അവളും ഞാനും? [സാജിന] 1601

ആ ഓട്ടം എന്റെ ലക്ഷ്യങ്ങളെയെല്ലാം തകർക്കാനുള്ളതായിരുന്നു.. സമ്മതിച്ചില്ല ഞാൻ..

അയാളെ പിടികൂടി, എന്റെ ദേഷ്യം അടങ്ങുന്നതുവരെ അയാളുടെ മുഖത്ത് ഞാൻ മാറി മാറി അടിച്ചു ..

ഒന്നും കേൾക്കാൻ ശക്തിയില്ലാതെ മീര തന്റെ കാത് പൊത്തി..

പിന്നെയും ശിവാനി പറഞ്ഞു കൊണ്ടിരുന്നു.. എനിക്കറിയാവുന്ന പിന്നീട് നടന്ന ഓരോ കാര്യങ്ങളും..

“നിനക്ക് അറിയോ മീരാ..
എന്റെ മമ്മിയെ ചതിച്ച അയാൾ ചത്തെന്ന് അറിഞ്ഞപ്പോ നിന്നെയും കൊന്നേക്കാൻ ഞാനാ ഇയോബിനോട് പറഞ്ഞതാണ്.. പക്ഷെ അവൻ എന്റെ എല്ലാ പ്ലാനും ഇല്ലാതാക്കി ..

അതെ.. അവൻ നിന്നെയും കൊണ്ട് നാട് വിടാൻ തീരുമാനിച്ചു..
അതിനായി നിന്നെ മറ്റൊരു വണ്ടിയിൽ കയറ്റി….

ആ വണ്ടി ആക്സിടന്റായി നീ രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോൾ ഞാനൊരു ഭ്രാന്തിയായി മാറി..

എന്റെ അവസാന ആനന്ദമായ നീ കൈക്കുള്ളിൽ നിന്ന് പറന്നു രക്ഷപ്പെട്ടത് എനിക്ക് സഹിക്കാവുന്നതിലും കൂടുതൽ ആയിരുന്നു…

ഇയോബിലും നിന്റെ രക്ഷപ്പെടൽ ഭയം ഉണ്ടാക്കി..
കാരണം നീ ഇയോബിനെയും എന്നെയും കണ്ടില്ലെങ്കിലും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന അവന്റെ തെമ്മാടികളായ കൂട്ടാളികളെ നീ കണ്ടിരുന്നല്ലോ..

നീ തിരികെയെത്തി അവരെ കാണിച്ചു കൊടുത്താൽ ഇയോബ് കുടുങ്ങും.. അതിലൂടെ ഞാനും..

അതുകൊണ്ടാണ് നീ ആത്മഹത്യ ചെയ്തതാണെന്ന് ലോകത്തിന് മുന്നിൽ ഞാൻ വരുത്തി തീർത്തത്..
നീ വരുന്നത് പ്രതികാരവും കൊണ്ടായിരിക്കും ..
ഒരു നിയമത്തിനും വിട്ട് കൊടുക്കാതെ
നീ രഹസ്യമായി തന്നെ നിന്റെ തെറ്റിധാരണ പോലെ അബിയെയും ശ്യാമിനെയും ഇല്ലാതാക്കും എന്നും ഞാൻ കരുതി ..

കാരണം
പോലീസിൽ അറിയിക്കണമായിരുന്നെങ്കിൽ നിനക്കത് ആ കാർ ആക്സിഡന്റിൽ നിന്നും രക്ഷപെട്ടപ്പോഴേ ആവാമായിരുന്നല്ലൊ..

എന്നാൽ നീ അഗസ്റ്റിച്ചായനോട്,
നിന്റെ ആത്മഹത്യയും പപ്പായിയുടെ കൊലപാതകവും വാർത്തയായ സായാഹന പത്രം അന്വേഷിച്ചു ഇറങ്ങിയപ്പോൾ
എനിക്ക് തോന്നി.. നിന്റെ മുന്നിലേക്ക് സിനിയെ തന്നെ ഇട്ടു തരാം എന്ന്..

അങ്ങനെ നിന്റെ കൈ പടയിൽ ഞാനൊരു കത്ത് സിനിക്ക് എഴുതി.. നീ മരിക്കാൻ കാത്തു നിന്ന പോലെ ശ്യാമും ആയുള്ള അവളുടെ കൂടി ചേരൽ.

നീ ജീവനോടെയുണ്ടെന്ന് ശ്യാം അറിയുന്ന നിമിഷം സിനിയുമായുള്ള ബന്ധം തകരുമെന്ന് അവൾക്കറിയാം..
അതിനെ എത്രത്തോളം സിനി ഭയക്കുന്നുണ്ടെന്ന് എനിക്കും..

പത്രമോഫിസിൽ എന്തായാലും സിനി എത്തും.. എന്നാൽ രണ്ടു പേർക്കും പരസ്പരം കൊല്ലാനാവില്ല എന്നറിയാവുന്നതു കൊണ്ടാണ് ഞാൻ ഇയോബിനെ അങ്ങോട്ട് അയച്ചത്..

എന്നാൽ പണവുമായി അവിടെ എത്തിയ ഞാൻ അഗ്‌സ്റ്റിച്ചായൻ എന്ന മനുഷ്യൻ അവിടെയുള്ളത് തീരെ ശ്രദ്ധിച്ചില്ല..

ചോരയിൽ കുളിച്ചു കിടക്കുന്ന നീ മാത്രമായിരുന്നു വിജയലഹരിയിൽ വിടർന്ന എന്റെ കണ്ണുകളിൽ അപ്പോഴുണ്ടായിരുന്നത്..

ഇയോബിന് പണം കൊടുക്കുമ്പോഴാണ്
അഗസ്റ്റിൻ എന്ന അവന്റെ സ്വന്തം ചാച്ചൻ അവനെ കുത്തുന്നത് ഞാൻ കണ്ടത്..
അയാളെ അവിടെ കണ്ട ഞാൻ പിന്നെ അവനെ രക്ഷിക്കാൻ നിന്നില്ല..
പണവും എടുത്ത് ഞാൻ ഓടി…

” ശിവാനീ.. ഇതിനാണോ നീ എന്നെ ഇത്രത്തോളം വെറുത്തത്..
അതും ഞാൻ പോലും അറിയാത്ത കാര്യങ്ങൾക്ക്..

” മിണ്ടരുത് നീ .. നിന്നെ പോലെ എന്ത് അറിയാമായിരുന്നു എനിക്ക്.. ??

എന്റെ കുട്ടിക്കാലത്തു ഞാൻ അനുഭവിച്ച മാനസിക പീഡനങ്ങൾക്കും ശാരീരിക വേദനകൾക്കും ഒന്നും ഒന്നും അറിയില്ലായിരുന്നു…

എന്റെ മമ്മിയെ ചതിച്ചത് കൊണ്ടാണ് അയാൾക്ക് നിന്റെ മമ്മിയോടൊപ്പം ജീവിക്കാൻ യോഗമില്ലതെ ചത്തു പോയത്…

ആ വാക്കുകൾ മീരയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

ഓർമ്മയിൽ ഇല്ലാത്ത മമ്മക്ക് തന്റെ മനസ്സിൽ പപ്പായി വരച്ചുവെച്ച, സ്നേഹമുള്ള, പാവമായ ക്ഷമയുള്ള, രൂപമായിരുന്നു…
പപ്പായിയുടെ ജീവൻ ആയിരുന്നു മമ്മ…

” ചത്താലും അയാൾ ഗതി പിടിക്കില്ല.. അയാളെ ഇഞ്ചിഞ്ചായി കൊല്ലണം എന്നായിരുന്നു എനിക്ക്..
പക്ഷെ ഒറ്റയടിക്ക് കൊല്ലേണ്ടി വന്നു ആ ദുഷ്ടനെ…….

“മതി ശിവാനി..
മതിയാക്ക്….
ഇനി ഒരക്ഷരം മരിച്ചു പോയവരെ കുറിച്ച് പറയരുത്..
അവരെ ഹൃദയത്തിൽ ബഹുമാനിച്ചു സ്നേഹിക്കുന്ന എനിക്ക് ഇനിയും അത് താങ്ങാനാവില്ല….

” എന്റെ മമ്മിയെ വിട്ട് വേറെ കല്യാണം കഴിച്ചിട്ട് അതിൽ ഉണ്ടായ നിന്നെ മാത്രം ലാളിച്ചും
ജീവന് തുല്യം സ്നേഹിക്കുകയും ചെയ്ത അയാൾ എന്റെ മമ്മിയെ ഉപേക്ഷിച്ചു.. അപ്പോൾ നിന്റെ പപ്പായിയെക്കാൾ വലിയ തെറ്റുകാരൻ ആരാ.. ” ശിവാനി കലിപൂണ്ടുകൊണ്ടു ചോദിച്ചു..

” ദൈവം….

മീരയുടെ മറുപടി കേട്ട് ശിവാനി ഒരു നിമിഷം അമ്പരന്നെങ്കിലും പിന്നീട് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു…

” ഓ നിനക്ക് അയാൾ എന്ത് ചെകുത്താൻ സേവ ചെയ്താലും ,
ദൈവം ആണല്ലോ കുറ്റക്കാരൻ…

” ഇല്ല ശിവാ…
എന്റെ പപ്പായി നിന്നോടോ നിന്റെ മമ്മിയോടോ ഒരു തെറ്റും ചെയ്തിട്ടില്ല ..
അത് പറയുമ്പോൾ മീരയുടെ ശബ്ദ്ദം ഉറച്ചതായിരുന്നു…

” പിന്നെ ആരാ മീരാ തെറ്റ് ചെയ്തത് ഞാനോ…
ഉപേക്ഷിച്ചു പോയ പിതൃത്വവും എന്നെ ഒരുപാട് നോവിച്ചു ..

ഇപ്പൊ മമ്മി പറയുന്നു എനിക്ക് വേണ്ടി ഒരു സെക്കന്റ് ഡാഡിയെ മമ്മി അമേരിക്കയിൽ സ്വന്തമാക്കിയെന്ന്…

മമ്മി എല്ലാം മറന്നു പുതിയ ജീവിതം നേടി.
എനിക്ക് പണം മാത്രം മതിയെന്ന് മമ്മി തിരിച്ചറിഞ്ഞിരിക്കുന്നു..

പൊട്ടി ചിരിച്ചു കൊണ്ട് ശിവാനി തുടർന്നു..

ആദ്യം ഉണ്ടാക്കിയ തന്ത വേറെ പെണ്ണിനെ കെട്ടി..
ഇപ്പൊ എല്ലാം മറന്നു മമ്മി വേറെ പുരുഷനെയും.

മരണമില്ലാത്ത ഓർമ്മകളും നോവുകളും മാത്രം ശിവാനിക്ക്..

പത്രമോഫിസിൽ നിന്ന് ഇവിടെ എത്തിയ എന്നെ വരവേറ്റത് മമ്മിയുടെ കാൾ ആണ്.. കൂടെ ഈ വാർത്തയും..

എന്നോടും മമ്മിയോടും ചെയ്ത തെറ്റിന് കണക്ക് ചോദിച്ചു വിജയിച്ചു വന്ന എനിക്ക് ആ വാർത്ത ഓർക്കാപ്പുറത്തു കിട്ടിയ ഒരു അടി ആയിരുന്നു..

മറക്കാൻ എല്ലാവർക്കും കഴിഞ്ഞു.. എനിക്കോ ?…
അതെന്താ മീരാ എനിക്ക് കഴിയാത്തത് ..
എനിക്ക് എന്താ …

” നിനക്ക് കഴിയും ശിവാനി..
മറക്കാൻ കഴിഞ്ഞില്ലെങ്കിലും നിനക്ക് വെറുക്കാതിരിക്കാൻ കഴിയും…

ശിവാനി മീരയെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു..

” നീ ഇത് വരെ ശപിച്ചും വെറുത്തും കൊന്നും കൊലവിളിച്ച എന്റെ പാവം പപ്പായി നിന്റെ ഇളയച്ചനാണ് ശിവാ..
അല്ലാതെ നീ കരുതുംപോലെ നിന്റെ അച്ഛൻ അല്ല…

അത് പറഞ്ഞു തീരും മുമ്പേ മീര അത് വരെ അടക്കി വെച്ച സങ്കടത്താൽ വാക്കുകൾ കിട്ടാതെ വിങ്ങിപൊട്ടി…

” പപ്പായി പറഞ്ഞു കേട്ടിട്ടുണ്ട് ..
ഇരട്ടകളായിരുന്ന, പപ്പായിയെക്കാളും ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ജേഷ്ട്ടനെ കുറിച്ച്..
അല്ല അവരെന്ന കൂട്ടുക്കാരെ കുറിച്ച്.
പങ്കു വെക്കാത്ത ഒന്നും ഇല്ല അവർ കുട്ടിക്കാലം തൊട്ട്..

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.