എന്തോ ആലോചിച്ചവൻ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു
എന്നാൽ അതിന്റെ ആവശ്യം വന്നില്ല..
ഇവളുടെ പപ്പായി അവിചാരിതമായി ആ രംഗം നേരിട്ടു കണ്ടു .
അയാളുടെ മുഖഭാവത്തിൽ നിന്നും
അയാൾ ശ്യാമിനെ തെറ്റിധരിച്ചെന്ന് എനിക്ക് മനസിലായി..
എല്ലാം ഞാൻ കരുതും പോലെ നൈസായി നീങ്ങി കാര്യങ്ങൾ..
അപ്പോഴാണ്
ഈ സിനി, അബിക്ക് കോളേജിന്റെ ഇടനാഴിയിൽ നിന്ന് വാക്ക് കൊടുക്കുന്നത് കേട്ടത് .
മീര അബിക്ക് ഉള്ളതാണ് എന്ന്..
അവൻ എന്റെ രഹസ്യങ്ങൾ ഓരോന്നും വിളിച്ചു പറയുമ്പോ ഞെട്ടലോടെ അതിലേറെ കുറ്റബോധത്തോടെ ഞാൻ മീരയെ നോക്കി..
കത്തുന്ന കണ്ണോടെ മീര എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു അപ്പോൾ ..
അവിടെ നിന്നും ഇറങ്ങി പോവാൻ പോലും എനിക്കായില്ല. ആരോ പിടിച്ചു നിർത്തിയ പോലെ ആയിരുന്നു അപ്പോയെന്റെ അവസ്‌ഥ .
ഞങ്ങളുടെ കാതിൽ അപ്പോഴും അവന്റെ പരിഹാസം നിറഞ്ഞ വാക്കുകൾ തുളച്ചു കയറുന്നുണ്ടായിരുന്നു..
” എന്റെ മുന്നിൽ ശ്യാം എന്ന ശത്രുവിനെ സിനി എന്ന നിന്റെ കൂട്ടുകാരിയെ കൊണ്ട് ഒഴിവാക്കി എന്നാശ്വസിച്ചപ്പോൾ;
അതാ വരുന്നു വീണ്ടും നിന്റെ ആത്മാർത്ഥ കൂട്ടുക്കാരി അബിയെയും കൊണ്ട് .
എന്റെ മുന്നിൽ അടുത്ത തടസ്സവും കൊണ്ട്…
ഇയ്യോബ് മീരയുടെ അടുത്തേക്ക് തിരിഞ്ഞുകൊണ്ടു പറഞ്ഞു..
” എനിക്കറിയാം മീരാ.. സിനി പറഞ്ഞാൽ നീ അബിയെ സ്വീകരിക്കുമെന്ന്..
അബിയെ എന്നല്ല; ആരെ ആയാലും നീ കെട്ടുമെന്ന് .
അവന്റെ വാക്ക് കേൾക്കെ എനിക്ക് സ്വന്തം വ്യക്തിത്തത്തോടു തന്നെ ഒരു തരം അകൽച്ച തോന്നി..
മീരയുടെ ഞാനെന്ന സുഹൃത്തിന് എല്ലാവരേയും ഉള്ളിൽ ഇത്രമാത്രം ഉറപ്പും വിശ്വാസവും ഉണ്ടായിരുന്നോ ?..
പക്ഷെ ഞാനോ.. മീരയുടെ ആത്മാർഥ സുഹൃത്തു വേഷം എന്റെ സ്വർത്ഥതയ്ക്ക് വേണ്ടി മാറ്റി വെച്ചു .
മീരയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല പിന്നെ..
ഇടം കണ്ണിൽ കണ്ടു ഞാൻ നിലത്തു തളർന്നിരിക്കുന്ന അഗസ്റ്റിച്ചായനെ .
“നിനക്ക് എന്നെ ആയിരുന്നില്ലെ ആവശ്യം.. ?? ശ്യാമും അബിയും ആയിരുന്നില്ലെ നിന്റെ കഥയിലെ വില്ലൻമാർ.. ?
അതിൽ എവിടെയായിരുന്നെടാ … എന്തായിരുന്നെടാ ..
എന്റെ പാവം പപ്പായിയുടെ റോൾ…..
ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു മീരയുടെ മുന്നോട്ടുള്ള വരവും അവന്റെ ഷർട്ടിൽ രണ്ടു കൈകൊണ്ടും പിടിച്ചു വലിച്ചുള്ള ആ ചോദ്യവും..
” ഹ വിടെന്റെ മീരമോളേ… “
അതും പറഞ്ഞവൻ മീരയുടെ കൈ അവന്റെ ഷർട്ടിൽ നിന്നും ബലമായി പിടിച്ചു മാറ്റി.
” എനിക്ക് എന്റെ മീരയുടെ പപ്പായിയെ കൊല്ലാൻ പറ്റുമോ ഡാ..
എന്നാൽ എന്റെ ഈ പ്ലാൻ എല്ലാം നിന്റെ പപ്പായി അറിഞ്ഞപ്പോൾ എനിക്ക് പിന്നെ പപ്പായിയെ വെറുതെ വിടാൻ ആവുമോ ..?
ഹോട്ടലിൽ വെച്ച് ഞാനെന്റെ ഫ്രണ്ടിനോട് പറഞ്ഞത് നിന്റെ പപ്പായി കേൾക്കുമെന്ന് ഞാൻ കരുതിയോ…
അയാൾ നിന്നോട് ഇതൊക്കെ തുറന്നു പറയാൻ ഓടി വരികയായിരുന്നു..
എനിക്ക് അത് തടഞ്ഞല്ലെ പറ്റു മീരാ…
പപ്പായി അതൊക്കെ നിന്നോട് വന്ന് പറഞ്ഞാൽ എനിക്കെന്റെ മീരയെ നഷ്ടപ്പെടുമെന്നതു കൊണ്ട്,
പപ്പായിയെ ഇല്ലാതാക്കുക, എന്നിട്ടത്
ശ്യാമിന്റെയും അബിയുടെയും പേരിൽ ചാർത്തുക.. അതായിരുന്നു
പിന്നെയുള്ള എന്റെ പ്ലാൻ..
പക്ഷെ മീരാ.. അപ്പോഴാണ് ഞാൻ ആലോചിച്ചത് ഡിയർ..
തന്റെ പപ്പായിടെ ബോഡി ഒരു പ്രശ്നമാകുമല്ലോ എന്ന്..
ബോഡി കിട്ടിയാൽ താൻ പിന്നെ കേസും കോടതിയുമായി അതിന്റെ പിന്നാലെ ഓടില്ലെ?? .,
അങ്ങനെ ആലോചിച്ചപ്പോഴാണ് എനിക്ക് വേറൊരു ഐഡിയ കിട്ടിയത് ഡിയർ..
അവൻ തിരിഞ്ഞു മീരയുടെ തൊട്ടു മുന്നിൽ നിന്നു..
“നിന്റെ മനസ്സിൽ അബിയെയും ശ്യാമിനെയും വില്ലൻമാരാക്കി നിന്നെ എന്റെ പെണ്ണാക്കി ഈ നാട്ടിൽ നിന്ന് കൊണ്ട് പോകുക”
അതിനാണ് നിന്നെ ആ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തിയത്..
മരണത്തിന് സെക്കന്റുകൾ മാത്രം ബാക്കി നിൽക്കുന്ന പപ്പായിക്ക് നിന്നോട് ഒന്നും പറയാൻ ആവില്ലെന്നായിരുന്നു ഞങ്ങൾ കരുതിയത്.,
പക്ഷെ നിന്റെ പപ്പായി മോളെ സത്യമറിയിക്കാൻ അവസാന ശ്വാസത്തിലും ശ്രമിച്ചു .
അതും പറഞ്ഞവൻ ഒരു രാക്ഷസനെ പോലെ പൊട്ടിച്ചിരിച്ചു ..
എന്നിട്ട് വീണ്ടും മീരയുടെ കണ്ണുകളിൽ നോക്കി സംസാരിച്ചു തുടങ്ങി .
“ആ സത്യം പറയാനുള്ള ശ്രമം എനിക്ക് ഉപകാരമായി.. ” ശ്യാമും അബിയും അല്ല ഇതിന് പിന്നിൽ ” എന്ന് പറയാൻ ശ്രമിച്ച പപ്പായിക്ക് ‘ ശ്യാം, അബി ‘ എന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളു..
സൊ സാഡ്..
അതും പറഞ്ഞവൻ തല ഇളക്കി കൊണ്ടിരുന്നു.
” കേട്ടോ മീരാ.. അവിടം വരെ എന്നെ സിനിയും നിന്റെ പപ്പായിയും ഒക്കെ ദൈവത്തിന്റെ രൂപത്തിൽ സഹായിച്ചു…
“പക്ഷെ ഡിയർ, നിന്നെയും കൊണ്ട് ഈ വിഷമങ്ങളിൽ നിന്നും പറക്കാം എന്നോർത്തിരിക്കുമ്പോഴാണ് ആ ആക്സിഡന്റ് ചെകുത്താന്റെ രൂപത്തിൽ മുന്നിൽ വന്നത്..
അതും പറഞ്ഞവൻ അവിടെയുള്ള മേശയിൽ കൈ കൊണ്ട് ആഞ്ഞടിച്ചു..
എല്ലാം കേട്ട ഞാൻ ഭയത്തോടെ നോക്കുമ്പോൾ
മീര കത്തി നിൽക്കുന്ന ഒരു തീ പന്തമായി മാറുന്നപോലെ തോന്നി
…..
അതെ.. എല്ലാം ചുട്ടു ചാമ്പലാക്കാൻ പോന്ന ഒരു തീ പന്തം പോലെ കത്തുന്ന കണ്ണുകളുമായി മീര ഇയോബിന് മുന്നിൽ നിന്നു..
പ്രണയം എന്ന ഓരൊറ്റ കാരണം കൊണ്ട് എന്നെ വിശ്വസിച്ചു സ്നേഹിച്ച ഫ്രണ്ടിനെ ചതിച്ച് ഞാൻ എന്ത് സ്വന്തമാക്കിയോ ..
ആ ഒരു കാരണം ഒന്ന് കൊണ്ട് മാത്രമാണ് മീരയും ഞാനും ഇപ്പോൾ ഇയോബിന് മുന്നിൽ ഇങ്ങനെ നിൽക്കുന്നത് ….
” നീ എന്നെ ഇങ്ങനെ നോക്കല്ലെ മീരാ ”
എനിക്കത് കാണുമ്പോ ഞാൻ വീണ്ടും നിന്നെ പ്രണയിച്ചു പോവുകയാണ്…
ഇയോബ് മീരയോടായി പറഞ്ഞു .
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb