അവളും ഞാനും? [സാജിന] 1601

നിക്ക്..ജീവിക്കാ..ൻ.
ആയാൽ. അവളെ…. നിക്ക്…വേണം…..

ശ്യാമേട്ടനെയും അബിയെയും കണ്ണടയും മുമ്പ് ഞാൻ അവ്യക്തമായി കണ്ടു..

************************

ഹോസ്പ്പിറ്റൽ വാസം കഴിഞ്ഞു ശ്യാമേട്ടൻ എന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.

സിനിക്ക് അവളെ കുറിച്ച് ഒന്നും അറിയില്ലെന്ന് അവൾ പൊലീസിന് കൊടുത്ത മൊഴിയിൽ നിന്ന് മനസ്സിലായി..

ടെൻഷനും കയ്യിന്റെ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നുപോയതുകൊണ്ടും സിനിയുടെ ബോധം മറഞ്ഞിരിക്കാം.. അതാണ് ഒന്നും അവൾ കാണാതെ പോയത്..

അവൾക്ക് മുമ്പ് കുത്തു കൊണ്ട എനിക്ക് ബോധം മറയാതിരുന്നത് ദൈവത്തിന്റെയും എന്റെ പപ്പായിയുടെയും അനുഗ്രഹം കൊണ്ടാണ്.

ശ്യാമേട്ടന്റെയും അബിയുടെയും കണ്ണിൽ ഞാനിതിപ്പോ രണ്ടാം തവണയാണ് പുറത്തേക്ക് പോകുന്നത്..

അല്ല.. ആരും അറിയാതെ മീര മുൻപും ഈ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്..

അവളെ കാണാൻ വേണ്ടി.

അതെ.. ഇത് അവളും ഞാനും തമ്മിലുള്ള പ്രതികാരമാണ്

അവളും ഞാനും മാത്രം !!!

അമ്പലനടയിൽ നിന്ന് മീര മനമുരുകി പ്രാർത്ഥിച്ചു..
അബിയും ശ്യാമും മീരയ്ക്കൊപ്പം തൊഴുതു നിന്നു.

തിരികെ ഇറങ്ങി വരുമ്പോൾ ശ്യാം മീരയോട് ചോദിച്ചു..

“മീരേ.. നീ ഒന്ന് കാര്യം പറയുന്നുണ്ടോ… വീട്ടിൽ നിന്ന് ഇറങ്ങിയതു തൊട്ട് ചോദിക്കുന്നുണ്ട് ഞങ്ങൾ നിന്നോട്, ഇന്നത്തെ ഈ സ്പെഷ്യൽ എന്താണെന്ന്.

” ശ്യാമേട്ടാ ഇത്ര വരെ എത്തിയില്ലെ.. ഇനി കുറച്ചു കൂടി..

ഡ്രൈവ് ചെയ്തത് മീരയാണ് …

കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് കാർ
സെന്റർ ജയിലിനകത്തേക്ക് പോവുന്ന മെയിൻ ഗെയ്റ്റ് കടന്നപ്പോൾ ശ്യാം അരിശം പൂണ്ടു.

” മീരേ നീ വണ്ടി തിരിക്കുന്നുണ്ടോ.. ഇതിന് വേണ്ടിയാണോ നീ ഞങ്ങളെയും കൊണ്ട് ഇതുവരെ വന്നത്……

“അതെ ശ്യാമേട്ടാ..
നമ്മുടെ കല്യാണം ഇന്നാണ്.. അത് അമ്പലത്തിൽ വെച്ചല്ല,
സിനിയുടെ മുന്നിൽ വെച്ചാവണം.. എങ്കിലേ എനിക്ക് ആ മുഹൂർത്തം ശരിക്ക് ആസ്വദിക്കാൻ പറ്റൂ.,
മീര പകയോടെ പറഞ്ഞു..

“വേണ്ട മീര.. എനിക്ക് ആ മുഖം പോലും കാണണ്ട.. അത്രയ്ക്ക് വെറുപ്പാണ് എനിക്ക് അവളോട്
നീ കാർ തിരിക്ക് മീരാ..

“ശ്യാമേട്ടൻ എന്നോട് പറഞ്ഞൊരു വാക്കുണ്ട്..
സിനി കാരണം ഒറ്റപ്പെട്ടു പോയ എന്നെ ഒരു പ്രായശ്ചിത്തം ആയെങ്കിലും താലി ചാർത്തുമെന്ന്..
അന്ന് ഞാൻ ശ്യാമേട്ടനോട് പറഞ്ഞു:
ഞാൻ പറയും നേരം, ഞാൻ പറയുന്നിടത്തുവെച്ച്‌ ശ്യാമേട്ടൻ എന്നെ താലികെട്ടണമെന്ന്..”

ഇതാണ് ഞാൻ പറയുന്ന സമയം.
ഇവിടെ വെച്ചാണ് താലികെട്ടേണ്ടത്.
ഇന്ന് സിനിയുടെ ശിക്ഷാ കാലാവധി കഴിഞ്ഞു അവൾ പുറത്തിറങ്ങുന്ന ദിവസമാണ്.. ഇന്ന് എന്റെ താലി ചാർത്തിന് ഈ ലോകത്ത് ആരെക്കാളും സാക്ഷിയാവാൻ അവൾക്കെ സാധിക്കു….

ശ്യാം ഒന്നും മിണ്ടാതെ കാറിൽ നിന്നറങ്ങി.
ഒപ്പം അബിയും..

മീര ഓർക്കുകയായിരുന്നു.. അന്ന് ഞാൻ കഴുത്തിൽ പേരിനൊരു താലിയും, നെറ്റിയിൽ വെറുതെ സിന്ധുരവും ചാർത്തി അവളുടെ മുന്നിൽ പോയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞതാണ്..

ഇന്ന് ആ താലി എന്നിൽ യാഥാർഥ്യമാകണം.. അവൾക്ക് മുന്നിൽ വെച്ച് ശ്യാമേട്ടൻ എന്നിൽ അത് ചാർത്തുമ്പോൾ……..

അപ്പോഴാണ് സെന്റർ ജയിലിന്റെ ഇരുമ്പ് വാതിൽ ശബ്ദ്ദത്തോടെ തുറന്നത്.

അതിൽ നിന്നും സിനി ഇറങ്ങി വന്നു.

പുറത്തേക്കിറങ്ങിയ സിനി ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാണ് കാറിൽ ചാരി നിൽക്കുന്ന മീരയെ കണ്ടത്..
തൊട്ടടുത്ത് മുഖം തിരിഞ്ഞു നിൽക്കുന്നത് ശ്യാം ആണെന്ന് സിനിക്ക് മനസിലായി..

മനസ്സിൽ ഒരു അഗ്നി വീണ്ടും ആളി കത്തിയ പോലെ തോന്നി സിനിക്ക്..
ഈ ശിക്ഷാ കാലാവധി തീരേണ്ടായിരുന്നു എന്ന് പ്രാർത്ഥിച്ചുപോയി അവൾ..

“സിനിയെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ ”
മീര പറഞ്ഞു..

“മീര പേടിക്കണ്ട.. ഇനി നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു നിഴലായി പോലും ഞാൻ വരില്ല ..
അതും പറഞ്ഞു മുന്നോട്ട് നടക്കാൻ തുടങ്ങിയ സിനിക്ക് മുന്നിലേക്ക് കയറി നിന്ന് മീര പറഞ്ഞു..

” നിഴലായി പോലും നീ വരരുത്.. പക്ഷെ അതിന് മുമ്പ് എന്റെയും ശ്യാമേട്ടന്റെയും താലികെട്ട് നിന്റെ മുന്നിൽ വെച്ച് നടക്കണമെന്നാണ് എന്റെ മനസ്സ് പറയുന്നത്..

അപ്പോഴാണ് സിനി മീരയുടെ കഴുത്തിലേക്ക് നോക്കിയത്.. ഇല്ല അന്ന് എന്നെ കാണാൻ വന്നപ്പോഴുള്ള താലിയും സിന്ധുരവും ഇന്ന് മീരയിൽ ഇല്ല…

എന്നാൽ ഇന്ന് മീര ഒരു കല്യാണപെണ്ണെന്ന പോലെ ഒരുങ്ങിയിരിക്കുന്നു.

മെറൂൺ കസവുള്ള സാരിയിൽ മുല്ലപ്പൂവും ചൂടി മീര അതി സുന്ദരിയായിട്ടുണ്ട്..

” ഈ മുഹുർത്തം നിനക്കായി ഞാൻ കാത്തുവെച്ചതാണ്.. ശ്യാമേട്ടൻ എന്നെ സ്വന്തമാക്കുന്നത് നീ നേരിൽ കാണണം..
ചതിച്ചു നേടുന്ന ഒന്നും ശാശ്വതമല്ലന്ന് നീ അറിയണം…

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.