കണ്ണ് ചിമ്മി തുറക്കും മുമ്പ് നടന്ന കാര്യങ്ങളിൽ ഞാൻ തകർന്നു പോയി..
പിന്നോട്ട് പിന്നോട്ട് ഞാൻ പോലും അറിയാതെ കാലുകൾ പതിയെ ചലിച്ചു കൊണ്ടിരുന്നു.
ചുമരിൽ തട്ടി ഞാനവിടെ ഒരു മരപ്പാവ കണക്കെ നിന്നു.
മീരയെ കൊല്ലണമെന്ന എന്റെ വൃത്തികെട്ട മനസുമായി വന്നതായിരുന്നു ഞാനെങ്കിലും
മീര രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടപ്പോൾ
എനിക്ക് ഉറപ്പായിരുന്നു.. മനസ്സ് കൊണ്ട്
എനിക്ക് അവളെ ഒരിക്കലും കൊല്ലാനാവില്ലായിരുന്നു എന്ന്…
എന്റെ കയ്യിൽ നിന്നും ഉതിർന്നു വീണ മീരയുടെ രക്തം പുരണ്ട കത്തി
അവൻ എടുത്തതും എനിക്ക് നേരെ വന്നതും ഞാൻ കണ്ടില്ലായിരുന്നു…
മീര മാത്രമായിരുന്നു
കണ്ണിലും മനസ്സിലും.. ഒന്ന് ചെന്ന് കെട്ടിപിടിച്ചു കരയാൻ പോലും ആവാത്ത മാനസികവസ്ഥയിൽ
എനിക്ക് നേരെ വീശിയ കത്തി ഞാൻ കണ്ടില്ല …
എന്റെ കൈ ഞരമ്പിൽ നിന്നും ഇറ്റി വീഴുന്ന ചോരത്തുള്ളികൾ പോലും എന്നെ നോവിച്ചില്ല ..
ആ നേരത്തു അവൻ പറയുന്നത് ഞാൻ കേട്ടു .
“മീരയെ കുത്തി കൊന്ന്
കൂട്ടുക്കാരി സിനി ആത്മഹത്യ ചെയ്തു .
ബാക്കി കഥ ഞാനിറക്കും നിന്റെ അമ്മ ഇറക്കിയ പോലെ…,
മീര അപ്പോഴും പാതി ബോധത്തിൽ ആയിരുന്നു എന്നുള്ളത് അവളുടെ ഞരക്കം കേട്ടപ്പോൾ മനസ്സിലായി .
എന്നാൽ എനിക്ക് ശരീരം തളരുന്ന പോലെ തോന്നി. ഞാൻ കുഴഞ്ഞു വീഴുന്നുണ്ടായിരുന്നു..
കണ്ണടയും മുമ്പ് ഒരു നിഴലു പോലെ ഞാൻ കണ്ടു മീരയുടെ അരികിലേക്ക് ആരോ പോവുന്നത്.
അഗസ്റ്റിച്ചായനും ഇയോബും അല്ലായിരുന്നു അത് !!!
സിനി ഓർമ്മകൾ വീണ്ടും കൂട്ടിച്ചേർത്തു വെച്ചു..
അതെ.. പിന്നെ എനിക്ക് ബോധം വരുന്നത് ഒരു ആശുപത്രി മുറിയിലാണ്..
എനിക്ക് ആരോടെങ്കിലും എന്തങ്കിലും മീരയെ കുറിച്ച് ചോദിക്കണമെന്നു ണ്ടായിരുന്നു .
എന്നാൽ മുറിയിലേക്ക് കയറി വന്ന പോലീസ് എന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശ്യാമേട്ടൻ പരാതി കൊടുത്തുവത്രെ .
മീര മരിച്ചെന്ന് പറഞ്ഞു
വിശ്വാസ വഞ്ചന കാണിച്ചു ഞാൻ എല്ലാവരേയും കബിളിപ്പിച്ചു എന്ന്..
കോടതിയെ കൂടി ഞാൻ തെറ്റിധരിപ്പിച്ചു ഈ കേസിൽ എന്നും, പാപ്പായുടെ
കൊലപാതകിയെ രക്ഷിക്കാൻ അത് കാരണമായെന്നും
മീരയുടെ മരണം വരെ ഞാൻ കാരണം നടക്കുമായിരുന്നു എന്നൊക്കെയാണ് ശ്യാമേട്ടന്റെ പരാതി..
കൂടുതൽ കേൾക്കാൻ നിന്നില്ല
ഒന്നും കേൾക്കാൻ ഉള്ള ശക്തി ഉണ്ടായില്ല .
എന്റെ കുറ്റങ്ങൾ ഞാൻ കോടതിയിൽ സമ്മതിച്ചു..
രണ്ടു വർഷത്തെ ശിക്ഷയും കിട്ടി..
വിശ്വാസ വഞ്ചന കാണിച്ച ഭാര്യ ആയത് കൊണ്ട് ശ്യാമേട്ടന് ഡിവോഴ്‌സും പെട്ടന്നാനുവദിച്ചു കിട്ടി..
ഇന്ന് ആ താലി മീരയ്ക്ക് സ്വന്തവുമായി..
സിനി നേടുവീർപ്പോടെ കണ്ണ് തുടച്ചു.
എന്നാലും ആരായിരിക്കും അന്ന് കുത്തേറ്റു കിടന്ന മീരയുടെ അരികിൽ വന്ന ആൾ ??.
ഇന്ന് വരെ അതിനെ കുറിച്ച് ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല ..
ഇയോബിനെ അന്ന് രാത്രി അഗസ്റ്റിച്ചയാൻ എന്തനായിരിക്കും കൊന്നത് ? ആ കുറ്റത്തിന് അഗസ്റ്റിച്ചായൻ ജയിൽ ജീവിതം നയിക്കുകയാണിന്ന് ,
അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട അനിയൻ ആയിരുന്നില്ലെ ഇയോബ് ..
മീര കാറിൽ നിന്നിറങ്ങുമ്പോൾ കണ്ടു..
തന്നെ തന്നെ നോക്കി നിൽക്കുന്ന ശ്യാമിനെയും അബിയെയും…
ടാക്സിക്ക് വാടക കൊടുത്തു തിരിയുമ്പോഴെക്കും ശ്യാം മീരയ്ക്ക് അരികിൽ എത്തിയിരുന്നു..,
” എവിടെ പോയതാണ് മീര നീ ?…
” ഞാൻ വന്നല്ലെ ഉള്ളു ശ്യാമേട്ടാ..
ഒന്ന് അകത്തേക്ക് കയറിക്കോട്ടെ..
അതും പറഞ്ഞു മീര
അകത്തേക്ക് നടക്കുമ്പോൾ ചെറു പുഞ്ചിരിയോടെ അബി ശ്യാമിനെ നോക്കി സിറ്റൗട്ടിൽ നിൽക്കുന്നുണ്ടായിരുന്നു.
മീര സിറ്റൗട്ടിൽ ഒരു കസേരയിൽ ഇരുന്നു.
എതിർ വശത്തായി അബിയും.
ശ്യാം സിറ്റൗട്ടിലേക്ക് കയറി കൊണ്ട് മീരയോട് വീണ്ടും ചോദിച്ചു.
” മീരാ നിന്റെ കുട്ടിക്കളിയല്ല ഇത്..
ഇത്ര നാളും നിന്നെ കണ്ണിലെ കൃഷ്ണമണി പോലെയാ കൊണ്ട് നടക്കുന്നത്..
ആ നീ ഇങ്ങനെ ഇത് രണ്ടാം തവണയാണ് എന്റെ കണ്ണ് വെട്ടിച്ചു പുറത്തേക്ക് പോവുന്നത്.. അന്ന് അതെ കുറിച്ച് ചോദിച്ചപ്പോൾ നീ എന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞു മാറി …
ശ്യാം ദേഷ്യത്തിലാണ്..
“ശ്യാമേട്ടാ ഞാൻ എവിടെ പോവാനാണ്.. ഞാൻ ഒന്ന് അഗസ്റ്റിച്ചായനെ….
” എന്തിനാ മീരാ നീ വീണ്ടും അതൊക്കെ .
ശ്യാം അസ്ഥതയോടെ തല വെട്ടിച്ചു.
“ശ്യാമേട്ടൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്
ഒന്നുമില്ലങ്കിലും എന്നെ അപായപ്പെടുത്തിയ ഇയോബ് എന്ന സ്വന്തം അനുജനെ ആണ് അഗ്‌സ്റ്റിച്ചായൻ കൊന്നത്.. അവരെ പോയി കാണുന്നതിൽ എന്താണ് തെറ്റ്.. ?
” അത് മീര ചോദിച്ചത് ശരിയാണ് ശ്യാം…
” അബീ.. നീയും ഇവളുടെ വാക്കിനൊത്തു തുള്ളുകയാണോ …
” അല്ല ശ്യാം.. മീര അഗസ്റ്റിച്ചായനെ പോയി കാണണം, ഇല്ലങ്കിൽ അത് നന്ദിക്കേടാവും..
” എന്ത് നന്ദിക്കേട് അബീ.. എനിക്ക് ഇഷ്ട്ടമല്ല..
കഴിഞ്ഞു പോയ ഒരു ഭൂതകാല ഓർമ്മകളും എന്നിലും മീരയിലും വേണ്ട..
“അതിനർത്ഥം ശ്യാമേട്ടൻ കഴിഞ്ഞതൊന്നും ഓർക്കുന്നില്ല എന്നാണോ..?
മീര ശാന്തമായി ചോദിച്ചു..
“ഇല്ല ഒന്നും ഞാനോർക്കുന്നില്ല..
ശ്യാം തീർത്തു പറഞ്ഞു..
മീര പിന്നെ ഒന്നും മിണ്ടിയില്ല അകത്തേക്ക് നടന്നു…
************** ***********
മീര ഓർത്തു.. ശ്യാമേട്ടന് ഒന്നും മറക്കാനാവില്ല ..
അത് കഴിഞ്ഞ 3 വർഷമായി ഞാൻ കാണുന്നുണ്ട്.. ശ്യാമേട്ടന് മദ്യകുപ്പി തൊടാതെ ഒരു രാത്രി പോലും ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ഇന്നോളം…
സിനിയുടെ ഓർമ്മകൾ മറക്കുവാൻ ആവാത്തതിന്റെ തെളിവാണ് പലപ്പോഴും മദ്യപിച്ചു കഴിഞ്ഞാൽ മീരാ എന്നതിന് പകരം സിനി എന്നുള്ള വിളി ..
ഒരിക്കൽ എന്നെ പ്രണയിച്ചതാണ് ശ്യാമേട്ടൻ.. പക്ഷെ അതിനേക്കാളും മനസ്സിൽ പതിഞ്ഞിട്ടുണ്ട് സിനിയുമായുള്ള ദാമ്പത്യ ബന്ധം…
പലരും പറയുന്നത് കേട്ടിട്ടുണ്ട്, ആദ്യപ്രണയം എന്നും മനസ്സിൽ ഉണ്ടാവുമെന്ന്.. എന്റെ അനുഭവത്തിൽ മനസിലാകുന്നു..
മദ്യപിച്ചു
ബോധം മറഞ്ഞാലും ശ്യാമേട്ടന്റെ ഉള്ളിൽ ഇന്നും സിനി ഉണ്ട് .
ആദ്യപ്രണയം എന്നത് അല്ല തന്റെ ഹൃദയത്തെ തലോടിയ പെണ്ണിനേയും ആണിനേയും ഒരിക്കലും അണിനോ പെണ്ണിനോ മറക്കാൻ ആവില്ല.. അതാണ് സ്നേഹം ..,
ശ്യാമേട്ടൻ പറഞ്ഞത് സത്യമാണ്..
ഇതിന് മുമ്പും ശ്യാമേട്ടന്റെ കണ്ണ് വെട്ടിച്ചു ഞാൻ പോയിരുന്നു ..
അത് ഇന്ന് പോയ പോലെ സിനിയെ കാണാൻ ആയിരുന്നില്ല അഗസ്റ്റിച്ചായനെ കാണാൻ വേണ്ടിയായിരുന്നു..
അന്ന് അഗസ്റ്റിച്ചായൻ പറഞ്ഞതൊക്കെ കേട്ടപ്പോ ആ മനുഷ്യനോട് എനിക്കുണ്ടായിരുന്ന സംശയത്തിന്റെ നേരിയ കരടും ഇല്ലാതായി..
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb