അതാണ് മീരയുടെ ഭയവും.
എന്നാൽ തന്നെ എല്ലാ വിഷമത്തിൽ നിന്നും രക്ഷിക്കുന്ന മീരയെ
അബിയിൽ നിന്ന് പലപ്പോഴും രക്ഷിക്കുന്നത് സിനിയാണ്..
അത് കാരണം
സിനി എന്നാൽ അബിയുടെ ആജന്മ ശത്രു ആണെന്ന് ആ കോളേജ് മുഴുവൻ രഹസ്യമായ പരസ്യമാണ്…
“സിനി….
“വന്നോ…
ഞാൻ കരുതി പപ്പായിയുടെ വാത്സല്യത്തിൽ എന്നെ മറന്നു കാണുമോ എന്ന് ,
സിനി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
“എന്റെ പപ്പായിയും നീയും എനിക്ക് എന്താ വ്യത്യാസം ഡാ..
രണ്ടുപേരും എന്റെ ഹൃദയത്തിന്റെ രണ്ടു ഭാഗങ്ങളിൽ ഇരിക്കുകയല്ലെ..
“അച്ചോടാ ഞാനൊന്ന് ചുമ്മ പറഞ്ഞതല്ലെ..
“അല്ല എവിടെ കണ്ടില്ലല്ലോ നമ്മുടെ ശിവാനിയെ,
“ആവോ ചിലപ്പോ ക്ലാസ്സിൽ കയറിക്കാണും ഞാനും കണ്ടില്ല.
സിനി മറുപടി നൽകി.
“മ്മ്മ്..
സിനി ഞാനിപ്പോ വരാം ട്ടോ
“ന്തേയ് ?..
അതും ചോദിച്ചു കൊണ്ട് സിനി മീര നോക്കുന്ന ഭാഗത്തേക്ക് നോക്കി..
“ഹ്മ്മ് .. ശരി വേഗം വന്നേക്കണം ട്ടോ.
ഒരു പുഞ്ചിരിയോടെ സിനി മുന്നോട്ട് നടന്നു.
സിനി അങ്ങനെയാണ് ആരുടെ കാര്യത്തിലും ഇടപെടില്ല. മീരയോട് മാത്രമാണ് സിനി ഒന്ന് വാ തുറന്ന് ശരിക്ക് സംസാരിക്കുന്നത്…
അബിയുടെ കയ്യിൽ നിന്ന് മീരയെ രക്ഷിക്കുമ്പോഴും
ഭയം കൊണ്ട് സിനിയുടെ കൈ വിറയ്ക്കാറുണ്ടെന്ന് ആ കൈ ചേർത്ത് പിടിക്കുന്ന മീരയ്‌ക്കെ അറിയൂ…,
മീര അവളുടെ നല്ല പാതിയവാൻ പോവുന്ന ശ്യാമിന്റെ അരികിലേക്ക് നടന്നു.
ശ്യാം കോളേജിലെ നമ്പർ വൺ പഠിപ്പിസ്റ്റും
നല്ലൊരു ഗായകനുമാണ്.
അബിയെന്ന റൗഡി സ്നേഹിക്കുന്ന മീരയെ ഒന്ന് നോക്കാൻ പോലും ഭയന്ന ബോയിസിൽ നിന്നും
മുന്നോട്ട് വന്നു ഇഷ്ട്ടം പറയാൻ ധൈര്യം കാണിച്ചത് ശ്യാമാണ്.
പഠിപ്പിസ്റ്റ് അയത്കൊണ്ട്
ശ്യാമിനെ തൊട്ടാൽ ഈ കോളേജിൽ നിന്ന് താൻ പുറത്താവും എന്നത് കൊണ്ട് അബിയുടെ പക പലപ്പോഴും ശ്യാമിന്റെ മുന്നിൽ വെറും ഭീഷണിയിൽ ഒതുങ്ങി….,
“എന്താ ശ്യാമേട്ടാ…
ഇങ്ങനെ പെൺ പിള്ളേരെ വായിനോക്കി ഇരിക്കുന്നത് ? ഇത് അത്ര നല്ല സ്വഭാവം അല്ല …,
“അയ്യോ നമ്മളെയൊക്കെ ആര് നോക്കാൻ
ഒരുത്തിയോട് ഇഷ്ട്ടം പറഞ്ഞിട്ട് അവൾക്ക് പോലും എന്നെ വേണ്ട …,
ശ്യാം ഒരു നിശ്വാസത്തോടെ ദൂരെ നോക്കി പറഞ്ഞു..
“ആണോ പാവം ..
എങ്കിൽ പിന്നെ അവളോട് പോയി പണി നോക്കാൻ പറ..
ശ്യാമേട്ടന് പറ്റിയ ഒരാളെ ഞാൻ കണ്ടെത്തി തരാം ;
മീര ഗൗരവം നടിച്ചു പറഞ്ഞു.
“എനിക്ക് ഞാൻ കണ്ടെത്തിയ ഈ ഇരുകാലി പുലികുട്ടിയെ മതിട്ടോ . ..
“ശ്യാമേട്ടാ ഈ പുലിയൊക്കെ പ്രേമിക്കാനെ കൊള്ളു..
കല്യാണം കഴിഞ്ഞാൽ പിന്നെ പുലി പ്രശ്നമാണ്..
“ഞാനത് സഹിച്ചു ട്ടോ
താൻ തന്റെ പപ്പായിയോട് പറഞ്ഞോ ഞാൻ ഈ ആഴ്ച്ച വീട്ടിലേക്ക് വരുമെന്ന്…..
“പറഞ്ഞിട്ടുണ്ട്. പപ്പായിയും കാത്തിരിക്കുകയാണ്..
ഭാവി മരുമകനെ കാണാൻ.
“ഇതേ അവസ്ഥയാണ് വീട്ടിൽ അമ്മയ്ക്കും,
മീരമോളെ ഒന്ന് അടുത്ത് കിട്ടാൻ..
“ശ്യാമേട്ടൻ കണ്ടോ നമ്മൾ ഒരു വീട്ടിലേക്ക് മാറി താമസിക്കും കല്യാണം കഴിഞ്ഞാൽ..
“അതെന്തിനാ ?…
അതിന് ഞാൻ സമ്മതിക്കില്ല…
” നിക്ക് ഞാൻ മുഴുവൻ പറയട്ടെ
നമ്മുടെ കല്യാണം കഴിഞ്ഞാലും നമ്മുടെ പപ്പായും അമ്മയും ഒറ്റയ്ക്ക് ആവരുത് ,
നമ്മൾ ഉള്ള വീട്ടിൽ തന്നെ അവരും ഉണ്ടാവണം ….
നമ്മുടെ ജീവിതം കണ്ടവർ എന്നും സന്തോഷിക്കണം.
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb