപ്പോൾ

റിസൾട്ട് നെഗറ്റിവ് ആണെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ എന്റെ പപ്പായിയെ അന്ന് അശ്വസിപ്പിച്ചതും നിങ്ങളെ കണ്ടെത്താൻ ശ്രമിക്കാൻ പറഞ്ഞതും എന്റെ മമ്മയാണ് ..

എന്നാൽ ഒരു തുമ്പും കിട്ടാതെ പപ്പായി നിരാശനായി..

ഒരിക്കൽ കുടുംബസമേതമുള്ള ഒരു തീർത്ഥാടന യാത്രയിൽ ഉണ്ടായ ആക്സിഡന്റിൽ പെട്ട് മമ്മയും അപ്പാപ്പനും വല്യമ്മച്ചിയും ദൈവ സന്നിധിയിലേക്ക് യാത്രയായി.. ഞാനും പപ്പായിയും നിസാര പരിക്കുകളുമായി രക്ഷപ്പെട്ടു..

മീര പറഞ്ഞു തീർന്നതും ഒരലർച്ചയായിരുന്നു ശിവാനി…..

അതോടെ ശിവാനി ബോധം കേട്ട് വീണു..

മീര അവളുടെ മുഖത്തു വെള്ളം കുടഞ്ഞു…

” നീ…നീ എന്നെ കൊല്ലാൻ വന്നതല്ലേ മീരാ.. എന്നെ കൊന്നിട്ട് പോയിക്കോ…

“ഇല്ല ശിവാ…
എന്റെ പപ്പായിയെ കൊന്നവളെ എനിക്ക് കൊന്നാൽ തീരാത്ത പക ഉണ്ടായിരുന്നു..
എന്നാൽ ഇപ്പൊ എന്റെ പപ്പായി തേടികണ്ടെത്തി, പപ്പായിയുടെ മൂത്ത മകളായി വളർത്താൻ ആഗ്രഹിച്ച എന്റെ കൂടപ്പിറപ്പിനെ എനിക്ക് നോവിക്കാൻ ആവില്ല….

” എങ്ങനെ പറ്റുന്നു മീരാ നിനക്ക് ഇങ്ങനെ സംസാരിക്കാൻ…
എന്റെ കണ്ണിൽ ചോരയില്ലത്ത ക്രൂരതയ്ക്ക്…

” എനിക്ക് അതിന് ആവും ശിവാ..
ഇല്ലങ്കിൽ ഞാൻ എന്റെ പപ്പായിയുടെ മോൾ അല്ലാതാവും..

” നിനക്ക് ആരും ഇല്ലാതാക്കിയില്ലെ ഞാൻ..
എല്ലാം നിനക്ക് നഷ്ട്ടമാക്കിയില്ലെ ഞാൻ..

” ഇല്ല ശിവാ.. ഇപ്പൊ ഞാൻ തനിച്ചല്ല.. എനിക്ക് ഇപ്പൊ നീയുണ്ട് എന്റെ രക്തം.. എന്റെ കൂടപ്പിറപ്പ്…

” വേണ്ടാ നീ എന്നോട് സിമ്പതി കാണിക്കുന്നു വേണ്ട ….

മീര അതിന് മറുപടി പറയാൻ ഒരുങ്ങുമ്പോഴാണ് മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദ്ദം കേട്ടത്..

വെപ്രാളപ്പെട്ട് കൊണ്ട് ശിവാനി എഴുന്നേറ്റ് മീരയുടെ കൈയും വലിച്ചു അടുക്കള ഭാഗത്തേക്ക് ഓടി..

“ഇതിലെ പോ മീര..
എന്റെ മമ്മിയാണ് വന്നിട്ടുള്ളത്.. അമേരിക്കയിൽ നിന്നുള്ള വരവാണ്..
എന്നെ അങ്ങോട്ട് കൊണ്ട് പോകാൻ ..
മമ്മി അറിയരുത് നീ ആരാണെന്ന്.. പോ…

” ഞാൻ ഒന്ന് കണ്ടോട്ടെ ശിവാ ഇളയമ്മയെ..

” വേണ്ട
ഈ പാതിരാത്രിയിൽ നീ ഇവിടെ എന്തിനാ വന്നതെന്ന് ചോദിച്ചാൽ.. വേണ്ട പോ മീരാ..

അവളുടെ നിർബന്ധത്തിന് വഴങ്ങി അടുക്കള വാതിലിൽ കൂടി ഞാൻ ഇറങ്ങി നടന്നു…

നാളെ പകൽ വരണം..
അവരെ ഒന്നിച്ചു കാണണം…

എന്നാൽ പിറ്റേന്ന് കേട്ട വാർത്ത അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തെന്നതായിരുന്നു..

അമ്മയെ കത്തിച്ച ശേഷം
അവളും സ്വയം..
ആർക്കും ഉത്തരമില്ല ചോദ്യങ്ങൾ അവരുടെ മരണത്തിൽ ബാക്കിയായി..

മനോനില തെറ്റി കൊണ്ടിരുന്ന ശിവാനി ആ മരണത്തിന് ഒരു ഉത്തരമായി മനസ്സിൽ നിലകൊണ്ടു…

************** ***********

” ഹേയ് മേഡം കുറച്ചു നീങ്ങി ഇരിക്കാമോ ..
എന്ന ചോദ്യം മീരയെ ഓർമ്മകളിൽ നിന്നും ഉണർത്തി..

ട്രെയിൻ സ്റ്റേഷനിൽ നിന്ന് പതിയെ ഓടി തുടങ്ങിയിരുന്നു…

അവൾ ജനലരികിലേക്ക് അരികിലേക്ക് ചെറുപുഞ്ചിരിയോടെ ചേർന്ന് ഇരുന്നു .

മീരയുടെ അടുത്തിരുന്ന ആൾ പുറത്തേക്ക് കൈ വീശി കാണിക്കുമ്പോ മീരയും പുറത്തേക്ക് നോക്കി ..

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.