അവളും ഞാനും? [സാജിന] 1601

Yes എന്ന ഒറ്റവാക്കിൽ റിപ്ലൈ കൊടുത്ത് അബി ഫോൺ സൈലന്റ് മോഡിൽ ആക്കി പോക്കറ്റിൽ ഇട്ടു .

അബി കയറിയ ഉടനെ ശ്യാമിന്റെ കാർ പത്രമോഫീസ് ലക്ഷ്യമാക്കി യാത്ര തുടർന്നു..

ഈ രാത്രി പലതിനും സാക്ഷിയാവുന്നു ..

തൊട്ടു പിന്നിലെ അപകടം ഉണ്ടെന്ന് അറിയാതെ

മീരയും അബിയും ശ്യാമും സിനിയും അവരവരുടെ വഴികളിൽ തിരക്കിലായിരുന്നു…

ഇരുളിനെ കീറി മുറിച്ച്‌
അഗസ്റ്റിച്ചയാന്റെ മൊബൈൽ വെളിച്ചം ആ പത്രമോഫിസിന്റെ മുന്നിൽ എത്തി …

അതൊരു ലോക്കൽ സായാഹ്ന പത്രമോഫീസ് ആയിരുന്നു ,
പോരാത്തതിന് ഇന്ന് പെരുന്നാൾ ആയിരുന്നത് കൊണ്ട്
പത്രമോഫീസ് ലീവാണ്..
നാളെ പത്രമുണ്ടാവില്ല.
അത് മനസ്സിലാക്കിയിട്ടു തന്നെയാണ് മീര അഗസ്റ്റിച്ചായനെ കൂട്ടി വന്നത് .

ഊഹമൊട്ടും തെറ്റിയില്ല
ആരും ഇല്ലായിരുന്നു അവിടെ ..

അഗസ്റ്റിച്ചായൻ അതിനിടയ്ക്ക് ആ വാതിൽ ലോക്ക് ഓപ്പൺ ചെയ്തു..

“വാ മോളെ
അതും പറഞ്ഞു
അഗസ്റ്റിച്ചായൻ മുന്നോട്ട് നടന്നു
തൊട്ടു പിന്നാലെ മീരയും ..

പത്രാധിപർ എന്ന് കണ്ടപ്പോൾ ആ ഡോർ തുറന്നു.

മീരയുടെ ഹൃദയമിടിപ്പ് കൂടി.. താൻ അന്വേഷിക്കുന്ന തന്റെ പപ്പായിയുടെ കൊലയാളിയുടെ അടുത്തെത്താറായി…

വിനീത എന്ന അഡ്രെസ്സിനായി മീരയും അഗസ്റ്റിച്ചായനും ആ മുറിയിലെ ഫയലുകളും ലെറ്ററുകളും തിരയുന്ന തിരക്കിലായിരുന്നു…,

അതെ സമയം പത്രമോഫിസിന് കുറച്ചു മാറി ഒരു കാർ വന്നു നിന്നു..

************* ************

നമുക്ക് നല്ല ടൈം ആണെന്ന് തോന്നുന്നു അല്ലെ ശ്യാം…

നാശം…,
ടയറ് പഞ്ചർ ആവാൻ കണ്ടൊരു സമയം..

ശ്യാം ദേഷ്യത്തോടെ കാറിന്റെ ഡോർ വലിച്ചടച്ചു.

“ശ്യാമേ നീ ഇങ്ങനെ ദേഷ്യപെടാതെ.. നമ്മൾ രണ്ടു പേരും ഒന്ന് കൈ വെച്ചാൽ ഇതിപ്പോ ശരിയാവും..

“എപ്പോ എത്തേണ്ടതാ നമ്മൾ.. ഇപ്പൊ നോക്കിയേ ഇത് വരെ ഇല്ലാത്ത ഒരു മെനകെട്ട പണി..

“നീ കെട്ടിട്ടില്ലെ ശ്യാം..
നന്മയിലേക്കുള്ള വഴി ഇത്തിരി വിഷമം പിടിച്ചതാണെന്ന് ..
ഇതും അതിന്റെ ഒരു ഭാഗമായി കണ്ടാ മതി…

“മതി നീ പ്രസംഗം നിർത്തിയിട്ട് ഡിക്കിയിൽ നിന്ന് ടയർ എടുത്തിട്ട് വാ…

ഒരു പുഞ്ചിരിയോടെ അബി കാറിന്റെ ബാക്കിലേക്ക് നടന്നു .

എത്രയും പെട്ടന്ന് പത്രമോഫിസിൽ എത്താൻ ഉള്ള ദൃതിയിൽ
അബിയും ശ്യാമും കൂടി കാറിന്റെ ടയർ മാറ്റിയിടാൻ തുടങ്ങി ..

*********** *************

ഇരുളിൽ ഫോണിന്റെ നേരിയ വെളിച്ചത്തിൽ അപ്പോഴും
മീര തിരച്ചിലിലായിരുന്നു.. അവിടമാകെ ഉഴുതു മറിച്ചതിന്റെ പരിണിത ഫലമായി മീരക്ക് ആ ലെറ്റർ കിട്ടി ..

‘ വിനീത’ അത് കണ്ടതും മീരയുടെ ഉള്ളിൽ ഒരു അഗ്നിഗോളമുണ്ടായി ..

ആ ലെറ്റർ തന്റെ കയ്യിലുള്ള ഫോൺ വെളിച്ചത്തിൽ മീര തുറന്നു വായിച്ചു .

” രണ്ടു ദിവസം മുമ്പ് ട്രെയിൻ തട്ടി മരിച്ച മീരയെ കുറിച്ച് നിങ്ങളുടെ പത്രത്തിൽ ഒരു ഫീചർ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു..
എന്നാൽ ഞാൻ ആരാണ് എന്നറിയാൻ താങ്കൾ ശ്രമിക്കരുത് ..

താങ്കൾക്ക് ആ ഫീചർ സായാഹന വാർത്തയായി കൊടുക്കാൻ പറ്റുമെങ്കിൽ
നാളത്തെ ന്യൂസ് പേപ്പറിൽ ഈ തലക്കെട്ടു കൊടുക്കണം

( അച്ഛനെ കൊന്ന് ആത്മഹത്യ ചെയ്ത മകളുടെ പുറം ലോകമാറിയാത്ത കഥകൾ വരും ദിവസങ്ങളിൽ.. )

ആ ന്യൂസ് നാളത്തെ പത്രത്തിൽ വാർത്തയായാൽ നിങ്ങളുടെ ന്യൂസ്പ്പേപ്പർ ചൂടപ്പം പോലെ വിറ്റു പോവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ..

ബാക്കി നാളത്തെ കത്തിൽ.

വിനീത…;

മീര അത് വായിച്ചു കഴിഞ്ഞപ്പോഴാണ് അഡ്രസ്സ് നോക്കിയില്ലല്ലോ എന്നോർത്തത്ത് ..,

അഡ്രസ്സ് നോക്കിയ മീരയ്ക്ക് നിരാശ തോന്നി ..

” വിനീത ”
എന്ന് മാത്രമാണ് അതിൽ ഉണ്ടായിരുന്നത് .

എന്നാൽ മീരയുടെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു .

ഇത്ര വർഷമായിട്ടും എന്തിനായിരിക്കും പത്രാധിപർ ഈ ലെറ്റർ ഓഫീസിലെ പെഴ്സണൽ ഫയലിൽ സൂക്ഷിച്ചത് ?…

3 വർഷം കഴിഞ്ഞിട്ടും ഞങ്ങൾ രാവിലെ വന്ന് ഒരു വട്ടം വിനീത എന്ന സ്ത്രീയെ കുറിച്ച് ചോദിച്ചപ്പോ എന്തിനായിരിക്കും
അറിയില്ലെന്ന് പറഞ്ഞു ചൂടായത്..

ഇപ്പോഴും ആ പേര് ഓർക്കാൻ എന്തായിരിക്കും കാരണം ?..

ഞാൻ കരുതിയത് ഇതൊക്കെ പൊടി തട്ടിയെടുക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്നാണ് .,

എന്നാൽ ഇതിപ്പോ എനിക്ക് മുമ്പ് ഇതൊക്കെ ആരോ പൊടി തട്ടിയെടുക്കാൻ ശ്രമിച്ച പോലുണ്ട് …

പെട്ടന്ന്
മീരയെ ഞെട്ടിച്ചുകൊണ്ട് ആ മുറിയാകെ പ്രകാശം പരന്നു.

വാതിൽക്കലേക്ക്
തിരിഞ്ഞു നോക്കിയ മീര അവിടെ നിൽക്കുന്ന ആളെ കണ്ടു നിശ്ചലയായി നിന്നു പോയി..

തീപാറുന്ന നോട്ടത്തോടെയും പരിഹാസത്തോടെയും ഒരു വിജയിയെന്ന ഭാവത്തോടെ വന്ന ആൾ മീരയോട് ചോദിച്ചു..

“എന്നെ നീ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ മീര..
ഇല്ലെന്ന് നിന്റെ ഈ മുഖം കണ്ടാൽ അറിയാം ..
എന്ന ഞാൻ പ്രതീക്ഷിച്ചു നിന്റെ മുഖം ഇവിടെ ,

“സി..സിനി….
മീരയുടെ വിറയാർന്ന ചുണ്ടുകളിൽ നിന്ന് ആ പേര് വെളിയിലേക്ക് വന്നു.

കണ്ണുകളിൽ ആളിക്കത്തുന്ന പകയും ആയി സിനി മീരയ്ക്ക് മുന്നിലേക്ക് നടന്നു വന്നു.

“നീ മരിച്ചിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു.
എന്നാൽ നിന്റെ തിരിച്ചു വരവ് ഞാൻ കുറച്ചു നാളായി പ്രതീക്ഷിക്കുന്നു…

സിനിയുടെ വാക്കുകളിലെ മൂർച്ചയും ആ മുഖത്തുള്ള ദേഷ്യവും മീരയെ ശരിക്കും ഞെട്ടിച്ചു..
പപ്പായി കഴിഞ്ഞാൽ തന്റെ സ്വന്തമെന്ന് പറഞ്ഞു നടന്ന എന്റെ സിനി ഇന്നിതാ എന്റെ മുന്നിൽ ഒരു ശത്രുവിനോട് എന്ന പോലെ സംസാരിക്കുന്നു….

“നീ മരിച്ചെന്ന് ഈ ലോകരെ വിശ്വസിപ്പിച്ചത് ഞാനാണ് ..

Updated: May 12, 2018 — 9:29 pm

20 Comments

  1. Kidu oru rakshim la

  2. Ejjathi super story

  3. MRIDUL K APPUKKUTTAN

    ?????

    സൂപ്പർ

  4. ഒരുപാട് ഒരുപാട് ലേറ്റ്
    ആയി പക്ഷെ വായിക്കാതെ പോയാൽ നഷ്ടം ആയേനെ.
    നല്ല സ്റ്റോറി നല്ല ഒരു തീം ആണ് ഇത്.
    ഒരുപാട് ആളുകൾ ഇപ്പോൾ സ്വർത്ഥതക്ക് പുറകെ പോകുന്നവർ ആണ്. ജീവിതത്തെ ക്ഷമ കൊണ്ട് കീഴടക്കണം എന്ന് വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് മനസിലാക്കാൻ ഈ കഥ കൊണ്ട് സാധിക്കും
    Well done great work❤️ സ്നേഹം
    ഇനിയും എഴുതണം
    സ്നേഹത്തോടെ മാരാർ ❤️

  5. മനോഹരമായ രചന.. മനുഷ്യരെല്ലാം സ്വാർത്ഥരാണെന്ന് പറയാതെ പറഞ്ഞ ആശയം..നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മളെ തന്നെയാണ്.. മികച്ച അവതരണമാണ് കഥയെ മികവുറ്റത് ആക്കിയത്.. ചുരുളുകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സ് ആയപ്പോഴേക്കും എല്ലാം വായനക്കാരനെ ബോധ്യപ്പെടുത്താൻ എഴുത്തുകാരിക്ക് കഴിഞ്ഞു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. കഥ ഒരുപാട് ഇഷ്ടമായി.. ആശംസകൾ??

  6. കോരിത്തരിച്ചിരുന്നു വായിച്ചു ഫുൾ സസ്‌പെൻസും ട്വിസ്റ്റും അവതരണം പാറയെ വേണ്ട ഒരടാർ ഐറ്റം തന്നെ
    ഇത്രയും ഗംഭീരം ആയ കഥ ഒരുപാട് ഇഷ്ട്ടപെട്ടു.

    ഇനിയും ഇത് പോലെ കഥകളുമായി വരിക
    സ്നേഹത്തോടെ റിവാന?

  7. Twist എല്ലാം പൊളിച്ചു

  8. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.ഇത്തരം കഥകൾ ഇനിയും ഉണ്ടാകട്ടെ!

  9. മാർക്കോപോളോ

    ഇത് എന്തോന്ന് സൃഷ്ടി ഒരിടത്തന്ന് തുടങ്ങി Twist കളുടെ ഒരു കൂമ്പാരം ഹോ ഒരു രക്ഷയും ഇല്ലിത്ത അവതരണം pdf കിട്ടുമോ

  10. Like it, adipoly twist

  11. ലക്ഷ്മി എന്ന ലച്ചു

    ഈ കഥ വായിക്കാൻ ഞാൻ വൈകിപ്പോയല്ലോ സൂപ്പർ ഒരു കലക്കൻ കിടിലൻ കഥ

  12. Mam can you upload pdf format

  13. Super Story

  14. polichu , twistodu twist

  15. തന്റെ ഈ ഒരു അതിപ്രയോഗ്യ വാക്കിനാൽ നമിച്ചു പൊന്നേ നിന്നേ

  16. താൻ തകർത്തു സാജിന. ????

Comments are closed.