സിനി കുറ്റബോധത്തോടെ വിളിച്ചു
കണ്ണീർ തുടച്ചു കൊണ്ട്
മീര തുടർന്നു.
“ശ്യാമേട്ടന് മറ്റൊരു പെണ്ണിനോട് അടുപ്പമുണ്ടെന്ന് എന്നെയും പപ്പായിയെയും നിങ്ങൾ തെറ്റിധരിപ്പിച്ചു..
അന്ന് ഞാൻ നിന്റെ നെഞ്ചിൽ തല ചായ്ച്ചാണ് സിനീ ഉള്ളം തകർന്നു കരഞ്ഞത് .
നീ ഉള്ളിൽ സന്തോഷിക്കുകയാണെന്നറിയാതെ ,,
എന്നോട് മിണ്ടാൻ ശ്രമിച്ച ശ്യമേട്ടനെ നീ ബുദ്ധിപൂർവം അകറ്റി നിർത്തി .
അത്കൊണ്ട് കളിക്കേണ്ടവർ കളിച്ചു ജയിച്ചു …
നീ കാരണം എല്ലാം എനിക്ക് നഷ്ട്ടമായി..
ഇല്ല.. അങ്ങനെ തോൽക്കാൻ മീരയ്ക്ക് മനസ്സില്ല..
അതിന്റെ തെളിവാണ് സിനീ
ശ്യാമേട്ടൻ എന്നിൽ ചാർത്തിയ ഈ താലി….
ഒരു പുഞ്ചിരിയോടെ മീര തുടർന്നു..
ഞാൻ ഏറ്റവും കൂടുതൽ വെറുത്ത
വെറും തെമ്മാടിയാണെന്ന് കരുതിയ അബി ഇന്നെന്റെ നല്ലൊരു സുഹൃത്താണ്.
എന്തായാലും നിന്നെ പോലൊരു ശത്രുവിനെ കൊണ്ട് നടന്ന എനിക്ക്
അബിയെ പോലൊരു മനുഷ്യനെ തീർച്ചയായും മനസ്സിലാക്കാൻ പറ്റും…
എല്ലാം കേട്ട് നിന്ന സിനിക്ക് തോന്നി ഒരു വർഷം താനീ ജയിലിൽ കിടന്നനുഭവിച്ചതൊന്നും ഒന്നുമല്ല..
മീരയുടെ ഈ വാക്കുകളും കഴുത്തിൽ കിടക്കുന്ന താലിയുമാണ് തനിക്ക് കിട്ടാവുന്നന്ന ഏറ്റവും വലിയ ശിക്ഷ.,,
അപ്പോഴാണ് സൂപ്രണ്ട് ഗസ്റ്റ് റൂമിലേക്ക് കയറി വന്നു പറഞ്ഞത്..
“ടൈം തീർന്നു മീരാ.
മീര പുഞ്ചിരിയോടെ സൂപ്രണ്ടിനെ നോക്കി
പറഞ്ഞു
“കഴിഞ്ഞു മേഡം
താങ്ക്യൂ .
“വെൽകം
എന്ന് പറഞ്ഞു കൊണ്ട് സൂപ്രണ്ട് സിനിയെ നോക്കി
സിനിയുടെ ആ നിൽപ്പ് കണ്ടപ്പോൾ സൂപ്രണ്ടിന് തോന്നി
സിനിക്ക് കിട്ടാവുന്ന ശിക്ഷ മീര നൽകി കഴിഞ്ഞെന്ന്..
അവിടെ നിന്ന് ഇറങ്ങാൻ നേരം മീര സിനിയോട് ഒരു താക്കീത് എന്ന പോലെ പറഞ്ഞു
“ഇത് കൊണ്ടൊക്കെ തീർന്നെന്ന് നീ കരുതണ്ട..
എന്റെ നേരെ നീ വീശിയ കത്തിയുണ്ടല്ലോ
അത് ഒരിക്കലും ഞാൻ മറക്കില്ല സിനീ..
വൈകാതെ നീ പുറത്തിറങ്ങുമല്ലോ അപ്പൊ ബാക്കി…
സൂപ്രണ്ട് സിനിയെയും കൊണ്ട് സെല്ലിലേക്കും
മീര പുറത്തേക്കും നടന്നു
************* **********
സിനി തന്റെ സെല്ലിൽ ഒരു ജീവച്ഛവം പോലെ ഇരുന്നു ..
അന്ന് പത്രമോഫിസിൽ ചോരയിൽ കുളിച്ചു കിടന്ന മീരയെ പിന്നെ ഇന്നാണ് കാണുന്നത് .
സിനി ആ ദിവസമോർത്തു…
അബിയുടെ വീട്ടിൽ പോയി എന്റെ തെറ്റുകൾ ഏറ്റ് പറഞ്ഞു മടങ്ങിയപ്പോൾ
എനിക്ക് ഉറപ്പായിരുന്നു അബി എന്നെ വെറുത്തിട്ടുണ്ടാകുമെന്ന് .
ആ മുഖഭാവം എന്നോട് പറയതെ തന്നെ ഇറങ്ങി പോവാൻ ആവശ്യപ്പെടും പോലെ തോന്നിയിരുന്നു..
വീട്ടിൽ എത്തിയ എനിക്ക് ശ്യാമേട്ടന്റെ, “മീര ജീവിച്ചിരുപ്പുണ്ടേൽ കണ്ടെത്തും” എന്ന വാക്ക് ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ തോന്നി…
മീരയെ ഒഴിവാക്കി ശ്യാമേട്ടനെ സ്വന്തമാക്കിയത് വാശി തീർക്കാനോ സ്വയം അഹങ്കാരിക്കാനോ അല്ലായിരുന്നു..
ആ തണലിൽ, ശ്യാമേട്ടൻ ആഗ്രഹിക്കുന്ന രീതിയിൽ, അനുസരണയുള്ള ഒരു ഭാര്യയായി ജീവിതം നയിക്കാൻ വേണ്ടി മാത്രമായിരുന്നു..
എന്നിട്ട് ഇപ്പോ ശ്യാമേട്ടൻ മീരയെ തിരക്കി ഇറങ്ങിയിരിക്കുന്നു.. അതിന് മുമ്പേ എനിക്കൊന്നു കാണണം മീരയെ.. പക്ഷെ എങ്ങനെ ?…
എവിടെയൂണ്ടെന്ന് കരുതിയാണ് തിരഞ്ഞു പോവേണ്ടത് ?..
അങ്ങനെ ഇരിക്കുമ്പോഴാണ് രാത്രിയിൽ ഒരു ഫോൺ കാൾ വന്നത് .
“ഹെലോ
“ഹെലോ സിനി അല്ലെ ?.
“അതെ
” മനസമാധാനം പോയി ഇരിക്കുകയാണല്ലെ ?..
“ആരാ.. നിങ്ങൾ ?.
“ഞാൻ ആരായാലും സിനിയുടെ ശത്രുവല്ല..
സിനിക്ക് ഉപകാരപ്പെടുന്ന രണ്ടു കാര്യങ്ങൾ ഞാൻ പറയാം…,
മറുത്തലക്കൽ നിന്നും പറഞ്ഞു തുടങ്ങി .
“സിനിയുടെ ശ്യാമേട്ടൻ പിണങ്ങി വീട് വിട്ട് ഇറങ്ങിയതാണ് അല്ലെ .
“നിങ്ങളാരാ .
നിങ്ങളോടാര് പറഞ്ഞു ഈ നുണ ,
മറുഭാഗത്തു നിന്ന് ചിരിക്കുന്നത് കേൾക്കാമായിരുന്നു..
“ഹേയ്.. സിനി താനിത്രയ്ക്ക് പൊട്ടി ആയി പോയല്ലോ..
അബിയും ശ്യാമും ഇന്ന് ബീയർ ഷെയർ ചെയ്യുമ്പോൾ ഞാനും ഉണ്ടായിരുന്നു അവരുടെ തൊട്ടു ബാക്കിലെ സീറ്റിൽ.
മീരയെ കണ്ടെത്താതെ ഇനി നിന്നെ കാണില്ലെന്ന് അബിയോട് ശ്യാം പറയുന്നുണ്ടായിരുന്നു.
അത് പോലെ തെറ്റ് മുഴുവൻ സിനിയുടെ ഭാഗത്താണെങ്കിൽ ശ്യാം മീരയ്ക്ക് സ്വന്തമെന്നും ..
അയാളത് പറഞ്ഞു കേട്ടപ്പോൾ എന്റെ ഹൃദയം രണ്ടായി പിളർന്നു പോവും പോലെ തോന്നി.
ഫോൺ വിളിച്ച ആൾക്ക് ഈ രഹസ്യങ്ങൾ ഒന്നും അറിയാൻ വഴിയില്ല.
ശ്യാമേട്ടൻ പറഞ്ഞു കേട്ടത് തന്നെയാണ് ഇതൊക്കെ ..
“ഹേയ് സിനി…
എല്ലാം കൈ വിട്ടു പോയെന്ന് ചിന്തിക്കാതെ .. ദൈവം ഇപ്പോഴും തന്റെ കൂടെയാണ് .
“എ.. എന്താ…
ആയാളുടെ വാക്ക് എനിക്ക് താഴ്ന്നു പോവുന്ന പാതാളത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ളൊരു കച്ചിതുരുമ്പായി തോന്നി….
“മീര…
അവളും ആഗ്രഹിക്കുന്നു സിനി നിന്നെ ശ്യാമിന് മുന്നിൽ കുറ്റപ്പെടുത്തി ശ്യാമിൽ നിന്നും നിന്നെ അകറ്റാൻ..
Kidu oru rakshim la
Ejjathi super story
?????
സൂപ്പർ
Super
ഒരുപാട് ഒരുപാട് ലേറ്റ്
ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
Well done great work❤️ സ്നേഹം
ഇനിയും എഴുതണം
സ്നേഹത്തോടെ മാരാർ ❤️
മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??
?????
കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.
ഇനിയും ഇത് പോലെ കഥകളുമായി വരിക
സ്നേഹത്തോടെ റിവാന?
Twist എല്ലാം പൊളിച്ചു
നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!
ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ
Like it, adipoly twist
Nte ponnoo ,??
ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ
Mam can you upload pdf format
Super Story
polichu , twistodu twist
തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ
താൻ തകർത്തു സാജിന. ????
Superb