ഇയോബിന്റെ അച്ചായനാണ് അഗസ്റ്റിച്ചയൻ എന്നും എന്റെ ഓരോ നീക്കങ്ങളും അച്ചായൻ ഇയോബിനെ അറിയിച്ചെന്നും എല്ലാം കേട്ടപ്പോൾ,
എന്റെ ഹൃദയം തകർന്നു പോയതാണ്..
സിനിയുടെ കടന്നു വരവോട് കൂടി അത്രയും ദിവസംകൊണ്ട് ഞാൻ ഉണ്ടാക്കി എടുത്ത എന്റെ മനോബലം ഊർന്നു പോയിരുന്നു..
എന്റെ സിനി…
തുടർന്നുള്ള ഇയോബിന്റെ വരവും
അഗസ്റ്റിച്ചായനാണ് അതിന് പിന്നിൽ എന്നുമുള്ള കാര്യങ്ങൾ കൂടി അറിഞ്ഞപ്പോൾ അതെന്നെ ആകെ ഉലച്ചു കളഞ്ഞിരുന്നു…
അഗസ്റ്റിച്ചായൻ ജയിലിൽ നിന്ന് പറഞ്ഞത് കേട്ടപ്പോ
മനസ്സിലാക്കുകയായിരുന്നു ഇയോബിനോട് അഗ്‌സ്റ്റിച്ചായൻ കാര്യങ്ങൾ പറയാനുണ്ടായ സാഹചര്യം….
ഇയോബ് അഗസ്റ്റിച്ചയാനോട് പറഞ്ഞ കാര്യം ഇങ്ങനെ ആയിരുന്നു..,,
” ചാച്ച .. മീരയെ വഞ്ചിച്ചത് സിനിയാണ്.. അതിന്റെ കുറെ തെളിവുകൾ എനിക്ക് കിട്ടിയിട്ടുണ്ട്..
“ഇല്ല മോനു ട്ടാ.. അവർ കൂടപ്പിറപ്പുകൾ പോലെയാണ്. സിനി മീരയെ ദ്രോഹിക്കുന്ന ഒന്നും ചെയ്യില്ല..
” ഞാൻ എന്തിനാ ചാച്ചാ നുണ പറയുന്നത്..
ഒന്നുമില്ലേലും ഞാനും ജോലി ചെയ്യുന്നത് ആ പത്രമോഫിൽ അല്ലെ.. സായാഹന പത്രത്തിൽ ഓരോ ദിവസവും മീരയെ കുറിച്ചുള്ള റിപ്പോട്ട് എത്തിക്കുന്നത് സിനിയാണ് ചാച്ച..
” ഈശോയെ..
എന്തൊരു പാപിയ ആ കൊച്ച് ,
“മീര മരിച്ചിട്ടില്ലങ്കിൽ തീർച്ചയായും തിരിച്ചു വരും ചാച്ചാ.. ആ പാവം അറിയാതെ പോലും സിനിക്ക് മുന്നിൽ എത്തരുത്…
അങ്ങനെയാണ് അഗസ്റ്റിച്ചായൻ എന്നും ആ ബോട്ടിൽ മീരയെ പ്രതീക്ഷിച്ചു കഴിഞ്ഞത് .
അത്കൊണ്ട് തന്നെയാവാം മീരയെ തിരിച്ചറിയാൻ അഗസ്റ്റിച്ചായന് ബുദ്ധിമുട്ട് ഇല്ലാതിരുന്നതും..
അന്ന് തൊട്ട് പല രാത്രികളിലും അഗസ്റ്റിച്ചായൻ മീരയ്ക്ക് കാവലെന്ന പോലെ ആ വീടിന് ഒരു രക്ഷകനായി നിന്നു…
” മോനു.. മീരമോള് ഇന്നലെ ഭക്ഷണം വാങ്ങിയ പത്രപൊതിയിൽ നിന്ന് മോളെ കുറിച്ചുള്ള ഫീച്ചർ കണ്ടു..
പാവം ആകെ തകർന്നിരിക്കുവാ.. ഞാൻ പറയാൻ നിന്നതായിരുന്നു സിനിയാണ് ഇതിന് പിന്നിലെന്ന്..
ആ മുഖത്തേക്ക് നോക്കുമ്പോ കൂടുതൽ വേദനിപ്പിക്കാൻ തോന്നിയില്ല മോനു.
” അത് നന്നായി ചാച്ചാ.. മീര അറിയാൻ ഒരു ദിവസം ദൈവം മാറ്റി വെച്ചിട്ടുണ്ടാവും.. അത് വരെ മീര അന്വേഷിക്കട്ടെ ….
അന്ന് പത്രമോഫിസിൽ പോവാനായി മീര ഫോണിൽ അഗസ്റ്റിച്ചായനെ വിളിച്ച രാത്രിയിൽ …
“മോനു. ചാച്ചൻ ഒന്ന് പുറത്തേക്ക് പോയി വരാം.
” എങ്ങോട്ടാ ചാച്ച..
” മീരമോള് വിളിച്ചിട്ടുണ്ട് ഒന്ന് മോളുടെ കൂടെ ഒരു സ്ഥലം വരെ പോവാൻ.
” ചാച്ചാ എന്നാൽ ഉറപ്പായും അത് പത്രമോഫിസിലേക്ക് ആയിരിക്കും
” അതെന്താ മോനു ഉറപ്പ്
” ഉറപ്പാണ് ചാച്ച ഇന്ന് മോണിംഗ് നിങ്ങൾ പോയി നിരാശരായി മടങ്ങിയതല്ലെ ,
പോരാത്തതിന് ഇന്ന് നൈറ്റ് പത്രമോഫീസ് അവധിയാണ്
അത്കൊണ്ട് ഉറപ്പാണ് മീര അങ്ങോട്ടേക്ക് ആണ് പോകുന്നുണ്ടാവുക…,
” ചാച്ചൻ പോയിക്കോ ഇന്ന് മീര എല്ലാ സത്യങ്ങളും അറിയണം.. ആ പാവത്തിനെ ചതിച്ച സിനിയെയും ഞാൻ ഇന്ന് അവിടെ എത്തിക്കും..,
” അത് എങ്ങനെയാ മോനു ശ്യാം ഉണ്ടാവില്ലെ അപ്പോൾ..
” അതൊക്കെ ചാച്ചൻ എനിക്ക് വിട്ടു തന്നെക്ക്
എന്നാ ചാച്ചൻ ഇറക്കോ..
അവന്റെ വാക്കും കേട്ട് ഇറങ്ങിയ എനിക്ക് അറിയില്ലായിരുന്നു മോളെ അതൊരു കെണി ആയിരുന്നെന്ന് .
പത്രമോഫിസിൽ എത്തിയ എന്റെ മോനുന്റെ സ്വഭാവത്തിലുണ്ടായ മാറ്റം കണ്ട് നെഞ്ച് പൊട്ടി ഇരിയ്ക്കാനേ എനിക്കയുള്ളു മോളെ..
മോനുനെ പ്രസവിച്ചു ഒരുമാസം തികയും മുമ്പ് അമ്മച്ചി ഞങ്ങളെ വിട്ട് ദൈവസന്നിധിയിലേക്ക് പോയി..
പിന്നെ ഞാനും അപ്പച്ചനും ആ ഇളം പൈതലിനെ ഒരുപാട് കഷ്ടപ്പെട്ടിരുന്നു ഒരു വയസ്സ് വരെ എത്തിക്കാൻ .
അപ്പച്ചനും പോയപ്പോൾ ഞാൻ ആയി മോനുന് അമ്മച്ചിയും അപ്പച്ചനുമൊക്കെ.. എന്റെ ജോലി ഒരു ബോട്ട് കണ്ടക്റ്റർ ആയിരുന്നിട്ടും ഞാൻ അതിലും ഉയർന്ന തരത്തിലാണ് മോനുനേ വളർത്തിയത്.
അവന് വേണ്ട പൈസ കടം വാങ്ങിയിട്ടാണെങ്കിലും ഞാൻ കൊടുക്കാറുണ്ട്..
പണത്തിന് വേണ്ടി അവൻ ഒരിക്കലും ഒരു തെറ്റിലേക്കും പോവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു..
എന്നാൽ ഞാൻ വളർത്തിയ. എന്റെ മോനു മീരമോളെ സിനിയുടെ കൈ കൊണ്ട് കുത്തിയതു കണ്ടപ്പോ ഞാൻ അറിയുന്ന എന്റെ മോനു പിശാച് ആകുന്നത് ഞാൻ കണ്ടു മോളെ..
” അറിഞ്ഞില്ലായിരുന്നു മോളെ പണത്തിന് വേണ്ടി മോനു ഇങ്ങനെ ..
വീണ് കിടക്കുന്ന മോൾക്കരിലേക്ക് വന്ന ആ പെണ്ണിൽ നിന്ന് മോനു കൈ നീട്ടി പൈസ വാങ്ങിക്കുന്നതു കൂടി കണ്ടപ്പോൾ എനിക്ക് തോന്നി
ഇവൻ നാളത്തെ ചെകുത്താൻ ആണെന്ന്..
പണത്തിന് വേണ്ടി എന്തും ചെയ്യുമെന്ന്.
അതുകൊണ്ടാ ഞാൻ അവനെ..
അതും പറഞ്ഞു അഗസ്റ്റിച്ചായൻ പൊട്ടികരയാൻ തുടങ്ങിയപ്പോൾ സെല്ലിൽ മുറുകി പിടിച്ച അഗസ്റ്റിച്ചയാന്റെ കൈയിൽ ഞാൻ അമർത്തി പിടിച്ചു..
************************
കുത്തു കൊണ്ട് രക്തം വാർന്നൊഴുകിയ എന്റെ മുന്നിലേക്ക് ഒരു വിജയിയെ പോലെ അവൾ വന്നപ്പോൾ
അറിയുകയായിരുന്നു ഇവളാണ് എല്ലാത്തിനും പിന്നിൽ എന്ന്..
ബാഗിൽ നിന്നും പണം എടുത്ത് ഇയോബിന് കൊടുക്കുമ്പോഴാണ് അഗസ്റ്റിച്ചായൻ ഇയോബിനെ കുത്തിയത്..
അത് കണ്ടപ്പോ അവൾക്ക് ഭയമായി ഇറങ്ങി ഓടുകയായിരുന്നു..
പിറകെ ഓടാൻ നിന്ന അഗസ്റ്റിച്ചായനെ ഞാൻ വിളിച്ചു..
” ഇച്ഛായ…
ന്നെ..ഒന്ന്.. ഹോസ്..പ്പിറ്റലിൽ.. കൊണ്ട്…
അപ്പോഴാണ് പുറത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദ്ദം കേട്ടത് .
“മോളെ വീണ്ടും ആരോ വരുന്നുണ്ട്..
അഗസ്റ്റിച്ചായൻ കിതച്ചു..
” അച്ച..യാ… ഇപ്പൊ.. വന്നവൾ, നമ്മൾ പറഞ്ഞ.. കാര്യങ്ങൾ ഒന്നും അറിയരുത്…
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb